- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയവിനിമയങ്ങളുടെ ബുധൻ
ഏരീസ് മാർച്ച് 21 ഏപ്രിൽ 19 രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ, ചൊവ്വ നിൽക്കുന്നു. പരിമിതികൾ മനസിന്റെ അഗാധതയിൽ ആണ്ടു കിടന്ന പ്രശ്‌നങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്യപ്പെടാം. ഏകനായി നില നിൽക്കാൻ ആഗ്രഹിക്കുകയും, വിചിത്രമായ
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂരദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ, ചൊവ്വ നിൽക്കുന്നു. പരിമിതികൾ മനസിന്റെ അഗാധതയിൽ ആണ്ടു കിടന്ന പ്രശ്‌നങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്യപ്പെടാം. ഏകനായി നില നിൽക്കാൻ ആഗ്രഹിക്കുകയും, വിചിത്രമായ സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യും. ഉറക്കം സ്വപ്നങ്ങളാൽ നിറയുകയും, തടസപ്പെടുകയും ചെയ്യും. ഉൾവിളികൾ കൂട്ടിനെത്തും. ഈ സമയം നല്ല വിശ്രമം ആവശ്യമാണ്. കാരണം ചൊവ്വ ഈ ഭാവത്തിൽ നിന്ന് ഒന്നാം ഭാവത്തിലേക്ക് അൽപനാളുകൾക്കുള്ളിൽ എത്തുമല്ലോ.
കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടായ പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രനും ബുധൻ, ന്യുമൂൺ എന്നിവ. ഈ ഭാവത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ തയ്യാറായി ബുധൻ തന്റെ സ്ലോ ഡൗൺ ആരംഭിച്ചിരിക്കുന്നു. ഭൂതകാലവുമായി ഒരു സംവാദം, സുഹൃത്തുക്കൾ വഴിയും, സംഭവങ്ങൾ കൊണ്ടും. അൽപ്പ നേരം സോഷ്യൽ മീഡിയ സോഷ്യൽ ജീവിതം എന്നിവയിൽ നിന്ന് പിന്നോക്കം പോയാലോ എന്ന് ആഗ്രഹിക്കും. എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളിൽ അതീവ ശ്രദ്ധ വേണം കാരണം ആശയ വിനിമയങ്ങളുടെ നാഥൻ ആണ് ബുധൻ. സോഷ്യൽ മീഡിയയിൽ കമന്റ് ഇടാൻ ദാഹിക്കുന്നവർക്ക് അത്ര നല്ല സമയമല്ല. നേരായ ആശയ വിനിമയങ്ങൾ പോലും തെറ്റി ധരിക്കപ്പെടും. 'ഒന്നും മിണ്ടാതെയും ഉരിയാടാതെയും' നിൽക്കുക എന്ന സ്ട്രാറ്റെജി ആയിരിക്കും നല്ലത്. ഈ അവസ്ഥയിൽ യഥാർത്ഥ സുഹൃത്തുക്കൾ ആര്, കപട മുഖങ്ങൾ ഏത് എന്ന അറിവ് ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താം. പുതിയ ഗ്രൂപ്പുകൾ തുടങ്ങാം. പതിനൊന്നാം ഭാവത്തിലെ മാറ്റങ്ങളിൽ വികാര ഭരിതരവാം. മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂട്ടലും കിഴിക്കലും നടത്തും. പിണങ്ങി നിൽക്കുന്ന ബുധൻ സൃഷ്ടിക്കാവുന്ന ആശയ കുഴപ്പത്തെക്കുറിച്ച് നല്ല ഒരു ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്.
ടോറസ് ഏപ്രിൽ 20 മെയ് 20
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവം സൂര്യൻ ശുക്രൻ, ബുധൻ ന്യു മൂൺ എന്നിവ. ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ പിന്നോക്കം സഞ്ചരിക്കുന്നു. ഈ അവസ്ഥയിൽ ആശയ വിനിമയം, ടെക്‌നോളജി, യാത്ര എന്നിവ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ജോലിയിലെ ആശയ വിനിമയങ്ങൾ തെറ്റിധാരണ സൃഷ്ടിക്കാൻ അനുവദിക്കരുത്. മേലധികാരികളുമായി നയത്തിൽ നീങ്ങുക. ഈ നീക്കങ്ങളിൽ അൽപ്പം നിരാശ തോന്നാം. ബട്ട് വെയിറ്റ് ഈ അവസ്ഥ ഫെബ്രുവരി രണ്ടാം ആഴ്ച വരെയേ കാണൂ അത് വരെ കാത്തു നിൽക്കുക. ജോലിയിൽ പുതിയ നീക്കത്തിന് യോജിച്ച സമയമല്ല. നേരത്തെ അപേക്ഷിക്കുകയും, കിട്ടാതെ വരുകയും ചെയ്ത ജോലിക്ക് ഒന്ന് കൂടെ അപേക്ഷിക്കുക. ജോലിയെക്കുറിച്ച് കൂടുതൽ പഠിക്കുക, റിസർച്ച് നടത്തുക എന്നിവയായിരിക്കും ഈ സമയം ഉചിതം. എല്ലാ തരത്തിലും ഉള്ള എഗ്രിമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ ഒന്ന് കൂടെ വായിച്ചു നോക്കുക. എല്ലാ രീതിയിലും, എല്ലാ വസ്തക്കളെക്കുറിച്ചും ഉള്ള പുനഃപഠനം ആകണം കൂടുതൽ നടക്കേണ്ടത്. പുതിയ തുടക്കങ്ങൾ ഉണ്ടെങ്കിൽ അവ ആശയ വിനിമയത്തിന്റെ അപാകത കൊണ്ട് നഷ്ടപ്പെടുത്തരുത്. പ്രത്യേകിച്ച് ന്യു മൂൺ ഈ ഭാവത്തിൽ വരുന്നത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു.
കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടായ പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ. ഈ ശക്തി നിങ്ങളുടെ സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കുകയും, അതിന്റേതായ ഗുണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അധിക മോഹങ്ങൾ, പദ്ധതികൾ, വ്യത്യസ്ത അപ്പ്രോച്ചുകൾ എല്ലാ അവസ്ഥയിലും സ്വീകരിക്കും. സമാന മനസ്‌ക്കരുടെ കൂടെയുള്ള പ്രവർത്തനം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഭാവിയെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കൽ അങ്ങനെ തിരക്ക് പിടിച്ച അവസ്ഥയിൽ ബുധൻ തന്റെ സ്ലോഡൗൺ തുടങ്ങിക്കഴിഞ്ഞു എന്ന് മറക്കരുത്. സരവ ആശയ വിനിമയങ്ങളുടെ മേലും അതീവ ശ്രദ്ധ അർപ്പിക്കണം. എഴുത്തുകുത്തുകൾ, എഗ്രിമെന്റുകൾ എന്നിവയിന്മേലുള്ള സംശയനിവാരണം നല്ല രീതിയിൽ തന്നെ നടത്തുക. ഭൂതകാലം പല വേഷത്തിലും സന്ദർശിക്കാൻ സമയമായി.
ജമിനി മെയ് 21 ജൂൺ 20
ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ, ന്യു മൂൺ എന്നിവ ഈ ആഴ്ച ഉണ്ടാകും. കൂടുതൽ ശ്രദ്ധ ആശയ വിനിമയം, ടെക്‌നോളജി, യാത്ര എന്നിവയിൽ വേണം എന്ന മുന്നറിയിപ്പുമായി ബുധൻ സ്ലോഡൗൺ തന്ത്രം തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ വിശ്വസിക്കുന്നതാകും അനുഭവത്തിൽ വരുക. എന്താണ് നിങ്ങളുടെ ധാർമികത, എത്തിക്‌സ് എന്നിവ ചോദ്യം ചെയ്യലിന് വിധേയമാകും. നേരത്തെ പരാജയപ്പെട്ട പരീക്ഷകൾ, കഴിവ് പ്രകടിപ്പിക്കാൻ കഴിയാതിരുന്ന പഠന വിഷയം ഇവയിലേക്ക് തിരിഞ്ഞു പോക്ക് നടത്താൻ ഏറ്റവും നല്ല സമയം. റീ തിങ്കിങ്, റീ വിസിറ്റിങ്, റീ എഡിറ്റിങ്, എന്ന് വേണ്ട സകല കാര്യങ്ങളും റിവെയ്‌സ് ചെയ്യാനുള്ള സമയം ആയി എന്ന് കണക്ക് കൂട്ടുക. യാത്രകളിൽ തടസം നേരിടാം, ആശയക്കുഴപ്പം ഉണ്ടാകാം. നിങ്ങൾ വളരെ സാഹസികൻ ആയി നിൽക്കുന്നു എന്തിനും തയ്യാർ പക്ഷെ ലോങ്ങ് ടേം പദ്ധതികളെക്കുറിച്ച് തീരുമാനം എടുക്കുന്നതിനു പകരം റിസേർച്ച് നടത്തുകയായിരിക്കും ഉത്തമം. അതീവ ശ്രദ്ധയുള്ള പ്രോജക്ടുകൾ പിന്നത്തേക്ക് നീക്കി വയ്ക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ എന്ന് ആലോചിക്കുക. നിയമവുമായുള്ള ചില ഇടപെടലുകളിൽ തീർപ്പുകൾ എന്നിവ പ്രതീക്ഷിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവം ചൊവ്വ നിൽക്കുന്നു. വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ലോങ്ങ് ടേം ഗോളുകൾ രൂപപ്പെടുത്തുന്നു. പുതിയ ബിസിനസ്, ജോലി എന്നിവയിലേക്ക് നീങ്ങാനുള്ള ശ്രമങ്ങൾ. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുവാനുള്ള ആഗ്രഹം അങ്ങനെ ശക്തിശാലിയായി നിൽക്കുന്നത്, മാതാ പിതാക്കൾ, മേലധികാരികൾ എന്നിവർക്ക് ഇഷ്ടപ്പെടാത്ത അവസ്ഥ. മാത്രവുമല്ല എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളിന്മേൽ നല്ല ശ്രദ്ധ വേണം എന്ന് ഓർമിപ്പിച്ചു കൊണ്ട് ബുധൻ തന്റെ സ്ലോഡൗൺ തുടങ്ങിക്കഴിഞ്ഞു.
കാൻസർ ജൂൺ 21 ജൂലൈ 22
സെക്‌സ്, തകർച്ചകൾ രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ആത്മീയത, നിഗൂഡത, എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ, ന്യു മൂൺ എന്നിവ. മറ്റുള്ളവരുടെ ധനം, ഭൗതികവും, ആത്മീയവുമായ ശക്തി എന്നും കരുതാം എന്ന എട്ടാം ഭാവത്തിൽ നിങ്ങളുടെ ഭാഗത്തിന് വേണ്ടി ശ്രമിക്കും. റീ ഡിസ്ട്രിബ്യൂഷൻ നടക്കാം. ധനകാര്യം, പുതുക്കൽ, ഉണ്ടാവാം. ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ സമയം നന്നല്ല. ജോയിന്റ് വെഞ്ച്വർ ഒരു ശക്തി പ്രകടനത്തിന് വിധേയമാകാം. സെക്ഷ്വൽ ആയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയോ കടന്നു പോയ പഴയ ബന്ധങ്ങൾ ഓർമ്മയിലേക്ക് വരുകയോ ആവാം. പഴയവയെ തിരസ്‌ക്കരിച്ചേക്കും. നിഗൂഡമായ കാര്യങ്ങൾ വെളിപ്പെടും. കൂടുതൽ ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ആഴ്ച ചർച്ചയ്ക്ക് വരും. മൂഡ് സ്വിങ്ങ്‌സ് അധികമായേക്കാം. ഈ കൺഫ്യൂസ്ഡ് അവസ്ഥ ബുധൻ തന്റെ സ്ലോഡൗൺ അവസ്ഥയിലേക്ക് നീങ്ങിയതുകൊണ്ടും ആകാം. അതുകൊണ്ട് എട്ടാം ഭാവത്തിലെ എന്നല്ല, എല്ലാ വിഷയങ്ങളിലും ഒരു റീ തിങ്കിങ് നടത്തണം. പ്രത്യേകിച്ച് ആശയ വിനിമയങ്ങൾ കൊണ്ട് നേടുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ഫെബ്രുവരി രണ്ടാം ആഴ്ച വരെ ആശയ വിനിമയങ്ങൾ കഠിന ശ്രദ്ധക്ക് വിധേയമാക്കണം.
ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശബന്ധം, ദൂര യാത്രകൾ എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജീവിതം വിപുലീകരിക്കാനുള്ള കുതിച്ചു ചാട്ടവുമായി ചൊവ്വ. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രത ദൂര ദേശങ്ങളെ അറിയാനുള്ള ആഗ്രഹം. വിദേശവുമായുള്ള ബന്ധം, പുതിയ കാര്യങ്ങൾ പഠിക്കൽ, പഠിപ്പിക്കൽ എന്നിവ. ബന്ധനസ്ഥൻ ആവുകയില്ല. എഴുതാനും വായിക്കാനും യോജിച്ച സമയം. അങ്ങനെ ഉള്ളവരോടുള്ള അടുപ്പം. എന്നിവ നടക്കുമ്പോൾ സ്ലോഡൗൺ തന്ത്രവുമായി നിൽക്കുന്ന ബുധനെ മറക്കരുത്. ആശയ വിനിമയം, ടെക്‌നോളജി, യാത്ര ഈ മൂന്ന് കാര്യങ്ങളും ഒന്ന് കൂടി ശ്രദ്ധിക്കുക.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ ബുധൻ ന്യു മൂൺ ശുക്രൻ എന്നിവ. ചിലർ കൂടിക്കലരാം. കൂടുതലും റൊമാന്റിക് ആയ അവസ്ഥ പ്രതീക്ഷിക്കാം. ഏതു തരത്തിലുള്ള ബന്ധമാണോ ആ ബന്ധങ്ങളിൽ ഒരു റീ നെഗോഷിയേഷൻ തന്ത്രം സ്വീകരിക്കേണ്ടി വരും. കാരണം ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ ആഴ്ച മുതൽ തന്റെ സ്ലോഡൗൺ ആരംഭിക്കും. ഈ അവസരം ആശയ വിനിമയങ്ങൾ സർവതും നന്നായി ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. എഴുതി വയ്ക്കാത്ത എഗ്രിമെന്റുകൾ വരുന്ന ബന്ധങ്ങൾ, പരിവർത്തനത്തിന് വിധേയമായേക്കാം. പ്രകടമായ സംസാരത്തേക്കാൾ പ്രവർത്തികൾ സംസാരം കൈ മാറും. ഭൂതകാലം വ്യക്തികൾ കൊണ്ട് സംഭവങ്ങൾ കൊണ്ട് സന്ദർശിക്കും. അഭിപ്രായ വ്യത്യസങ്ങളിലൂടെ മറ്റുള്ളവരോട് അടുക്കാനുള്ള സാഹചര്യം ഉണ്ടാകാം. കാര്യങ്ങൾ, തീർപ്പ് കൽപ്പിക്കുന്നതിനേക്കാൾ ചർച്ചയ്ക്ക് വിധേയമാക്കാൻ പറ്റിയ സമയം.
