- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക ബാധ്യതകൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. പുതിയ ഭക്ഷണ ക്രമം, മരുന്നുകൾ എന്നിവ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുമ്പോൾ, ജോലിയിൽ വിരസമായ ദിനങ്ങൾ ഉണ്ടാകാം. പല ജോലികളും പൂർത്തീകരിക്കേണ്ടി വരുന്നതാണ്. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, ടീം ചർച്ചകൾ, എന്നിവയു൦ ഈ ആഴ്ച ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ ഉന്നമനം എന്നീ വിഷയങ്ങൾ ഈ ആഴ്‌ച്ച വളരെ പ്രധാനമാണ്. അവരോടു കൂടുതൽ അടുത്ത ഇടപഴകാനുള്ള ശ്രമവും ഉണ്ടാകും. പ്രേമ ബന്ധത്തിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതാണ്. ദീർഘ നാളായി നിങ്ങൾ പ്രേമ ബന്ധത്തെ കുറിച്ച് ആലോചിച്ചു ഉണ്ടാക്കിയ തീരുമാനം ഈ ആഴ്ച നടപ്പിലാക്കും. ക്രിയേറ്റീവ് ജോലികൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. അത് പോലെ തന്നെ സ്വന്തം സംരംഭങ്ങളിൽ നിന്നുമുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ഹോബികളോടുള്ള താല്പര്യം വർദ്ധിക്കുകയും , അങ്ങനെ ഉള്ള ജോലികൾ ഏറ്റെടുക്കുകയും ചെയ്യും. ജോലിയിലും ഒരേ മായം പല പ്രോജക്ക്ട്ടുകളും ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുതുന്ന സമയം എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
പൂർണ ചന്ദ്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ ആഴ്ച ശക്തമായി സ്വാധീനിക്കുന്നതാണ്. കുടുംബത്തിനു വേണ്ടി നിങ്ങൾ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ ഇവ എല്ലാം തന്നെ ഉണ്ടാകാം. കുടുംബ യോഗങ്ങളും, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ മാതാവിന്റെയോ, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിലും ശ്രദ്ധ ആവശ്യമായി വരും. ദൂര ദേശത് നിന്നുള്ള ജോലികൾ, ദൂര യാത്രകൾ എന്നിവയും ഈ സമയം ഉണ്ടാകാം. മീഡിയ, എഴുത്ത് , എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പല പുതിയ അവസരങ്ങളും ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ഉപരി പഠനം എന്ന വിഷയങ്ങളും പ്രധാനമാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങൾക്ക് നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരും. ജോലി തിരക്ക് വളരെ അധികമായി അനുഭവപ്പെടുന്ന സമയമാണ്. കൂടുതൽ ജോലികളും എഴുത്ത്, സേൽസ്, മീഡിയ, അദ്ധ്യാപനം എന്നാ മേഖലയിൽ നിന്നായിരിക്കും. നിങ്ങൾടെ സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംവാദവും പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകൾ , വളരെ അധികം സംസാരിക്കേണ്ടി വരുന്ന അവസ്ഥ, ഇലെക്ട്രോണിക് ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ ഉണ്ടാകാം. പഠനം ഒരു പ്രധാന വിഷയമാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിചുള്ള കണക്ക്കൂട്ടലുകളും ഉണ്ടാകുന്നതാണ്. ഈ കണക്ക് കൂട്ടലുകൾ ഒരു പക്ഷെ തെട്ടിപ്പോകാം അതിനാൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ലോണ് , ടാക്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾ, പെട്ടന്നുള്ള ചെലവ് , പങ്കളിയുമായുള്ള തർക്കങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. പാർട്ട് ടൈം ജോലികൾ, പ്രതീക്ഷിക്കാതെ ഉള്ള ചർച്ചകൾ, സ്വന്തം ബിസിനസിൽ ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും. നിങ്ങളുട ജോലി സ്ഥലം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആയതിനാൽ, അധികാരികൾ,സഹ പ്രവർത്തകർ എന്നിവരോട് സംസാരത്തിൽ മിതത്വം പാലിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ സ്വന്തം മൂല്യത്തെ കുറിച്ചുള്ള ആശങ്ക ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധത്തിൽ തർക്കങ്ങൾ, ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ദൂര യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച വളരെ പ്രധാനമാണ്. നിങ്ങളുടെ രാശിയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കുമ്പോൾ, ചില ബന്ധങ്ങളെ ഉപേക്ഷിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. മറ്റുള്ളവരിൽ നിന്നുള്ള ശ്രദ്ധ ലഭിക്കാൻ ഉള്ള ശ്രമവും പ്രതീക്ഷിക്കുക. ഈ ആഴ്ച പല തരത്തിൽ ഉള്ള വൈകാരിക സമ്മർദ്ദങ്ങൾ ഉണ്ടാകും, പക്ഷെ അവ സാവധാനം ശമിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യവും, ജോലി സ്ഥലവും ഈ ആഴ്ച ശ്രദ്ധ നേടും. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥാ ആണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, ആശയ വിനിമയം, മീഡിയ, സ്പോർട്സ്, എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം നടത്തും. പക്ഷെ നിലവിൽ ഉള്ള ജോലി സുരക്ഷിതം ആണെങ്കിൽ, അതിൽ ഉറച്ച നിൽക്കുന്നതായിരിക്കും നല്ലത്. പുതിയ ഭക്ഷണ ക്രമ, മരുന്നുകൾ എന്നിവ ഏറ്റെടുക്കേണ്ടി വരും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പൂർണ ചന്ദ്രൻ നിങ്ങളുടെ മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കുന്നതാണ്. അതിനാൽ ഈ ആഴ്ച മാനസികമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പ്രാർത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. വിദേശത്ത നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം. നിങ്ങളുടെ കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ പ്രതീക്ഷിക്കുക. അവരുടെ പഠനം, പരിപോഷണം എന്നാ കാര്യങ്ങളും പ്രധാനമാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഊപ്പം കൂടുതൽ സമയം ചെലവാക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. വിനോദത്തിനു വേണ്ടി ഉള്ള സമയം കണ്ടതും. സിംഗിൾസ് ആയവർക്ക് സമാന മനസ്കാരെ കണ്ടെത്താനുള്ള അവസരവും ലഭിക്കും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ടീം ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച നിങ്ങളുടെ ടീം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ചില സുഹൃത്തുക്കൾ നിങ്ങളെ ഉപേക്ഷിച്ചു പോകുകയോ, നിങ്ങൾ ചിലരെ ഉപേക്ഷികുകയോ ചെയ്യുന്നതാണ്. ടീം ചർച്ചകൾ തർക്കങ്ങൾ എന്നിവ ഈ ആഴ്ചയുടെ ഭാഗമാണ്. വിദേശത്ത നിന്നുള്ള ജോലികൾ, നിങ്ങളുടെ ബിസിനസ് പ്ലാനുകളുടെ പൊളിച്ചെഴുത്ത് എന്നിവ എല്ലാം തന്നെ ഈ ആഴ്ച സംഭവിക്കാം. കുടുബ ജീവിതവും ഈ ആഴ്ച പ്രധാനമാണ്, വീട് വക്കാനും, വാങ്ങാനും ഉള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. കുടുംബ കാര്യങ്ങളിൽ തർക്കങ്ങളും ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ ജോലി, അധികാരികളും ആയുള്ള ചർച്ചകളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലിയെ ഈ ആഴ്ച വളരെ അധികം സ്വാധീനിക്കും. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്കകളും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവർത്തനത്തെ നിങ്ങളുടെ അധികാരികൾ ശ്രദ്ധയോടെ വിലയിരുത്തുകയും ചെയ്യുന്നതാണ്. അത് ഇനാൽ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യേണ്ടി വരും. കുടുംബ ജീവിതവും ഈ ആഴ്ച പ്രധാനമാണ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. വീട്ടിലെ മുതിരന്ന വ്യക്തികളുടെ ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധ ഉണ്ടാവേണ്ടതാണ്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ ഏറ്റെടുക്കേണ്ടി വരുന്നതാണ്. സഹോദരങ്ങൾ, അയൽക്കാർ മറ്റു ബന്ധുക്കൾ എന്നിവരുമായി കൂടുതൽ സംസാരിക്കേണ്ടി വരും. ആശയ വിനിമയം, അദ്ധ്യാപനം. സെയ്ല്സ് എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവ ഈ ആഴ്ച പ്രാധാനം ആണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, ദൂര യാത്രക്ക് വേണ്ടി ഇല്ല തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകും, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീർത്ഥ യാത്രകൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. ഗുരുക്കന്മാർ, പിത്രുതുല്യർ ആയ വ്യക്തികളോടുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും പുതിയ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള പല പ്രോജക്ക്ട്ടുകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച പ്രധാനമാണ്. പല തരത്തിൽ ഉള്ള ചിലവുകളും വന്നു ചേരാം. നിങ്ങൾ വിചാരിക്കാത്ത സമയത്ത് ഉള്ള ചിലവുകളും ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമ൦, പുതിയ പ്രോജക്ക്ട്ടുകൾ, എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനാമാണ്. പല തര൦ ലോണുകൾ, അവയെ കുറിച്ചുള്ള ചർച്ച ഇവ എല്ലാം തന്നെ പ്രതീക്ഷിക്കുക. എങ്കിലും ഇവയുടെ കാര്യത്തിൽ ചർച്ചകളിൽ ഇല്ലാതെ തീരുമാനം എടുക്കരുത്.പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച അവസരം അല്ല. ടാക്സ്, പി. എഫ്, ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് ചെലവ് വന്നു ചേരാ൦. നിങ്ങളുടെ വ്യക്തി ജീവിതവും വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു ചേരാം, പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കുന്ന സമയമാണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ കൂടുതൽ ശ്രദ്ധ നേടുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങളെ വേണ്ടെന്നു വയ്ക്കുന്ന സമയമാണ്. പല തരത്തിൽ ഉള്ള ചർച്ചകൾ ഈ സമയം വന്ന ചേരാം. ബിസിനസ് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. മാനസികവും ശാരീരിരികവും ആയ ആരോഗ്യതിന്മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം. അത് പോലെ തന്നെ നിരവധി ചെറു യാത്രകൾ,സഹോദരങ്ങളും ആയുള്ള സംവാദം എന്നിവ പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികൾ. ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.