- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ആഴ്ചയിലെ വിശേഷങ്ങൾ; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഏരീസ് മാർച്ച് 21 ഏപ്രിൽ 19 സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ചകൾ, എന്ന എട്ടാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. കടം കൊടുക്കുവാനോ ലഭിക്കുവാനോ ഉള്ള സമയമാണ്. മനസികമായി രൂപാന്തരം പ്രാപിക്കാൻ സാധ്യത കാണുന്നു. ഒരു അഴിച്ചു പണിയൽ സാധ്യമാണ്. വികാരങ്ങൾ മനസ് മൂടും അവയെ വശത്താക്കുക. ഈ ഭാവത്തിലെ സുഖങ്ങൾക്ക് വേണ്ടി മ
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ചകൾ, എന്ന എട്ടാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. കടം കൊടുക്കുവാനോ ലഭിക്കുവാനോ ഉള്ള സമയമാണ്. മനസികമായി രൂപാന്തരം പ്രാപിക്കാൻ സാധ്യത കാണുന്നു. ഒരു അഴിച്ചു പണിയൽ സാധ്യമാണ്. വികാരങ്ങൾ മനസ് മൂടും അവയെ വശത്താക്കുക. ഈ ഭാവത്തിലെ സുഖങ്ങൾക്ക് വേണ്ടി മനസ് വാശി പിടിക്കും. നാം നമുക്ക് തന്നെ അപരിചിതർ ആകുക എന്ന തോന്നൽ മനസ്സിൽ ഉണ്ടാകാം. അല്പം മൗനം പാലിക്കേണ്ട സമയം ആണെന്ന് അർത്ഥം. ഉടമ്പടി, വിവാഹം, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ ആഴ്ചയുടെ അവസാനം നേരെ സഞ്ചരിക്കാൻ തുടങ്ങും. ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം നടക്കും. പൊതു സ്ഥലത്ത് വാക്കുകൾ കൊണ്ട് സംഭാവന ചെയ്യും. കഴിഞ്ഞ കുറെ നാളായി കണ്ട ഒരു ആശങ്ക, തടസം എന്നിവ നീങ്ങി കാര്യങ്ങൾ വളരെ ഊർജസ്വലമായി മുന്നോട്ട് പോകുന്നതായി കാണാൻ കഴിയും. ഈ വിഷയങ്ങളെ എട്ടാം ഭാവത്തിലെ കാര്യങ്ങളുമായി കൂട്ടി കുഴക്കരുത്.കാരണം എട്ടാം ഭാവത്തിൽ നിങ്ങൾ വികാര ഭരിതരാണല്ലോ. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ പുതിയ അവസരങ്ങളുമായി ചൊവ്വ എത്തിയിരിക്കുന്നു. ആ വിജയങ്ങളിൽ, അല്ലെങ്കിൽ വിജയ സാധ്യതകളിൽ സ്വയം മറക്കരുത്. മതി മറന്നാൽ, മാതാ പിതാക്കൾ, മേലധികാരികൾ, എന്നിവരുമായി കോർക്കും. അവർ വല്ലതും പറഞ്ഞാൽ കേട്ട് നിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ല. ചൊവ്വ അത്രയ്ക്ക് മാന്യൻ അല്ല.
ടോറസ് ഏപ്രിൽ 20 മെയ് 20
വിവാഹം, ഉടമ്പടി, ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ എന്നിവയുടെ ഏഴാം ഭാവത്തിൽ ഭാഗിക സൂര്യഗ്രഹണം, ശുക്രൻ എന്നിവ. പ്രേമ ബന്ധങ്ങൾ സാധ്യമാണ്. ഏഴാം ഭാവത്തിലെ ആളുകൾ എല്ലാവരും തന്നെ സഹായ സ്ഥാനത്ത് നല്ക്കാൻ സാധ്യത. മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൂടുതൽ ആക്ടിവിറ്റി നടക്കാൻ സാധ്യത. വളരെ വികാര പരമായി കാര്യങ്ങളെ നേരിടേണ്ട ആവശ്യമില്ല. സംഭവാമി യുഗേ യുഗേ. ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം എന്നിവയിൽ ഉണ്ടായിരുന്ന ക്ലേശം നീങ്ങുന്നതായി കാണാൻ കഴിയും കാരണം ബുധൻ തന്റെ സഞ്ചാരം നേർദിശയിൽ ആക്കും. ഈ മാറ്റം ആഴ്ചയുടെ അവസാനത്തോടെ അനുഭവിക്കാൻ സാധിക്കും. ഉയർന്ന ആ പഠനം, തത്വചിന്ത, വിദേശ ബന്ധം, ആത്മീയത, ദൂര യാത്രകൾ എന്നിവയുടെ ഒൻപതാം ഭാവത്തിലേയ്ക്ക് ചൊവ്വ എത്തിക്കഴിഞ്ഞു. ദൂര യാത്രകൾ ചെയ്യാൻ ആഗ്രഹിക്കും. വിദേശ ബന്ധം സാധ്യമാവും. എന്തെങ്കിലും ട്രെയിനിംഗുകൾ, പഠനം ഇവയൊക്കെ സാധ്യമാണ്. പുരാതനമായ ചങ്ങലകൾ തകർത്തെറിയാൻ മനസ് ആഗ്രഹിക്കും.