സെക്‌സ്, തകർച്ചകൾ രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ആത്മീയത, നിഗൂഡത, എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നിഗൂഢ വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തും, അവയുമായി ബന്ധപ്പെട്ട ആളുകളെ കാണുകയോ ചെയ്യും. നിർജ്ജീവമായ ബന്ധങ്ങളെ മറന്നു ജീവസുറ്റ വ്യക്തികളെ ജീവിതത്തിലേക്ക് ക്ഷണിക്കും. ബന്ധങ്ങൾ രൂപാന്തരപ്പെടും എന്നർത്ഥം. പഴയ കാര്യങ്ങളെ പുതുക്കാനുള്ള ശ്രമം. ജോയിന്റ് വസ്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയിൽ വരുന്ന വ്യക്തികളോടുള്ള തർക്കം, പെട്ടന്നുള്ള മുൻ വിധി എന്നിവ പ്രതീക്ഷിക്കാം. സാഹചര്യങ്ങളെ സ്വന്തം കയ്യിലക്കാനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കാം. എന്തിനെക്കാൾ കൂടുതൽ ബന്ധങ്ങൾ ഈ ആഴ്ച പ്രാധാന്യം അർഹിക്കും. അപ്പോൾ ബുധന്റെ പിണങ്ങി പോക്കിനെക്കുറിച്ച് യഥാർഥമായ ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കും.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
ആരോഗ്യം, ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം എന്നിവയിൽ സൂര്യൻ, ബുധൻ ന്യു മൂൺ ശുക്രൻ എന്നിവ. ജോലി സ്ഥലം ഒരു റീ മോടലിങ്ങിനു വിധേയമാക്കും. ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് കൂടെ ആലോചന ചെയ്യും. ജോലി സ്ഥലത്തെ ആശയ വിനിമയങ്ങൾ കൂടിക്കുഴയാൻ സാധ്യത അതിനാൽ ഏവർക്കും ശെരിയായ അറിവാണ് സാഹചര്യങ്ങളെക്കുറിച്ചുള്ളത് എന്ന് ഉറപ്പിക്കുക. നിശ്ചയിച്ച കാര്യങ്ങൾ വഴി മാറി പോകാം. നല്ല രീതിയിൽ അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയാകും ജോലി സ്ഥലത്ത്. ആരോഗ്യവും ആലോചനയ്ക്ക് വിധേയമാക്കേണ്ട അവസ്ഥ വരാം, വേദന ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തിൽ രണ്ടാമന്റെ അഭിപ്രായം എടുക്കേണ്ടത് ആവശ്യമായി വരാം. ഭക്ഷണ വസ്തുക്കൾ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് പഠിക്കും. കൂടുതലും വിരസത എല്ലാ കാര്യങ്ങളിലും അനുഭവപ്പെടാം. ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ ആഴ്ച സ്ലോഡൗൺ ചെയ്യും. എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങൾ പിഴവ് വരാതെ നോക്കേണ്ടതുണ്ട്. ബുധന്റെ ഈ അവസ്ഥ അടുത്ത മാസം വരെ നിലനിൽക്കുന്നതിനാൽ എഗ്രിമെന്റുകൾ, എഴുത്തുകുത്തുകൾ എന്നിവ ഒന്ന് കൂടെ പരിശോധിക്കാവുന്നതാണ്.
ബിസിനസ് ബന്ധങ്ങൾ, വിവാഹം, പാർട്ണർഷിപ്പുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ചൊവ്വ. എല്ലാ തരത്തിലുമുള്ള ബന്ധങ്ങളിന്മേലുള്ള സംശയ നിവാരണം നടക്കാനുള്ള സമയമാണ്. പുതിയ ബന്ധങ്ങൾ, ബന്ധങ്ങളിൽ ഒരു ചെറിയ കോമ്പ്രമൈസ് എന്നിവയും പ്രതീക്ഷിക്കാം. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടിയാണ്. സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധന് ആശയ വിനിമയങ്ങൾക്ക് മേൽ സംശയം വീഴ്‌ത്താൻ കഴിഞ്ഞേക്കാം. അതുകൊണ്ട് എല്ലാ തരത്തിലുള്ള എഗ്രിമെന്റുകൾ, എഴുത്തുകുത്തുകൾ എന്നിവയുടെ മേൽ അതീവ ശ്രദ്ധ ഉണ്ടാവണം.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം ക്രിയെറ്റിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ ശുക്രൻ എന്നിവ കൂടാതെ ന്യു മൂണും ഈ ആഴ്ച എത്തും. ഈ വിഷയങ്ങൾ ആശയവിനിമയം അധികമായി വേണ്ട കാര്യങ്ങളെ ഡീൽ ചെയ്യുന്നതിനാൽ ആശയവിനിമയ ങ്ങളുടെ നാഥൻ ആയ ബുധൻ തന്റെ സ്ലോഡൗൺ ഈ ആഴ്ച ആരംഭിക്കുന്നതിനാൽ ആശയ വിനിമയത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ ഉണ്ടാവണം. സന്തോഷം തരുന്ന ഒത്തു ചേരലുകൾ, ക്രിയെറ്റിവിറ്റി ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ, എന്നിവ നടത്തേണ്ട സമയത്ത് ബുധൻ തന്റെ സ്ലോഡൗൺ കൊണ്ട് വിരസത കൊണ്ടുവരാൻ ശ്രമിക്കും. ഭൂതകാലത്ത് നിന്ന് നിങ്ങളിൽ താൽപ്പര്യം തോന്നിയ ആളുകൾ പിന്നെയും വന്നേക്കാം. മങ്ങി തുടങ്ങിയ ബന്ധങ്ങളിൽ പുതിയ ഊർജം കൊടുക്കാൻ സമയമായോ എന്ന ചിന്ത ഉണ്ടാകും. ഈ സമയം പുതിയ ചില ആലോചനകൾക്ക് നല്ലതാണെങ്കിലും അവയിൽ സ്വയം നഷ്ടപ്പെടുത്താതിരിക്കുക. സ്വയം പ്രോത്സാഹിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും.
