ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

കുടുംബം, വീട്, പൂർവ്വികർ, പൂർവ്വികസ്വത്ത്, മാതാപിതാക്കൾ, എന്ന നാലാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. വീടിനുള്ളിലുള്ള പ്രശ്‌നങ്ങൾ അല്ലെങ്കിൽ വീടിനോട് സംബന്ധിച്ച എന്തെങ്കിലും വിഷയങ്ങൾ ഇവയിൽ ഒത്തുതീർപ്പുണ്ടാകും. ജോലിയിലും വീട്ടിലും ഒരുപോലെ സമയം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. അങ്ങനെ ഒരു ബാലൻസിങ് ഉണ്ടാകും. അതികസ്‌ട്രെസ്സ് ഏറ്റെടുക്കേണ്ട ആവശ്യം വരാത്ത രീതിയിൽ കാര്യങ്ങളെ ഏറ്റെടുക്കുക. റീലൊക്കേഷൻ താമസ സ്ഥലം മാറുക എന്നിവ കൂടെവരാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടായപ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ തുടരുന്നു. സുഹൃത്തുക്കൾ, സോഷ്യൽ ഗ്രൂപ്പുകൾ എന്നിവയിൽ കറങ്ങി നടക്കും. ലക്ഷ്യം സ്വന്തം മോഹങ്ങളും പ്രതീക്ഷകളും ലാഭവും തന്നെ ആയിരിക്കും. ഈ നല്ല അവസ്ഥയെ കലുഷമാക്കാൻ ഈഗോ കൂടെ വരാം. ഗ്രൂപ്പ് ആയി നില നിൽക്കേണ്ട അവസ്ഥയിൽ ഈഗോയെ നിയന്ത്രിക്കുക. അല്ലാത്ത പക്ഷം മോഹങ്ങളിലും പ്രതീക്ഷകളിലും കലർപ്പ് ഉണ്ടാകാം. മറ്റുള്ളവരെ നയിക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകും, അത് വിനയപൂർവ്വം ഏറ്റെടുക്കാൻ പറ്റുമോ എന്ന് കണ്ടറിയണം. ഒന്നിച്ചു നിന്ന് ചെയ്യേണ്ട കാര്യങ്ങൾ വളരെ അധികമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ വിഷയങ്ങൾക്ക് അധിക പ്രചോദനം നൽകിക്കൊണ്ട് ശുക്രൻ, ബുധൻ എന്നിവ വന്നു കഴിഞ്ഞു ചൊവ്വയും, ശുക്രനും ഒന്നിച്ചു പതിനൊന്നാം ഭാവത്തിൽ നിൽക്കുമ്പോൾ മധുരിതമായ ഒരു ശക്തി ഉണ്ടാകും. ഇന്റെസിറ്റബിൾ എന്ന അവസ്ഥ ആർക്കും നിങ്ങളെ വേണ്ടെന്ന് വെയ്ക്കാൻ കഴിയില്ല.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, അനുകൂല ഭാവത്തിൽ നിൽക്കുന്നു. ജോലിയെ പുതുക്കാനും, പുതിയ തീരുമാനം ഏറ്റെടുക്കാനും നല്ല അവസ്ഥ. ഈ ഭാവത്തിൽ ഒരു ആക്ഷൻ ഹീറോ ആയി തീരാൻ സാധിക്കും. സാമൂഹ്യജീവിതത്തിൽ നല്ല അവസരങ്ങളും ആയി ഈ ആഴ്ച വരുന്നു. ഈ നല്ല സാധ്യതകളെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

ടോറസ് ഏപ്രിൽ 20 മെയ് 20

ആശയവിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ടെക്‌നോളജി, എന്നാ മൂന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. അധിക വിജ്ഞാനം നേടേണ്ടത് ആവശ്യമാണെന്ന് മനസിലാകും. അതിനു വേണ്ടി ശ്രമിക്കും. അടുത്ത ചുറ്റുപാടിൽ നിന്നുള്ള വ്യക്തികളുമായി ഉള്ള ആശയവിനിമയം പഴുതുകളില്ലാതെ അടച്ചു ഉറപ്പിക്കേണ്ട സാഹചര്യങ്ങൾ ആണ്. വികാരപരമായി സന്ദർഭങ്ങളെ നേരിടുന്നതിനാൽ സ്വയം വെളിവാക്കാൻ തടസം ഉണ്ടാകാം. കൂടുതൽ ഭാരപ്പെട്ടോ, തിരക്കുണ്ടായോ എന്നാലോചിച്ചു അത്ഭുതപ്പെട്ടേക്കാം. നിങ്ങൾ എന്ന വ്യക്തിയെ ജീവിതം, അതിലുള്ള ആൾക്കാർ നൂറു ദിശകളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന ഒരു അവസ്ഥ വന്നോ എന്നോർത്ത് നിൽക്കും. അതിനാൽ ശ്രദ്ധ വ്യതിചലിക്കാതെ ഈ നിമിഷം എന്ത് ചെയ്തു തീർക്കണം എന്ന് മാത്രം ആലോചിക്കുക. സ്വയം ആകുന്ന രീതിയിൽ വെളിപ്പെടുത്തുകയും ചെയ്യുക. മറ്റുള്ളവരുടെ പിടിയിൽ അമർന്നു പോകാതെ അവർക്ക് കൂടി സ്വീകാര്യമായ വഴി തിരഞ്ഞെടുക്കുകഅല്ലെങ്കിൽ അതിനെ കുറിച്ച് അവരോടു ചർച്ച ചെയ്യുക. ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ വർധിച്ച സാദ്ധ്യതകൾ കാണുന്നു. ഉയർന്ന പഠനം, ജോലിയിലെ ഉന്നതി ലക്ഷ്യമാക്കി ഉള്ള പഠനം സാധ്യമാണ്. പുതിയ ഭാഷ, ദൂര യാത്ര , വിദേശ ബന്ധം, പഠനം, പഠിപ്പിക്കൽ എന്നിവ സാധ്യമാണ്.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ, ശുക്രൻ ബുധൻ എന്നിവ. നിൽക്കുന്നു. ജോലിയിൽ രണ്ടാം വ്യക്തി സഹായവും ആയെതും എന്ന സൂചനയാണ്. ജോലിയിൽ നിങ്ങൾ പുതിയ ദിശയിലേക്ക്, പുതിയ ഊർജതോട് കൂടി പോകുന്നു എന്ന് പ്രതീക്ഷിക്കാം. വിജയം കൂടെ ഉണ്ടാകാൻ ഉള്ള അവസരം ആണ്. ആശയവിനിമയങ്ങൾ എല്ലാം തന്നെ ജോലിയെ സംബന്ധിച്ച് തന്നെ ആകും. ആശയ വിനിമയം, സൗന്ദര്യം, കല എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.

ജമിനി മെയ് 21 ജൂൺ 20

അഞ്ചാം തീയതി രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും, ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന വിഷയങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കാം. ധനം കൂടുതൽ വരുകയോ ചെലവാക്കേണ്ട അവസ്ഥയോ ഉണ്ടാകാം. നേരത്തെ തന്നെ ധനകാര്യത്തിൽ സ്‌റ്റേബിൾ ആയവർക്ക് കൂടുതൽ ശുഭ വാർത്തകൾ പ്രതീക്ഷിക്കാം. ആവശ്യമില്ലാത്ത വസ്തുക്കളിൽ ധനം ചെലവാക്കാനുള്ള ആഗ്രഹം ഉണ്ടാകും. നിങ്ങൾ എന്തിനു വില കല്പിക്കുന്നുവോ അവ , അവയുടെ മഹത്വം എന്നിവ ബല പരീക്ഷണത്തിന് വിധേയമാകാം. ധനകാര്യം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുക. ഉയർന്ന പഠനം, ആത്മീയത, വിദേശ ബന്ധം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ, ശുക്രൻ ബുധൻ എന്നിവ നിൽക്കുന്നു . ദൂര ദേശത്ത് നിന്നുള്ള സന്തോഷപ്രദമായ അനുഭവങ്ങൾ. പുതിയ കാര്യങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ, നിയമത്തിനു വിധേയമായ കാര്യങ്ങളിൽ ഉള്ള തീർപ്പുകൾ എന്നിവ കാണാൻ കഴിയും. ദൂര യാത്രകൾ. കഥകൾ പറയുക, കൂടുതൽ ആശയങ്ങാൽ പ്രാക്ടിസ് ചെയ്യൽ എന്നിവ ഈ ഭാവത്തിൽ നടക്കുന്നു. സെക്‌സ്, തകർച്ചകൾ രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ആത്മീയത, നിഗൂഡത, എന്ന എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഈ ഭാവത്തിൽ ഒരു രൂപാന്തരം പ്രതീക്ഷിക്കാം. ആവശ്യമില്ലാത്ത ഭാരങ്ങളെ വലിച്ചെറിയുകയും. അവനവന്റെ ശക്തിയെ തിരിച്ചറിയുകയും ചെയ്യും. ഈ അവസരത്തിൽ മറ്റുള്ളവരിലേക്ക് ശ്രദ്ധ കൊടുക്കാതെ ഇരിക്കുകയാണ് നല്ലത്. ഒന്നിനെയും തടുക്കതിരിക്കുക, ആ തന്ത്രമാണ് ഏറ്റവും നല്ലത്. നമ്മിലേക്ക് വരുന്ന എന്തും നമ്മെ രൂപാന്തരപ്പെടുത്തട്ടെ എന്ന നയം സ്വീകരിക്കുക. വൈകാരികത അതിന്റെ പീക്ക് അവസ്ഥയിൽ എത്തുകയും, അപാരമായ മൂഡ് സ്വിങ്ങ്‌സ് അനുഭവപ്പെടുകയും ചെയ്യുക. ടാക്‌സ്, കടങ്ങൾ അങ്ങനെ ധന സംബന്ധമായ കാര്യങ്ങളിൽ ഉള്ള കൂടുതൽ ഇടപെടലുകൾ എന്നിവയും കൂടെ എത്താം. കൂടുതൽ ആഴത്തിലുള്ള പഠനം, ഗഹനമായ ചിന്തകൾ ഈട്രൻസിറ്റിന്റെ പ്രത്യേകതയായിരിക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

അഞ്ചാം തീയതി, നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ വരും. വളരെ വികാരഭരിതരായി നില കൊള്ളുകയും അതെ ഭാവത്തോടെ സകലരെയും നേരിടുകയും ചെയ്യും. സ്വയം വെളിപ്പെടുത്താനും, പ്രമോട്ട് ചെയ്യാനും തീവ്രമായി ആഗ്രഹിക്കുന്നു. ഈ അവസ്ഥയെ വളരെ നയത്തിൽ കൈകാര്യം ചെയ്യണം.. നിങ്ങളുടെ മാനസിക വ്യാപാരങ്ങൾ മറ്റുള്ളവർക്ക് കാതലുള്ളവയായി തോന്നണം എന്നില്ല. ചുറ്റുപാടുകളിൽ സംഭാവിക്കുന്നതിനെ വളരെ വികരപാരമായി നേരിടും. ഇതേ സമയം ബാഹ്യ സൗന്ദര്യം മെച്ചപ്പെടുത്താനും ശ്രമിക്കും.
സെക്‌സ്, തകർച്ചകൾ രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ആത്മീയത, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ ലോകത്ത് ആത്മീയമായും, ഭൗതികമായും അലഞ്ഞു നടക്കും എന്ന് സാരം. അർഥം സ്വയം അനുഭവങ്ങളിൽ നിന്ന് വ്യക്തമാകും. ജീവിതത്തിലെ ഏതൊക്കെ മേഖലയിൽ അതൃപ്തി അനുഭവപ്പെടുന്നു അതിനെ കുറിച്ച് ഗവേഷണം നടത്തുന്നു. മറ്റുള്ളവരുടെ ധനം എന്ന വിഷയത്തിൽ വരുന്ന വ്യക്തികളുമായി തർക്കം എന്നിവ ഉണ്ടാകാം. വെറുതെ മുൻ വിധികളിൽ അലയരുത്. മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട വ്യക്തികളെ കാണുവാൻ കഴിയും. ഗവേഷണം അത് പല രൂപത്തിൽ ഏറ്റെടുക്കും.
വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു . ഈ ആഴ്ച കൂടുത ശ്രദ്ധ ബന്ധങ്ങളിൽ നൽകേണ്ട വരും. ഏകനായി നിൽക്കാനും, കൂട്ടത്തിൽ നിൽക്കാനും ഒരേ പോലെ പ്രയാസം നേരിടാം. കൂടുതൽ കംമിട്‌മെന്റുകൾ ഏഴാം ഭാവത്തിലെ കാര്യങ്ങളിൽ നൽകാൻ മടിക്കുകയില്ല.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലഷേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ആത്മാവിന്റെ ദാഹങ്ങളെയും പ്രലോഭനങ്ങളെയും എടുതുയർതും. വികരങ്ങളെ അടിച്ചമർത്താൻ വിഫലമായി ശ്രമിക്കും. ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടന്ന വിഷയങ്ങൾ ഉപരിതലത്തിലേക്ക് ഉയർന്നു വരുന്നതായി കാണുവാൻ കഴിയും. നിഗൂഡ വിഷയങ്ങളിൽ അറിവ് നേടാൻ ശ്രമിക്കും. അങ്ങനെയും ഹൃദയത്തിലെ മുറിവുകളെ ഉണക്കാൻ വാഴി തേടും. ഏകനായി നില കൊള്ളും. ഉറക്കം തല തിരിഞ്ഞ സ്വപ്‌നങ്ങൾ കൊണ്ട് നിറയും. അവയെ കാര്യമാക്കേണ്ടതില്ല. ആത്മീയത, ധ്യാനം, പ്രാർത്ഥന എന്നിവയിലേക്ക് പോകേണ്ട സമയമാണ്. വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ ബുധൻ, ചൊവ്വ , ശുക്രൻ എന്നിവ . ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ എന്നതാണ് സൂചന. ബന്ധങ്ങളിൽ വിട്ടു വീഴ്ചക്ക് തയ്യാറാണോ എന്നാ ചോദ്യം ഉണ്ടാകും. സമാന മനസ്‌കനായ വ്യകതികളോട് കൂടുതൽ അടുക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തി പ്രാപിക്കാം. പുതിയ ബിസിനസ് ബന്ധങ്ങളോ, പാർട്ണർഷിപ്പുകൾ എന്നിവയ്ക്കും സാധ്യത. ബന്ധങ്ങളിൽ നിങ്ങളുടെ ശക്തിപ്രകടനത്തിനു മറ്റുള്ളവരും അംഗീകാരം തരും. അല്ലെങ്കിൽ അവർ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് കരുതാം. ഈഭാവം തെളിഞ്ഞു നിൽക്കുന്ന/ നിങ്ങൾക്ക് അറിയാവുന്ന ശത്രുക്കളുടേത് കൂടെയാണെന്ന് മറക്കരുത്. അത് കൂട്ടി വായിക്കുക. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ജോലി സ്ഥലം, ദിവസേനയുള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നിവയിൽ സൂര്യൻ നിൽക്കുന്നു. ജോലിയിൽ കൂടുതൽ ശ്രദ്ധ. ചെറിയ ചെറിയ കാര്യങ്ങൾ കൂടുതലായി ചെയ്യും. ആരോഗ്യം പിന്നെയും ശ്രദ്ധ നേടും. ചിലർ വളർത്തു മൃഗങ്ങളെ കൂടെ കൊണ്ട് വരും. അങ്ങനെ ഈ ആഴ്ച കൂടുതൽ സ്വയം പ്രമോഷൻ നടത്തി മുന്നേറും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഈ വിഷയങ്ങൾ വിചാരത്തിന്
വിധേയമാകും. പഴയ സുഹൃദ് ബന്ധങ്ങളെ ഉപേക്ഷിക്കാനും പുതിയവയെ ജീവിതത്തിലേക്ക് കൂട്ടാനും പദ്ധതി ചെയ്യും. സുഹൃത്തുകളുടെ കൂടെയുള്ള വിനോദ സമയം എന്നിവ ഉണ്ടാകാം. മറ്റുള്ളവരെ