ജമിനി മെയ് 21 ജൂൺ 20
ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ദിവസേന ഉള്ള ജോലിസ്ഥലം എന്നിവയിൽ ഭാഗിക സൂര്യഗ്രഹണങ്ങൾ, ശുക്രൻ എന്നിവ. ആറാം ഭാവം ആണിത്. കൂടുതൽ ശ്രദ്ധ ആരോഗ്യം അല്ലെങ്കിൽ സൗന്ദര്യം എന്ന കാര്യങ്ങളിൽ കൊടുക്കും. ചിലർ വളർത്തു മൃഗങ്ങളെ സ്വീകരിക്കും. കാര്യങ്ങൾ നേരെ നടക്കാത്തത് കൺഫ്യൂഷൻ ഉണ്ടാക്കാം. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവി, എന്നിവയിൽ ബുധൻ നേരെ ഉള്ള സഞ്ചാരം തുടങ്ങും. ക്രിയെടിവ് കാര്യങ്ങൾ അതി മനോഹരമായി ചെയ്യും. സ്വയം പരിഹസിക്കാൻ മടിക്കില്ല . ഒരു ജെമിനി അങ്ങനെ ചെയ്യണം എങ്കിൽ മനസ് അത്ര റിലാക്‌സ്ഡ് ആയിട്ടാണ് എന്ന് കരുതാം. ഊഹക്കച്ചവടം നടത്തും ബുദ്ധി വികാസം ലക്ഷ്യമാക്കിയുള്ള ഇവന്റുകളിൽ ഭാഗമാകും. അതെ സമയം, സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, തകർച്ച, രൂപാന്തരം എന്നിവയുടെ എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുകയും ചെയ്യുന്നു. കടം വാങ്ങാൻ, അല്ലെങ്കിൽ നിങ്ങൾക്ക്് അർഹത ഇല്ലാത്ത ധനം ചിലവഴിക്കാൻ പ്രലോഭനം ഉണ്ടാകും. അതിനെ നിയന്ത്രിക്കുക. ആ കംമിട്‌മെന്റുകൾ ഒരു ലോങ്ങ് ടേം ബാധ ആയി തീരാതെ കാര്യങ്ങൾ നീക്കണം. ഒരു അനിഷ്ട ഭാവത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കാതെ ശ്രദ്ധിക്കണം. രണ്ടാം വ്യക്തിയുമായി ഉണ്ടാകുന്ന ബന്ധങ്ങളിൽ പൊട്ടിത്തെറികൾ സാധ്യമാണ്. അത് തുടങ്ങി വെക്കാതെ ശ്രദ്ധിക്കുക..