ആരോഗ്യം, ബാധ്യതകൾ, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം എന്നിവയിൽ ചൊവ്വ ആറാം ഭാവത്തിൽ നിൽക്കുമ്പോൾ ജോലിയിൽ തിരക്ക്, സഹപ്രവർത്തകരുമായുള്ള വാഗ്വാദം, ഒരു പ്രോജക്ടിനു മേൽ വേറെ എന്ന തിരക്ക് പിടിച്ച അവസ്ഥ. ആരോഗ്യകാര്യം പ്രത്യേക ശ്രദ്ധ അർഹിക്കും, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സൂചനകൾ ലഭിക്കാം. ബുധൻ തന്റെ സ്ലോഡൗൺ തുടങ്ങുന്ന ഈ ആഴ്ചയിൽ എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. സഹപ്രവർത്തകർ, മേലധികാരികൾ എന്നിവരുമായുള്ള ആശയ വിനിമയത്തിൽ കൺഫ്യൂഷൻ ഉണ്ടാകേണ്ട സമയമാണ്. ജോലിയിലെ എഴുത്ത് കുത്തുകൾ സംശയത്തിനു അതീതമാണോ എന്ന് ഉറപ്പു വരുത്തുക.
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്ത് എന്ന നാലാം ഭാവത്തിൽ സൂര്യൻ ബുധൻ ശുക്രൻ എന്നിവയ്‌ക്കൊപ്പം ഈ ആഴ്ച ന്യു മൂണും എത്തും. ഈ ആഴ്ച മുതൽ ഫെബ്രുവരി രണ്ടാം ആഴ്ച വരെ ബുധൻ തന്റെ സ്ലോഡൗൺ അവസ്ഥയിൽ നിൽക്കും. ആശയ വിനിമയം, ടെക്‌നോളജി, യാത്ര എന്നിവയുടെ നിയന്ത്രണം ഇദ്ദേഹത്തിന്റെ കൈവശം ആകയാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ആലോചനയ്ക്ക് വിധേയമാക്കണം. വീട്/ സ്ഥലം വിൽപ്പന, വാങ്ങൽ എന്നിവയിന്മേലുള്ള ആശയ വിനിമയം വളരെ ശ്രദ്ധിച്ചു വേണം നടത്താൻ. ഈ വക എഗ്രിമെന്റുകളിന്മേലുള്ള അറിവ് ആഴത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ട അവസ്ഥ കാണുന്നു. വീട്ടുകാരോടുള്ള സംസാരം, വീട്ടിലെ ടെക്‌നോളജി, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ ശ്രദ്ധിക്കണം. ബുധൻ ഈ വക വസ്തുക്കളുടെ പ്രവർത്തനത്തെയും ബാധിക്കാറുണ്ട്. വീട് ഒരു റീ സ്ട്രക്ച്ചറിങ്ങിനു തയ്യാറെടുത്തു നിൽക്കുന്നു എന്ന് തോന്നാം. വീട് മോടി പിടിപ്പിക്കാം. റീ മോഡൽ ചെയ്യാം. ബാല്യ കാലം മനസിലേക്ക് ഓടിയെത്താം. അവയുമായി സന്ധി ചെയ്യുക. കുടുംബവുമായുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് നടത്താൻ സമയമായി. കുടുംബവുമായുള്ള തുറന്ന സംസാരം. ഈ ഭാവത്തിൽ നിങ്ങൾ അതീവ വികാര ഭരിതരായി നില കൊള്ളും .