സഹായിക്കൽ, പുതിയ ഗ്രൂപ്പുകൾ, ബന്ധങ്ങൾ എന്നിവ ഉണ്ടാകും. കൂട്ടായ പ്രവർത്തങ്ങൾ, ലാഭങ്ങൾ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയിൽ കൂടുതൽ വിശ്വസമുള്ളവരായി തീരും. ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നി ആറാം ഭാവത്തിൽ ചൊവ്വ , ബുധൻ, ശുക്രൻ എന്നിവ. ജോലിയിൽ ധാരാളം കാര്യങ്ങൾ ചെയ്യും. ജോലി മെച്ചപ്പെടുത്താനും നല്ല സമയമാണ്, പുതിയ ജോലി കണ്ടു പിടിക്കാൻ, അല്ലെങ്കിൽ ജോലിയിൽ സഹായിക്കാൻ പറ്റിയആളുകൾ. ജോലിയിൽ കൂടുതൽ ആശയ വിനിമയം. ആരോഗ്യ കാര്യം മെച്ചപ്പെടുത്താൻ ഡോക്ടറെ സമീപിക്കൽ എന്നിവയും ഒപ്പം വരാം. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ജോലി സ്ഥലതെ തിരക്കുകൾക്ക് ഒപ്പം തന്നെ വിനോദങ്ങൾക്ക് വേണ്ടിയും സമയം കണ്ടെത്തും. ഒരു ക്രൗഡ് പുള്ളർ ആയി മാറും. മട്ടുള്ളവർ എന്ത് പറയുന്നുവെന്നത് പ്രെസ്റ്റീജ് ഇഷ്യൂവായി മാറാതെ നോക്കണം. കൂടുതൽ ക്രിയെടിവിടി, സ്വയം വെളിപ്പെടുത്തൽ.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ അഞ്ചാം തീയതി പൂർണചന്ദ്രൻ ഉദിക്കും. ജോലിയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ മനസ്സിൽ ഉണ്ടാകും. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങൾ ജോലിയിൽ ചെയ്യും. സ്വയം പ്രമോട്ട് ചെയ്യും. സ്വന്തം സാമർത്ഥ്യം ഇതിലാണെന്ന് തെളിയിക്കാൻ അവസരം ലഭിക്കും. വേറെ ദിശകളിലേക്ക് നീങ്ങാൻ ശ്രമിക്കുന്നു, ചിലപ്പോൾ പെട്ടന്നാനീക്കം നടത്തും. ലക്ഷ്യങ്ങളെ കീറി മുറിച്ചു പഠിക്കും. ഈ ലക്ഷ്യങ്ങൾ ലോങ്ങ് ടേം നിലയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തെ ആലോചന ചെയും. നിങ്ങളുടെ മേൽ അധികാരമുള്ളവരെ ശ്രദ്ധിക്കുക ചിലപ്പോൾ അവർ വേറെ ടോണിൽ സംസരിച്ചേക്കാം. ഈ അവസ്ഥയെ നയപരമായി കൈകാര്യം ചെയ്യണം. ഇപ്പോഴേ സാഹചര്യങ്ങളെ പഠിക്കുക. റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ ഈവിഷയങ്ങളിൽ കൂടുതൽ ചലനങ്ങൾ നടക്കാം. ക്രിയെടിവിടി, സ്വയം വെളിപ്പെടുത്തൽ എന്നിവയ്ക്ക് നല്ല സമയമാണ്. കഴിവുകളെ മെച്ചപ്പെടുത്താനുള്ള അവസരം. ഈ അവസരം സഹായകമായ ഒരു വ്യക്തിയെ പരിചയപ്പെടൽ. കുട്ടികളുടെ കൂടെ ഉള്ള നല്ല കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു ഇവയിൽ പല വാർത്തകൾ കേൾക്കാൻ ഇടയാകും. വീടോവീടിനോട് ബന്ധപ്പെട്ട കാര്യങ്ങളോ പ്രധാന ശ്രദ്ധഅർഹിക്കും. വീട് വെക്കൽ, വാങ്ങൽ, വില്പന അതിനോട് അനുബന്ധമായ കാര്യങ്ങൾ നടന്നേക്കാം. ലോങ്ങ് ടേം പദ്ധതികൾക്ക് നല്ല സമയംഅത് പോലെ വീട്ടിലെ സുരക്ഷിതാവസ്ഥ വർധിപ്പികാനും ഉള്ള നീക്കം എന്നിവ നടക്കും.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ദൂരദേശ വാസം, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത, ഉയർന്ന പഠനം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിദ്യാഭ്യാസം, ഉയർന്ന പഠനം, വിദേശ ബന്ധം ഇവ സാധ്യമാണ്.
നിയമ കാര്യങ്ങളിൽ തീർപ്പുകൾ, ആത്മീയത പുതിയ ഭാവത്തിൽ വരും, ചിലപ്പോൾ ആത്മീയമായകാര്യങ്ങളെ കൂടുതൽ പഠിക്കാം. അല്ലെങ്കിൽ തള്ളിക്കളയാം. പ്രോജക്ടുകൾ എഴുതി തയ്യാറാക്കും.
ആത്മീയവും, ഭൗതികവുമായ പഠനം നടക്കാം. വിദേശത്ത് നിന്നുള്ള സന്ദേശം. മറ്റുള്ളവരുടെ കണ്ണിൽ കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ. വീട് മോടിപിടിപ്പിക്കൽ, അല്ലെങ്കിൽ വൃത്തിയാക്കൽ എന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. വീട്ടിൽ കൂടുതൽ പേർ, അല്ലെങ്കിൽ വീട് മാറ്റം. ബന്ധുക്കളോടുള്ള മാന്യമായ പെരുമാറ്റം. അവർക്ക് പുതിയആശയങ്ങൾ പറഞ്ഞു കൊടുക്കൽ. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യും. അത് പോലെ ലോങ്ങ് ടേം കാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാൻ പ്രയാസപ്പെടും. ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നിവയും സാധ്യാമാണ്. അല്ലെങ്കിൽ അവക്കുള്ള ആലോചനകൾ. നിങ്ങൾ പറയുന്നതിന് ശ്രോതാക്കൾ വേണമെന്ന് നിർബന്ധം പിടിക്കും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, നിഗൂഡത, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ വരും. നിക്ഷേപങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യം ആലോചനയിൽ വരും. മറ്റുള്ളവരുമായുള്ള കൂട്ടുകെട്ടുകൾ പ്രാധാന്യം അർഹിക്കും. കടം കൊടുക്കുകയോ, കടം തീർക്കുകയോ ആവാം. ലോണുകൾ ലഭിക്കാം. ധന സംബന്ധമായ കാര്യങ്ങൾ ശ്രദ്ധ നേടും. ജീവിതം പുതുതായി തുടങ്ങാൻ പദ്ധതി ഉണ്ടാക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ആടിപ്പാടിയലയും. കൂടുതൽ നെറ്റ് വർകിങ് സഹായ സ്ഥാനതുള്ളവരെ കണ്ടെത്തും. മുഖത്തടിച്ച പോലുള്ള സംസാരംആദ്യമൊക്കെ കാണുമെങ്കിലും പിന്നേ വളരെ മാന്യമായി കാര്യങ്ങളെ അവതരിപ്പിക്കും. ചെറു യാത്രകൾ, ചെറിയ ട്രയിനിങ്ങുകൾ എന്നിവ നടക്കാം. യാത്രകളിൽ നിങ്ങൾക്ക് സഹായമായആളുകൾ. വൻ തിരക്ക് പ്രതീക്ഷിക്കാം. ശാരീരിരികമായ അസ്വസ്ഥതകൾ അത്ര കാര്യമായെടുക്കേണ്ടതില്ല. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യംഎന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഭൗതികമായ സമ്പത്തിൽ ശ്രദ്ധഅർപ്പിച്ചു നിൽക്കുന്നു. അവ വർധിപ്പിക്കാനുള്ള ശ്രമം നടത്തും. പുതുതായി എന്തെങ്കിലും തുടങ്ങുന്നതല്പം മാറ്റി വെയ്ക്കുന്നതുകൊണ്ട് ഉപദ്രവം വരില്ല. അത് പോലെ ധനം ആവശ്യമില്ലാതെ ചെലവാക്കാനുള്ള പ്രേരണയെ അടക്കുക തന്നെ വേണം.