കാൻസർ ജൂൺ 21 ജൂലൈ 22
റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. പാർട്ട് സമയം. ഇതിനെ കുറിച്ച് കൂടുതൽ പറയാൻ ഒന്നുമില്ല. അനുഭവിച്ചറിയുക തന്നെ വേണം. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വികസ്വത്ത്, എന്നിവയിൽ ബുധൻ, കുടുംബത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഭീകരാന്തരീക്ഷം ഒഴിവായി വ്യക്തി സംസാരം ഉണ്ടാവും. ചെറുപ്പ കാലം മനസിലേക്ക് ഓടിയെത്തും. വീടിനുള്ളിൽ തിരക്ക് പിടച്ച് ജോലികൾ ചെയ്യും/ വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ കംമിട്‌മെന്റുകൾ ഏറ്റെടുക്കും. ഏറ്റെടുത്ത കാര്യങ്ങളിൽ വിശ്വസ്തതയോടെ കാര്യങ്ങൾ ചെയ്യും. കൂടുതൽ സന്തോഷം ഉണ്ടാകുന്ന സമയം ആയതു കൊണ്ട് കൂടുതൽ ഒന്നും തന്നെ എഴുതാനില്ല. ആഘോഷം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന നിങ്ങളോട് പ്രത്യേകിച്ചൊന്നും പറയാനില്ല.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
നാലാം ഭാവത്തിലെ സൂര്യഗ്രഹണം, ശുക്രൻ എന്നിവ കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്നിവയിൽ അഴിച്ചു പണികൾ നടത്തും വില്ക്ക്ൽ വാങ്ങൽ, മോടിപിടിപ്പിക്കൽ, കുടുംബവുമായി കൂടുതൽ. ബന്ധം, എന്നിവ നടത്തും. അവരുടെ സപ്പോർട്ട് ലഭിക്കും. അവരെയും അത് പോലെ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥ വരും മൂന്നാം ഭാവം സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ആശയ വിനിമയം എന്നിവയിൽ ബുധൻ നേരെ സഞ്ചാരം തുടങ്ങും. വൻ തോതിലുള്ള ആശയ വിനിമയം നടക്കാം കാരണം ബുധൻ തന്റെ സ്വന്തം ഭാവത്തിലാണല്ലോ. ഈ ആഴ്ചയുടെ ഭൂരിഭാഗവും അടുത്ത ചുറ്റുപാടും ഉള്ളവർ കയ്യടക്കും. അവരുമായുള്ള തെറ്റ് ധാരണകൾ നീക്കും. ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവര്ത്തകകർ എന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിയിൽ തിരക്കേറും. കാര്യങ്ങൾ ഭംഗിയായി ചെയ്യാനുള്ള അവസരം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപദേശം തേടും. അതോടൊപ്പം സഹപ്രവർത്തതകരുമായി ജോലിയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള തിരക്കിട്ട ചര്ച്ച് നടക്കും.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
റൊമാൻസ്, ഒഴിവു സമയം, കുട്ടികൾ, ക്രിയെടിവിടി എന്നിവയിൽ ചൊവ്വ എത്തിക്കഴിഞ്ഞു. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു ശക്തി പ്രദർശനം നടത്തി ജനങ്ങളുടെ കയ്യടി നേടും. ഇവൻടുകളിൽ ഭാഗമാകും. ഒരു മഗ്‌നെടിക് വ്യക്തി ആയി മാറാൻ സാധ്യത. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ബുധൻ ആഴ്ചയുടെ അവസാനത്തോടെ നേരെ സഞ്ചരിക്കാൻ തുടങ്ങും. അപ്പോൾ കാര്യങ്ങൾ വ്യക്തമാകുന്ന സന്ദേശങ്ങൾ ലഭിക്കാം. മൂല്യ വർധന ലക്ഷ്യമാക്കി ഉള്ള ഡീൽ നടക്കണം എന്നാണ്. പ്രാർത്ഥനയോടെ കാത്തിരിക്കുക. അല്ലെങ്കിൽ അങ്ങനെ ഉള്ള കാര്യങ്ങളിലേക്കുള്ള വഴികൾ തുറക്കപ്പെടും. മൂന്നാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങാൽ, ആശയ വിനിമയം എന്നിവയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. ചില കാര്യങ്ങളിൽ പെട്ടന്നുള്ള തീരുമാനം എടുക്കേണ്ടതായി വരും. അയൽക്കാർ, സഹോദരങ്ങൾ എന്നീവരുമയ കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ എന്നിവയും ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. ഒരു ലോങ്ങ് ടേം