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം ക്രിയെറ്റിവിറ്റി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ ഈ വിഷയങ്ങളിൽ വളരെ ക്രിയേറ്റീവ് ആകും. എന്തിലും ഏതിലും ക്രിയെറ്റിവിറ്റി കണ്ടെത്തുന്ന അവസ്ഥ. പുതിയ റൊമാന്റിക് ബന്ധങ്ങൾ, സ്പോർട്സ്, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കാം. കുട്ടികളോട് കൂടെയുള്ള നല്ല സമയം അങ്ങനെ ദേഷ്യക്കാരൻ ചൊവ്വ വേറൊരു രൂപത്തിൽ ലോലഹൃദയനായി നിൽക്കുന്ന കുറെ നാളുകൾ ഇതേ സമയം സ്ലോഡൗൺ ചെയ്തു നിൽക്കുന്ന ബുധനെ മറക്കാൻ പാടുള്ളതല്ല. സരവ ആശയ വിനിമയത്തിന്റെയും നാഥൻ ആയ ഇദ്ദേഹം സ്ലോ ഡൗൺ ചെയ്യുമ്പോൾ എല്ലാ തരത്തിലുമുള്ള ആശയ വിനിമയങ്ങളിൽ കരിനിഴൽ വീഴാം. നാം തെറ്റി ധരിക്കപ്പെടാം
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവം ശുക്രൻ സൂര്യൻ, ബുധൻ ന്യു മൂൺ എന്നിവരുടെ കൈ വശം. അടുത്ത ആഴ്ച മുതൽ ഫെബ്രുവരി രണ്ടാം ആഴ്ച വരെ ബുധൻ തന്റെ സ്ലോഡൗൺ അവസ്ഥ തുടരും. ഈ കാലയളവിൽ കൂടുതൽ ശ്രദ്ധ ആശയ വിനിമയങ്ങളിൽ ആയിരിക്കണം. ചെറു യാത്രകൾ, ബുദ്ധിപരമായ നീക്കങ്ങൾ എന്നിവ ഈ ആഴ്ച കാണേണ്ടതാണ്. മാത്രമല്ല ഈ ഭാവത്തിൽ ന്യു മൂണിനെയും കാണുന്നു. മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ. ആശയ വിനിമയത്തോട് സംബന്ധിച്ച കാര്യങ്ങളിൽ ഒരു തുടക്കം പ്രതീക്ഷിക്കാം. സോഷ്യൽ ജീവിതം വളരെ പ്രാധാന്യം അർഹിക്കും. അപ്പോൾ ബുധന്റെ പിണങ്ങി പോക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യത. ആലോചന തലങ്ങും വിലങ്ങും ഓടി നടക്കും. യാത്രകൾ തടസമില്ലാതെ നീങ്ങണമെങ്കിൽ അതിനു വേണ്ടിയുള്ള ആലോചനകൾ, പുതിയ എഗ്രിമെന്റുകളിൽ ഏർപ്പെടണം എങ്കിൽ അതിനു വേണ്ടിയുള്ള റിസേർച്ച്. ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ചില ആശയക്കുഴപ്പം, സന്ദേശങ്ങൾ കൈമാറുന്നതിലുള്ള തടസം, സഹോദരങ്ങളുമായുള്ള കൂടിച്ചേരൽ എന്നിവ പ്രതീക്ഷിക്കാം.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്ത് എന്ന നാലാം ഭാവത്തിൽ ചൊവ്വ. വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കും. വസ്തു വിൽപ്പന, വാങ്ങൽ, റീ മോടിഫിക്കേഷൻ എന്നിവ ചെയ്യും. അതിനു വേണ്ടിയുള്ള എഗ്രിമെന്റുകൾ ബുധന്റെ സ്ലോഡൗൺ കാരണം ഒന്നുകൂടെ വായിച്ചു നോക്കുകയോ അവയിന്മേലുള്ള തീരുമാനം അൽപ്പ നാളത്തേക്ക് മാറ്റിവെക്കാൻ പറ്റുമോ എന്ന് കൂടെ ആലോചിക്കുക. വീട്ടുകാരോടുള്ള സംസാരത്തിൽ ഒരേ സമയം ദേഷ്യവും സ്‌നേഹവും നിഴലിച്ചു നിൽക്കും. എന്നിരുന്നാലും നിങ്ങളുടെ ശക്തി പ്രകടനം അധികമാകും.
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ന്യു മൂൺ ശുക്രൻ ബുധൻ എന്നിവ നിൽക്കുന്നു. ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ തന്റെ സ്ലോഡൗൺ ആരംഭിക്കും. ഭൂതകാലം സന്ദർശിക്കാൻ വരുന്ന സമയമായി. രണ്ടാം ഭാവത്തിൽ സൂര്യൻ നിന്ന് വിഷയങ്ങളെ മെച്ചപ്പെടുത്തും എങ്കിലും ആശയക്കുഴപ്പതിനുള്ള സാധ്യതകൾ തള്ളിക്കളയണ്ട. ധനകാര്യം മെച്ചപ്പെടുത്താനുള്ള കഠിന പ്രയന്തം പ്രതീക്ഷിക്കാം. സൂര്യൻ ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളിൽ ഇപ്പോഴും ഒരു ശുദ്ധീകരണ പ്രക്രിയ ആണ് നടക്കുക. മൂല്യ വർദ്ധന, സാമ്പത്തികം എന്നിവയിൽ ഈ അവസ്ഥയിൽ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് ലോങ്ങ് ടേം നിലയിൽ ഭദ്രത കൊണ്ട് വരുന്നത് തന്നെ ആയിരിക്കണം. പക്ഷെ ഈ പ്രവർത്തനങ്ങളുടെ മേൽ നിഴൽ വീഴ്‌ത്താൻ ബുധന് ശ്രമിക്കും. ടെക്‌നോളജി, ആശയവിനിമയം എന്നിവ ഇദ്ദേഹത്തിന്റെ കയ്യിലാണ്. പിണങ്ങി നിൽപ്പ് തുടങ്ങിയ ഈ അവസരത്തിൽ ആശയവിനിമയം നുള്ളിപ്പെറുക്കി പരിശോധിക്കേണ്ട അവസ്ഥ നിശ്ചയമായും വരും. സ്വന്തം വില എന്ത്? എന്താണ് എനിക്ക് ആവശ്യം? ബാങ്ക് അക്കൗണ്ട് ചികഞ്ഞു നോക്കൽ, സാമ്പത്തിക കാര്യം അടിക്കി വെക്കൽ എന്നിവ നടത്തും. ഇവയെക്കുറിച്ച് റിസേർച്ച് ചെയ്യും. വിൽപ്പന വാങ്ങൽ, ധന സംബന്ധമായ എഗ്രിമെന്റുകൾ നടത്തൽ എന്നിവ ബുധൻ നേരെ നീങ്ങിയിട്ടു മതി എന്ന് പറഞ്ഞാൽ അന്ധവിശ്വാസി എന്ന് വിളിക്കും. പകരം വിൽപ്പന വാങ്ങൽ എന്നിവയെക്കുറിച്ച് ഒരു റീ തിങ്കിങ് നടത്താൻ അൽപ സമയം കൂടെ താമസിക്കുന്നതുകൊണ്ട് ഉപദ്രവം ഉണ്ടാകുകയില്ല എന്ന് പറഞ്ഞാൽ അത് സ്വീകാര്യമാണ് താനും! രണ്ടാം ഭാവത്തിലേക്ക് ന്യു മൂണും ഈ ആഴ്ച എത്തും. ജീവിത മാർഗത്തിന് വേണ്ടി പുതിയ രീതികൾ അഡോപ്റ്റ് ചെയ്യും. അവനവന്റെതായ ശൈലികൾ പുറത്തെടുക്കും. ഒബ്‌സെഷൻ ആയിക്കണ്ട പഴയ കാര്യങ്ങളെ വിരസതയോടെയും മനം മടുപ്പോടെയും കാണും. അവയെ എന്നേക്കുമായി പുറം തള്ളും. ഫല പ്രാപ്തിയുള്ള കാര്യങ്ങളിൽ സമയം ചെലവാക്കും.
ആശയ വിനിമയം, ടെക്‌നോളജി, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവം ചൊവ്വ കൈവശപ്പെടുത്തിയിരിക്കുന്നു. ഇമ്മീടിയറ്റ് സർക്കിളിൽ വളരെ പ്രഭാവം ചെലുത്തും. അപ്പീലിങ് ആയി മാറും. ചെറു യാത്രകൾ, പുതിയ കാര്യങ്ങളെ ക്കുറിച്ചുള്ള ആഴത്തിലുള്ള റിസേർച്ച് കൂടുതൽ ആശയ വിനിമയം. ആർക്കും നോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ മുഖത്തടിച്ച പോലെയുള്ള സംസാരം. ബുദ്ധിജീവി എന്ന തലത്തിലേക്ക് ഉയർത്ത പ്പെടാം. അയൽക്കാർ, അടുത്ത ചുറ്റുപാടുകൾ എന്നിവയിൽ ഒരു ശക്തി പ്രകടനം നടത്തും. ചെറിയ ചെറിയ പ്രോജക്ടുകളിൽ തിരക്ക് ഉണ്ടാകാം. ഈ തിരക്കുകൾ കൊണ്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം അവ കാര്യമാക്കേണ്ടതില്ല. ചിലർക്ക് മൂന്നാം ഭാവത്തിലെ യാത്രകൾ ആണെങ്കിൽ മറ്റു ചിലർക്ക് നല്ല ആലോചന വേണ്ട പ്രോജക്ടുകൾ ആകാം. എല്ലാത്തിലും നോക്കേണ്ടത് സ്ലോഡൗൺ ചെയ്ത ബുധൻ സൃഷ്ടിക്കാൻ സാധ്യതയുള്ള ആശയ ക്കുഴപ്പത്തെ ആണ്. ഈ ഫെബ്രുവരി രണ്ടാം ആഴ്ച വരെ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
നിങ്ങളുടെ വ്യക്തിതം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ന്യു മൂൺ, ശുക്രൻ ബുധൻ എന്നിവ. സാധാരണ സൂര്യൻ ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ വ്യക്തിത്വം തിളങ്ങുകയും മറ്റുള്ളവർക്ക് അപ്പീലിങ് ആയി തീരുകയും ചെയ്യും. ബുധൻ അടുത്ത ആഴ്ച മുതൽ സ്ലോഡൗൺ ചെയ്യുന്ന അവസ്ഥയിൽ നിങ്ങളുടെ വ്യക്തിത്വം ഉറപ്പിച്ചെടുക്കാൻ ആശയവിനിമയം തടസമായി വന്നേക്കാം. ഒന്നാം ഭാവത്തിന്റെ എല്ലാ ആസ്‌പെക്ടുകളെ ക്കുറിച്ചും ഒരു റീ തിങ്കിങ് നടത്തും. സ്വയം വെളിപ്പെടുത്താൻ വാക്കുകൾ തികയാതെ വരും. അൽപ്പ സ്വൽപ്പ തെറ്റിധാരണകൾ അനുഭവപ്പെടാം അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഒന്നോ രണ്ടോ തവണ റിസേർച്ച് നടത്തുന്നതുകൊണ്ട് ഒരു പരിഭ്രമവും വേണ്ട. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ന്യു മൂൺ ഒന്നാം ഭാവം സന്ദർശിക്കും. പുതിയ തുടക്കങ്ങൾ പലതും നടത്തും. ഒറ്റപ്പെട്ടു ജീവിക്കുന്നവർ സ്വയം സൃഷ്ടിച്ച കൊക്കൂൺ തകർത്തു പുറത്ത് വരാൻ തയ്യാറാകും. കൂടുതൽ സോഷ്യലൈസ് ചെയ്യാൻ തയ്യാറാകും. ഈ ന്യു മൂൺ അഖ്‌വരിയസിൽ വരുന്നതിനാൽ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ ലക്ഷ്യമാക്കി പ്രവർത്തിക്കും. എല്ലാ വിഷയത്തിലും റീ സ്ട്രക്ച്ചറിങ് പ്രതീക്ഷിക്കാം. അതുകൊണ്ട് അവ ലക്ഷ്യമാക്കി മുന്നേറുമ്പോൾ സ്ലോഡൗൺ ചെയ്തിരിക്കുന്ന ബുധനെക്കുറിച്ച് നല്ല പോലെ ചിന്തിക്കണം. ആശയവിനിമയം ആണ് അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷൻ എല്ലാ ആശയവിനിമയങ്ങളും നല്ല ആലോചനക്ക് വിധേയമാക്കണം.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ? രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുമ്പോൾ, സാമ്പത്തിക കാര്യങ്ങളിൽ ഉള്ള സുരക്ഷയെ നിങ്ങൾ അധികമായി ആഗ്രഹിക്കും. അതിനുവേണ്ടി വേറൊരു ജോലി ഏറ്റെടുക്കുകയോ, കൂടുതൽ ജോലി ചെയ്യുകയോ ചെയ്യും. പക്ഷെ ചിലവും അതുപോലെ തന്നെ വന്നേക്കാം. വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും. സ്വന്തം മൂല്യ വർദ്ധനയെക്കുറിച്ചുള്ള പദ്ധതികൾ മെനയുകയും ചെയ്യും. അധിക റിസ്‌ക്കുകൾ എടുക്കാൻ യോജിച്ച സമയം ഇപ്പോഴല്ല എന്ന് തിരിച്ചറിയും.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ചൊവ്വ, ഒന്നാം ഭാവത്തിൽ നിൽക്കുന്നു. നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്നിവ ഈ രണ്ടു വിരുദ്ധ ശക്തികളുടെ കയ്യിൽ ആകും. ഒരു വശത്ത് എന്തിനും തയ്യാറായ ഒരു യോദ്ധാവായി തീരുകയും മറുവശത്ത് മധുരം തൂകി ശത്രുക്കളെ കയ്യിലോതുക്കുകയും ചെയ്യുന്ന അവസ്ഥ. ഒരു വിധത്തിലും ഉള്ള ഒത്തു തീർപ്പുകൾക്ക് തയ്യാറാകുമോ എന്ന് സംശയമാണ്. കഠിന പ്രയത്‌നങ്ങൾക്ക് തുടക്കമിടാൻ പറ്റിയ സമയം. വാഗ്വാദങ്ങൾ, ചൂട് പിടിച്ച ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ തുടക്കങ്ങൾക്ക് വേണ്ട ശക്തി നിങ്ങളിൽ ഉണ്ടെന്നു മനസിലാകും. ഈ ശക്തിയെ വേണ്ട വിധം പ്രയോഗിക്കുക.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, നിഗൂഡത, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ബെഡ് പ്ലെശേഴ്‌സ് എന്ന രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ, ആശയവിനിമയങ്ങളുടെ നാഥൻ ആയ ബുധൻ, ശുക്രൻ സൂര്യൻ ഈ ആഴ്ച തൊട്ടു സ്ലോഡൗൺ ചെയ്യും. ഏതാണ്ട് ഒരു മാസക്കാലം ബുധൻ ഈ അവസ്ഥയിൽ ആയിരിക്കുമ്പോൾ ആശയ വിനിമയങ്ങൾ വഴി തെറ്റാം. റീ സ്ട്രക്ച്ചറിങ് നടത്താൻ യോജിച്ച സമയം. പ്രത്യേക കാര്യങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കുന്നു. അവ നടക്കാൻ സാധ്യത. ഉൾവിളികളെയും, സ്വപ്നങ്ങളെയും പിന്തുടരുക. ഭൂതകാലം, വ്യകതികൾ, സംഭവം എന്നിവ കൊണ്ട് നിങ്ങളെ സന്ദർശിക്കാൻ എത്തും. ഏകനായി നിൽക്കുന്നോ എന്ന് സംശയിക്കാം. ശുഭാപ്തി വിശ്വാസത്തോടെ തന്നെ നിൽക്കണം. ഈഭാവം പ്രാർത്ഥന, ധ്യാനം എന്നിവയുടെതായതുകൊണ്ട് കൂടുതൽ സമയം അങ്ങനത്തെ കാര്യങ്ങൾക്ക് വേണ്ടി കണ്ടെത്തും. ഈ ഭാവത്തിൽ തന്നെ ഇരുപതാം തീയതി ന്യു മൂണും എത്തും. നിഗൂഢമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കും. ഈ ഭാവത്തിലെ വിഷയങ്ങൾ നല്ല പഠനത്തിനു വിധേയമാക്കണം. അഭിപ്രായ പ്രകടനങ്ങൾ ജീവിതത്തിൽ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും വഴി തെറ്റാനാണ് കൂടുതൽ സാധ്യത. ജീവകാരുണ്യ പ്രവർത്തങ്ങൾ ഈ അവസ്ഥയിൽ നടക്കാം.