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. എല്ലാ ബന്ധങ്ങളിലും ഈ വെളിച്ചം നിറയും. ബന്ധങ്ങളിൽ മാറ്റത്തിനു പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ തീർപ്പ് കല്പിക്കപ്പെടും. അത് ഏതു രീതിയിൽ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ബിസിനസ് ബന്ധങ്ങളിൽ ഫലങ്ങൾ കൊയ്യും. സിംഗിൾ ആണെന്ന് അവകാശപ്പെടുന്നവർ മിംഗിൽ ചെയ്യാൻ തയ്യാറാകും. അവർ എങ്ങനെ ആണ്, എന്ത് ചെയ്തു, എന്ത് ചെയ്യുന്നു എന്ന് നോക്കാതെ അവരെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തും. കൂടിയാലോചന നടത്തുക, ഒത്തു തീർപ്പുണ്ടാക്കുക ഇവയെല്ലാം ചെയ്യാം. തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെ കാര്യത്തിലും ഇത് ബാധകമാണ് എന്ന്. ധനം, വസ്തു വകകൾ , നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ധനകര്യത്തെ കീറി മുറിച്ചു പരിശോദിച്ചു നിയന്ത്രണ വിധേയമാക്കും. ധനകാര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, അധിക വരുമാനം കിട്ടാനുള്ള വഴികൾ ഇവയെല്ലാം കരുതി വെക്കും. ഇതിനിടയിൽ ധനം ധൂർത്തനെ പോലെ ചിലവക്കുകയും ചെയ്യും. അത് നിയന്ത്രിക്കണം.
നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു സ്വയം പ്രൊമോട്ട് ചെയ്യും. സ്വാർതമതി എന്ന പേര് കേൾപ്പിക്കും. പുതിയ ആലോചന, പുതിയ മനോഭാവം, വിചാര ധാര എന്നിവയെ ആശ്രയിച്ചു പുതിയ വ്യക്തിയായി ആരും. മാത്രമല്ല വെള്ളിവെളിച്ചം തന്നിലെക്കാവണം എന്നാ നിർബന്ധം പിടിക്കും. ആരെയും കേൾക്കാതെയും, ആർക്കും വേണ്ടി കത്ത് നിൽക്കാതെയും ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യം ശ്രദ്ധ നേടും. അത് പോലെ ജോലിയും ജോലി സ്ഥലവും. ഇവ രണ്ടും മെച്ചപ്പെടുത്താനുള്ള അവസരമാണെന്ന് കരുതുക താന്നെ വേണം. ബാക്ക്അപ്പ് എന്ന സ്ഥിതി ഉണ്ടെങ്കിൽ ജോലി ഉപേക്ഷിക്കാവുന്നതാണ് അല്ലാത്തവർ അതിനു ശ്രമിക്കേണ്ട . ഉള്ളതുകൊണ്ട് തൃപ്തി പെടാൻ ശ്രമിക്കുകയാവും ഈഅവസരം നല്ലത്. നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ പുതിയ ബന്ധങ്ങൾ, അല്ലെങ്കിൽ നിലവിലുള്ള ബന്ധം പെട്ടന്ന് ഹോട്ട് എന്ന അവസ്ഥയിലേക്ക് എടുത്തു ചാടുക, കരിസ്മ വർധിക്കുക, പോപ്പുലർ ആകുക, ഈ സാധ്യതകൾക്ക് തയ്യാറെടുക്കുക. സൗന്ദര്യം വർധിപ്പിക്കുക, ചിന്തകളിലും വീക്ഷണങ്ങളിലും പുരോഗമനപരമായ ആശയങ്ങൾ സ്വീകരിക്കുക . വിപ്ലവാത്മകമായ വഴികളിലൂടെ സഞ്ചരിക്കുക ഇവയെല്ലാം സാധ്യമാണ്. പല വിധ ശക്തികൾ ഒത്തു ചേർന്ന് കൂടിക്കുഴഞ്ഞഅവസ്ഥ. അല്പം കണ്ഫ്യുസ്‌ടെന്ന നിലയിലേക്ക് സഞ്ചരിക്കാം. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബ്ലെഡ് പ്ലെഷേഴ്‌സ്എന്നാ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. അന്തരാത്മാവിനെ ആഴത്തിൽ പഠിക്കും. മനസ് ഉപേക്ഷിച്ച പല കാര്യങ്ങളെയും പിന്നെയും ഡീൽ ചെയ്യേണ്ട വന്നേക്കാം. ശാരീരികവും, മാനസികവും, വൈകാരികവും, ആത്മീയവും ആയ ഭാരങ്ങളെ ദൂരെയെറിഞ്ഞു കളയും . ഒറ്റപെടലിന് വേണ്ടിയാഗ്രഹിക്കും. മനസ്സിൽ പിടിവലി നടക്കും. വളരെ രഹസ്യവാനായി നില കൊള്ളും

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ക്രിയെടിവിടി, സെൽഫ്എക്സ്‌പ്രഷൻ എന്നിവ പാരമ്യത്തിൽ നിൽക്കും. ഇവ മുൻ നിറുത്തി ഉള്ള പ്രോജക്ടുകൾ, നടക്കാം. റൊമാന്റിക് ബന്ധങ്ങൾ തുടങ്ങുകയോ ഇല്ലാതാകുകയോആവാം. ആരെങ്കിലും വേണ്ടെന്ന് വെയ്ക്കാൻ പറ്റിയ സമയംആണ്. ഓർക്കുക ലെസ്സ് ലഗേജ് മോർ കംഫർട്ട്. ജീവിതത്തിൽ ആയാലും യാത്രയിൽ ആയാലും. വെറുതെ സരസഭാവവുമായിഅലഞ്ഞു നടക്കേണ്ട സമയമാണ്, 

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെഷേഴ്‌സ് എന്നാ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ ബുധൻ ശുക്രൻ എന്നിവ സ്വപ്‌നങ്ങൾ സന്ദേശങ്ങൾ കൊണ്ട് വരും. ഉൾവിളികൾ ഉണ്ടാകും. ആത്മീയം, നിഗൂഡത ഇവയെല്ലാം കൂടുതൽ അറിയാൻ ആഗ്രഹിക്കും. ഒറ്റപ്പെട്ട സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തികൾ അടുത്ത് വരും. കൂടുതൽ ഒറ്റപ്പെട്ടു നില്ക്കാൻ ആഗ്രഹിക്കും. മനസ്സിൽ പുതിയ ആശയങ്ങൾ നിറയുകയും അവ പരീക്ഷിച്ചു നോക്കാനുംആഗ്രാഹിക്കും. അവനവനോട് തന്നെ കൂടുതൽ സംസാരിക്കുകയും ആത്മാവിനെഅടുത്തറിയുകയും ചെയ്യും. കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. സ്വാതന്ത്ര്യം, ഭാവി എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു മനസില്ലാമനസോടെ ഗ്രൂപ്പുകളിൽ ഒന്നിച്ചു നിൽക്കും. എങ്കിലും ഏകാന്തനായി തന്നെ മാറി നിൽക്കും. ഭാവിയെ കുറിച്ചുള്ള വ്യക്തമായ പദ്ധതികൾ തയ്യാറാക്കും. ഔട്ട് ഓഫ് ദ ബോക്‌സ് പെരുമാറ്റം പ്രതീക്ഷിക്കാം. ജീവ കാരുണ്യ പ്രവർത്തങ്ങൾ ഈ സമയത്തിന്റെ പ്രത്യേകതയാണ്.

  jayashreeforecast@gmail.com