വ്യവസ്ഥയിൽ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ വരുന്നത്‌ന്റെ സൂചനകൾ കാണുന്നു. ശുക്രൻ ചില സമയത്ത് അപകടകാരിയാണ്. പൊങ്ങച്ചം ആണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിൽ ഒരു പൊങ്ങച്ച പ്രദർശനം നടത്താൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ആ പ്രവണത ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിങ്ങളുടെ മൂല്യം വർധിപ്പിക്കാനുള്ള പ്രവർത്തികളിൽ ആഴ്ന്നു പോകാനുള്ള ആഗ്രഹം തീവ്രമാകും. അതിന്റെ യഥാർത്ഥ വശങ്ങൾ പലർക്കും പലതാണെന്ന് പറയേണ്ടതില്ലല്ലോ. കണക്ക് കൂട്ടി മുന്നേറുക. രണ്ടാം ഭാവം അനുകൂലമാക്കാനുള്ള വഴികൾ തെളിഞ്ഞു വരേണ്ടതാണ്. ഒന്നാം ഭാവം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, എന്നിവയിൽ ബുധൻ, ആഴ്ചയുടെ അവസാനം നേരെ സഞ്ചരിക്കാൻ തുടങ്ങും. കഴിഞ്ഞ കല കഥകളെ കുറിച്ച സംസാരിക്കാൻ ആവേശം തോന്നും. അധിക സംസാരം പ്രതീക്ഷിക്കാം. സംസാരം കൂടുകയും പ്രവർത്തി കുറയുകയും ചെയ്യുമ്പോൾ ജോലി അധികമായി ഭാരം തോന്നാം. വാക്കുകൾ അധികമായി ഉപയോഗിക്കുന്ന ലിബ്ര പുരുഷന്മാരെ കണ്ടു സ്ത്രീകൾ പരിഭ്രാന്തരായി വലയിൽ വീഴാൻ സാധ്യത. പക്ഷെ സ്ത്രീകൾ അധിക സംസാരം കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കാനും തുടങ്ങും. (ഫെമിനിസ്റ്റുകൾ എന്നോട് ക്ഷമിക്കുക) നാലാം ഭാവത്തിൽ ചൊവ്വ എത്തി കഴിഞ്ഞു. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്നിവയിൽ വിൽക്കൽ, വാങ്ങൽ എന്നിവ നടത്തും. വീടിനുള്ളിൽ കൂടുതൽ സമയം ചെലവാക്കും. അവിടെ കൂടുതൽ ആവേശഭരിതരാകും. ജോലി സമയത്ത് ചെയ്തു തീർത്താൽ ഈ ആഴ്ച വളരെ സന്തോഷകരമായി മുന്നോട്ട് പോകാം.
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
ഒന്നാം ഭാവം, ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ നില്ക്കു ന്നു. ഒന്നാം ഭാവത്തിലെ എല്ലാ വിഷയങ്ങളെയും മെച്ചപ്പെടുത്താൻ ഉള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. ഈ ഭാവത്തിലെ കാര്യങ്ങളിൽ സന്തോഷം മാത്രം പ്രതീക്ഷിച്ചാൽ മതി. കാണുന്നവർ ' ഹി/ഷീ റോക്‌സ് ' എന്ന് പറയേണ്ടതായ അവസ്ഥ ഉണ്ടാകും. രഹസ്യ മോഹങ്ങൾ, അതീന്ദ്രിയ വിജ്ഞാനം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, ഒറ്റപ്പെടൽ, വിദേശ വാസം എന്നിവയിൽ ബുധൻ നേരെ ഉള്ള സഞ്ചാരം ആഴ്ചയുടെ അവസാനം ആരംഭിക്കും. അതോടെ ഈ ഭാവത്തിലെ കാര്യങ്ങളിൽ ഒരു വ്യക്തത ഉണ്ടാകും. പുതിയ ആശയങ്ങൾ കണ്ടെത്തും. മറച്ചു വച്ച കാര്യങ്ങളെ വെളിപ്പെടുത്താൻ സമയം ആയിട്ടല്ല. അടുത്ത മാസം തുടക്കം വരെ കാത്തിരിക്കുക ആവും നല്ലത്. പക്ഷെ ഈ മാസത്തിന്റെ അവസാനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉള്ള ആശയ വിനിമയം സാധ്യമാണ്. അപ്പോൾ ഒരു ആർക്കും ഉപദ്രവം ഉണ്ടാകാതെ ഉള്ള ചെറിയ റിസ്‌ക് എടുക്കൽ ഏറ്റെടുക്കാം. പക്ഷെ മെച്ചപ്പെട്ട ഫലത്തിനായി അല്പം കൂടെ കാത്തിരിക്കാൻ നിങ്ങൾക്ക് കഴിയില്ലേ? അതെ സമയം വിദേശത്ത് നിന്നും ശുഭ സൂചനകൾ ലഭിക്കാം. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം, എന്നിവയുടെ ഭാവത്തിൽ ചൊവ്വ എത്തിക്കഴിഞ്ഞു. പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ ഉപദ്രവമില്ലാതെ പറയാൻ അവസരം ലഭിക്കും. നയം വ്യക്തമാക്കും. നേരത്തെ തന്നെ പ്രശ്‌നം ഉള്ള ആളുകളുമായി കൂടുതൽ സംസാരത്തിൽ വരാം സാധ്യത കാണുന്നു. ഈ ഭാവത്തിൽ തിരക്ക് പിടിച്ചവൻ ആകാം. അതോടൊപ്പം ശരീര വേദന ഉണ്ടാകുന്നത് സ്വാഭാവികം ആണെന്ന് കരുതുക.
