എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത് ജോലിചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ, എന്നിവയും ഉണ്ടാകുന്നതാണ്. കുട്ടികളുടെ പഠനം, ജോലി എന്നിവയെ കുറിച്ചുള്ള ആശങ്കയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള സമയം എന്നിവയും ഉണ്ടാകും. എങ്കിലും മാനസികമായ സമ്മർദ്ദങ്ങൾ അനവധി ഉണ്ടാകുന്നതാണ്. ഈ സമയം നിങ്ങൾക്ക് വളരെ അധികം മാനസിക പിന്തുണയുടെ ആവശ്യമുള്ളതിനാൽ, മനസിലെ ഭാരങ്ങൾ ആരോടെങ്കിലും തുറന്നു പറയേണ്ടതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയിലും കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. വീട് വയ്ക്കാനും, വസ്തു വാങ്ങാനും, മോടി പീഡിപ്പിക്കാനും ഉള്ള അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി ഈ ആഴ്ച ഒരു പ്രധാന വിഷയമാണ്. അത് പോലെ തന്നെ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടി വരും. പുതിയ ജോലിക്ക് ഉള്ള അവസരം ലാഭിക്കാം. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, സ്പോർട്ട്സ്, അഡ്‌മിൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. നിങ്ങളുടെ അധികാരികൾ, പല ജോലികളും നിങ്ങളെ ഏൽപ്പിക്കുന്നതാണ്. വീട്ടിലും പല ജോലികളും ഉണ്ടാകാം. വീട് വയ്ക്കുക, വാങ്ങുക, വിൽക്കുക എന്ന ജോലികളും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജനങ്ങളുടെ ആഗമനം, എന്നിവയും ഉണ്ടാകാം. വീട്ടിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യം , സന്തോഷം എന്നിവയെ കുറിച്ചുള്ള ആശങ്കകളും ഈ സമയം പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച ആത്മീയമായ വിഷയങ്ങളോടുള്ള താല്പര്യം വര്ധിക്കുന്നതാണ്. ദൂര യാത്രകൾ, ആത്മീയ യാത്രകൾ എന്നിവ ഈ ആഴ്ച ഉണ്ടാകാം. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, പഠന സംബന്ധമായ പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. എഴുത്തുകാർ, മീഡിയയിൽ നിന്നുള്ള അവസരങ്ങൾ, ടീച്ചിങ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഉള്ള പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക. നങ്ങളുടെ ജോലിയും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റെർവ്യൂ, ജോലി സംബന്ധമായ മറ്റു ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. വസ്തു വാങ്ങുക, വീട് വയ്ക്കുക, മോടി പിടിപ്പിക്കുക എന്നാ വിഷയങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. മാതാ പിതാക്കളുമായി ഉള്ള ചർച്ചകൾ, അവരുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച ഒരു പ്രധാന വിഷയമാണ്‌. ലോണുകൾ , മറ്റു സാമ്പത്തിക പ്ലാനുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിങ്ങൾ വിചാരിക്കാത്ത സമയത്തു വളരെ അധികം ചെലവ് വന്നു ചേരാ൦ . പാർട്ട്‌ ടൈം ജോലികൾ, പുതിയ ബിസിനസ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുടെ കുടുംബവും ആയുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക. ടാക്സ് , ഇന്ഷുറന്സ്, പി. എഫ്, എന്നാ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകൾ , തീർത്ഥ യാത്രകൾ, ഉപരി പഠനം എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ യാത്രകൾ, എഴുത്ത്, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. വിദേശത്ത നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വിവാഹ ജീവിതം. പ്രേമ ബന്ധം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് ഉള്ള അസരങ്ങൾ, പുതിയ ബിസിനസ് ബന്ധം, ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, ജോലിയിൽ പുതിയ റോൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, പുതിയ ആൾക്കാരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ പ്രധാനമാണ്. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകാം.ടാക്സ്, പി. എഫ്. ഇന്ഷുറന്സ് എന്നാ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ ഉണ്ടാകാം. നിങ്ങൾ വിചാരിക്കാത്ത സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ജോലി സ്ഥലവും ബന്ധങ്ങളും ഈ ആഴ്ച കൂടുതൽ സജീവമാണ്. ജോലിയിൽ കൂടുതൽ മല്സര സ്വഭാവം ഉള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. സഹ പ്രവര്ത്കരുമായുള്ള തർക്കങ്ങൾ , ടീം ജോലികൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം , ആരോഗ്യ സംരക്ഷണം എന്നിവയും വളരെ പ്രധാനമാണ്. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകും, പക്ഷെ ഈ അവസരങ്ങളെ കുറിച്ച കൂടുതൽ അന്വേഷണം കൂടുതൽ ആയി നടത്തേണ്ടാതാണ്. ദൂര ദേശത് നിന്നുള്ള ജോലികളും ഉണ്ടാകും. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം സൂക്ഷിക്കേണ്ടി വരും. നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധം , പ്രേമ ബന്ധം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ബിസിനസ് ബന്ധങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച നിങ്ങളുടെ കുട്ടികളുടെ ജീവിത൦, സ്വന്തം സംരംഭങ്ങൾ എന്നിവ പ്രധാനമായിരിക്കും. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള കൂടുതൽ അവസരങ്ങൾ, അവരുടെ ആരോഗ്യം, പഠനം എന്നിവയെ കുറിച്ചുള്ള കൂടുതൽ കരുതൽ എന്നിവ ഉണ്ടാകും. നിങ്ങളുടെ പ്രേമ ജീവിതത്തെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരവും ഉണ്ടാകു൦. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകും. ജോലിയിൽ കൂടുതൽ സങ്കീർണമായ ജോലികൾ ഉണ്ടാകുന്നതാണ്. ഈ ജോലികളെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം എന്നിവയിലും ശ്രദ്ധ ആവശ്യമാകും. ദൂര ദേശത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങൽ എന്നാ വിഷയങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ബന്ധുക്കളുടെ ആഗമനം, കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക, നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ പഠനം എന്നാ വിഷയങ്ങളും ശ്രദ്ധ നേടും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കും ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ആശയ വിനിമയ രംഗത്ത് നിന്നുള്ള കൂടുതൽ ജോലികൾ, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനം എന്നിവ വാങ്ങാനുള്ള സാഹചര്യം, കൂടുതൽ ആശയ വിനിമയം, പുതിയ ബിസ്നസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ആശയവിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം. . മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആലോചനകൾ വർധിക്കുന്ന സമയമാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തുള്ള ചെലവ് ഉണ്ടാകും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. പുതിയ കോഴ്സുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള പല വിധ പ്ലാനുകളും തയ്യാറാക്കും. ആശയ വിനിമയം കൊണ്ടുള്ള ധാരാളം ജോലികൾ , കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക . എഴുത്ത്, എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഇലെക്ട്രോനിക്സ്, മീഡിയ, എന്നീ മേഖലകളിൽ നിന്നുള്ള അനവധി ജോലികളും പ്രതീക്ഷിക്കുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും, വീട്ടുകാരുമായുള്ള സീരിയസ് ചർച്ചകൾ , നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ സംശയിക്കുന്നോ എന്നോ ആലോചനയും ഉണ്ടാകും. പുതിയ വസ്തുക്കൾ കൈവശം വയ്ക്കാനുള്ള അവസരം, എന്നിവ ഉണ്ടാകും. ഈ അവസരം അല്പം സങ്കീർണമാണ്. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും,   നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം സൂക്ഷിക്കേണ്ടി വരും. നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധം , പ്രേമ ബന്ധം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ബിസിനസ് ബന്ധങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം ഉണ്ടാകുന്നതാണ്. പുതിയ പ്ലാനുകൾ, വ്യക്തികൾ എന്നിവ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വ്യക്തി ജീവിതത്തിൽ ഒരു പക്ഷെ അല്പം സ്ട്രെസ്സിലൂടെ കടന്നു പോകുന്ന സമയമാണ്. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടത്തും. അവയെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ ഉണ്ടാകും., പുതിയ ദിശയിലേക്ക് ജീവിതത്തെ നയിക്കാനുള്ള ആഗ്രഹം , പുതിയ മനോഭാവം, എന്നിവയും പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ ഈ അവസരം ഉണ്ടാകും. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള കൊടുത്താൽ താല്പര്യം, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ആയിരിക്കും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉണ്ടാകുക. നിങ്ങളുടെ മാനസികവും ശാരീരിരികവും മാനസികവും ആയ വെല്ലു വിളികളെ കുറിച്ച് തുറന്ന സംസാരിക്കാനുള്ള സമയമാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടായിരിക്കും. ഒരേ സമയം തന്നെ പല ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. സഹ പ്രവര്ത്കരുമായുള്ള സംഭാഷണത്തിൽ മിതത്വം പാലിക്കുക.