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
രഹസ്യ മോഹങ്ങൾ, ബെഡ് പ്ലഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടൽ, വിദേശ ബന്ധം. ഈ ഭാവത്തിൽ തന്നെയാണ് ശുക്രനും ഉള്ളത്. അല്പം മൗനം പാലിക്കേണ്ട സമയം ആണ്. രഹസ്യങ്ങളെ ഡീൽ ചെയ്യേണ്ടതായ അവസ്ഥ വന്നേക്കാം.സത്യസന്ധമായി മുന്നെറിയില്ല എങ്കിൽ അല്പം വിഷമത അനുഭവിക്കാം. അല്പം ഒറ്റപ്പെടൽ അനുഭവിക്കുന്നത് ഇപ്പോഴും നല്ലതാണു. നമ്മുടെ വ്യക്തി പരമായ കാര്യങ്ങൾ ശ്രധയര്പ്പിംച്ചു ചെയ്യാൻ കഴിയും. പക്ഷെ കൂടുതൽ പ്രാര്ത്ഥനന. ധ്യാനം എന്നിവയുടെ സഹായം ആവശ്യമാണ് ആഴ്ചയുടെ അവസാനത്തോടെ ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങും. പതിനൊന്നാം ഭാവത്തിൽ, അതായത് കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള സമയം, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ഒരു സംശയ നിവാരണം നടക്കുവാൻ നല്ല സാധ്യത. പുതുമയുള്ള ആശയങ്ങൾ അവതരിപ്പിച്ചു കൂട്ടുകാരുടെ കയ്യടി നേടും. ഇന്റർനെറ്റിൽ അവക്ക് വേണ്ടി പരതി നടക്കും. മോഹങ്ങളേ കുറിച്ചും, ഭാവി പദ്ധതികളെ കുറിച്ചും ഫലപ്രദമായ തീരുമാനങ്ങൾ എടുക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലേയ്ക്ക് ചൊവ്വ വന്നു കഴിഞ്ഞു. ഇനി സാധാരണയിൽ കവിഞ്ഞ ഒരു വരവും ചിലവും പ്രതീക്ഷിക്കാം. അറിയാമല്ലോ ചൊവ്വ എന്നാൽ കുതിച്ചു ചാട്ടമാണ്. വരുന്നത് പോലെ പണം ചെലവാക്കിയാൽ കാര്യം പരുങ്ങലിൽ ആകും. അനാവശ്യമായി വസ്തുക്കൾ വാങ്ങിക്കൂട്ടാൻ ആഗ്രഹം ഉണ്ടാകും. ആ ആഗ്രഹത്തെ ഒതുക്കിയാൽ പിന്നെ എല്ലാം നേരായ ദിശയീല് ആണെന്ന് കരുതാം. അങ്ങനെ അടുത്ത മാസത്തേക്ക് കരുതി വെക്കുകയും ചെയ്യാം.
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
ഭാഗിക സൂര്യഗ്രഹണം പതിനൊന്നാം ഭാവത്തിൽ നടക്കും. ലാഭങ്ങൾ, മോഹങ്ങൾ, കൂട്ടുകാർ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, എന്നിവയിൽ ശുക്രനും ശനിയും നില്ക്കുന്നു. സുഹൃത്തുക്കളുമായി ഒരു വൈകാരികമായ ബന്ധം ഉടലെടുക്കും. കൂടുതൽ സുഹൃദ്ബന്ധങ്ങൾ ലാഭകരമായ പ്രോജക്ടുകളിലെക്ക് നിങ്ങളെ നയിക്കുന്നതായി കാണാൻ കഴിയും. തല്പലര കക്ഷികൾ നിങ്ങളെ സ്വീകരിക്കാനുള്ള മനസ് കാണിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ച് മാത്രം ചിന്തിക്കും.അവയിൽ കൂട്ടൽ, കിഴിക്കൽ എന്നിവ നടത്തും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയിൽ, ബുധൻ നേരിട്ടുള്ള സഞ്ചാരം ഈ ആഴ്ച തുടങ്ങും, ഈ ഭാവത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ ആഴ്ചയുടെ അവസാനത്തോടെ ദൂരീകരിക്കപെടെണ്ടാതാണ്. കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്ന ഒരു കൺഫ്യൂഷൻ മാറി കാര്യങ്ങൾ വളരെ പ്രാക്ടികൽ തലത്തിൽ മനസിലാക്കാൻ കഴിയണം. മാസാവസാനത്തോടെ ഒരു സമാധാനപരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും.ഈ സമയം വലിയ സ്വപ്നങ്ങള്ക്ക്ി വേണ്ടി ഉള്ളതാണ്. പന്ത്രണ്ടാം ഭാവത്തിലെ കാര്യങ്ങളാൽ ഉണ്ടായ വേദനകളെയും, ഒരു തര0 മാനസിക വ്യഥകളെയും നീക്കി കളഞ്ഞു കൊണ്ട് ചൊവ്വ ഒന്നാം ഭാവതിലെക്ക് വന്നു കഴിഞ്ഞു. ലുക്‌സ്, മനോഭാവം, വിചാരധാര, വ്യക്തിത്വം, വീക്ഷണ കോൺ എന്നിവയിൽ നാം ചുണക്കുട്ടികൾ ആയി വിലസും ഏതാണ്ട് നാൽപതു ദിവസം നാം കപ്രിസ് നമ്മുടെ തണുത്ത മനോഭാവം ഉപേക്ഷിച് അല്പം കരുത്തോടെ മുന്നിലേക്ക് നീങ്ങും. ശക്തി പ്രദര്ശ നം ഈ സമയത്ത് കൂടുതലായി നടക്കും. ഒറ്റയാനായി വിലസും. ഇപ്പോൾ തന്നെ നമ്മുടെ പതിനൊന്നാം ഭാവം, അല്പം പരുങ്ങലിൽ നില്ക്കു ന്നു. ആ ഒരു വിചാരം ഒന്നാം ഭാവത്തിലെ ചൊവ്വയെ പറഞ്ഞു മനസിലാക്കുന്നത് വളരെ നല്ലതായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. മനസ്സിൽ ഉണ്ടാകുന്ന ഉത്സാഹം പ്രവർത്തികളിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ ഒരു തരം അമർഷം മനസ്സിൽ ഉണ്ടാകാം.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയുടെ പത്താം ഭാവത്തിൽ ഭാഗിക സൂര്യഗ്രഹണം, ആ ഭാവത്തിൽ തന്നെ ശുക്രനും ശനിയും നിൽക്കുന്നു. അപ്പോൾ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവ ഉയർത്തായൻ തക്ക സാദ്ധ്യതകൾ നിങ്ങളുടെ കൈപ്പിടിയിൽ വന്നു നില്ക്കും. ഈ സാധ്യതകളെ എങ്ങനെ മെരുക്കണം എന്ന് നിങ്ങള്ക്ക്ൈ തീരുമാനിക്കാം. ജോലി , അല്ലെങ്കിൽ നിങ്ങളുടെ വില ഇവയെ കുറിച്ചുള്ള ചിന്ത മനസ്സിൽ വെമ്പൽ സൃഷ്ടിക്കുമ്പോൾ മാതാ പിതാക്കൾ, വീട് എന്നിവയോടുള്ള ഒരു അടുപ്പം, അല്ലെങ്കിൽ ഇവ തമ്മിലുള്ള ഒരു ബാലൻസോ സൂക്ഷിക്കാൻ മറക്കേണ്ട. എത്ര വലിയ ജോലി ചെയ്താലും അവസാനം നാമെല്ലാം കുടുംബത്തിലേക്ക് തന്നെ ആണല്ലോ മടങ്ങേണ്ടത്? പിണങ്ങിപ്പോക്ക് നിർത്തി ബുധൻ ഒൻപതാം ഭാവത്തിൽ നേരെ സഞ്ചരിക്കുന്നു. ഉയർന്ന പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയ പഠനം, തത്വ ചിന്ത എന്നിവയിൽ കൂടുതൽ അർത്ഥവത്തായ പ്രവർത്തനം നടത്തും. അല്പം മറവി പ്രതീക്ഷിക്കാം. എന്നാലും ഒരു വലിയ വിഷൻ മുന്നിൽ കണ്ടു കൊണ്ട് നീങ്ങുകയും അതിൽ വിജയി ആകാനുള്ള സാധ്യതയും കാണുന്നു. അതിലേക്കുള്ള ശുഭ സൂചനകൾ ലഭിക്കാം. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, വിദേശ വാസം, ഒറ്റപ്പെടലുകൾ, നിഗൂഡത, അതീന്ദ്രിയ കഴിവുകൾ, എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങളും, മോഹങ്ങളും മനസ്സിൽ വിങ്ങൽ ഉണ്ടാക്കാൻ ശ്രമിക്കും. കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് തിരിക്കേണ്ട സമയം ആണ്. നിങ്ങളെ തന്നെ തിരിച്ചറിയാൻ പറ്റിയ സമയം.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ഒൻപതാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം നടക്കും അതോടൊപ്പം ആ ഭാവത്തിൽ ശുക്രനും, ശനിയും ഉണ്ട്. ഒൻപതാം ഭാവം നമ്മെ ഉന്നത തലത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഉയര്‌ന്നൊ പഠനം, ദൂര യാത്രകൾ, വിദേശബന്ധം, തത്വ ചിന്ത, ഉയര്ന്നം പഠനം എന്നാ വിഷയങ്ങൾ വളരെ പ്രാധാന്യം കൈവരിക്കേണ്ട അവസ്ഥയാണ്. ആത്മീയമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കും. അറിവ് പങ്കു വെക്കൽ, അല്ലെങ്കിൽ പഠനം അനുകൂല സമയമാണ്. കഴിവുകളെ വികസിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തു നില്ക്കുന്നു. അല്പ നാളത്തെ ആശങ്ക അകറ്റി ബുധൻ തന്റെ ഗതി ഈ ആഴ്ച നേരെ ആക്കും. സെക്‌സ്, സെക്ഷ്വാലിടി, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ എന്നിവയിൽ കഴിഞ്ഞ കുറെ നാളായി കണ്ടു വന്ന ഒരു കണ്ഫ്യുഷൻ എന്നാ അവസ്ഥ അകലുന്നതായി കാണാൻ കഴിയും. കാര്യങ്ങൾ വ്യക്തതയോടെ മനസ്സിൽ തെളിയും. നിക്ഷേപങ്ങൾ, അല്ലെങ്കിൽ മറ്റുള്ളവരോട് നിങ്ങൾ എന്തൊക്കെ രീതിയിൽ കടപ്പെട്ടിരിക്കുന്നോ ആ വിഷയങ്ങളിൽ എല്ലാം ഒരു വ്യക്തത നിറയുന്നതായും മനസ്സിൽ ഉണ്ടായിരുന്ന ഒരു തരം അസ്വസ്ഥത നീങ്ങുന്നതയും അനുഭവപ്പെടും. സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, പ്രതീക്ഷകൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിലേക്ക് ചൊവ്വ എത്തിക്കഴിഞ്ഞു. ഈ ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് എല്ലാവർക്കും ഒരേ പോലെ ആവണം എന്നില്ല. സുഹൃത്തുക്കളോട് ഒന്നിച്ചു ഉള്ള സന്തോഷങ്ങളെ അല്ലെങ്കിൽ അവരോടു ഒന്നിച്ചുള്ള സമയം ആണ് ചൊവ്വ പതിനൊന്നാം ഭാവത്തിൽ നില്ക്കു മ്പോൾ ഉണ്ടാവുക. അത് നെഗടിവ് ആയോ പോസിടിവ് ആയോ സംഭവിക്കാം. നെഗടിവ് ആണെങ്കിൽ അറിയാമല്ലോ വാഗ്വാദങ്ങൾ, പിണക്കങ്ങൾ, ഒക്കെ സംഭവിക്കാം പക്ഷെ ബുദ്ധിപരമായ നീക്കം കൊണ്ട് ഇവയെ ഒക്കെ പരിധിക്കുള്ളിൽ നിര്ത്താ നും സാധിക്കും.
jayashreeforecast@gmail.com