- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന മാധ്യമ മൽസരത്തിന്റെ കാലത്ത് നേരറിവിന്റെ പൊരുതലായി 'അശ്വമേധം' വീണ്ടും; സ്റ്റുഡിയോയുടെ നാലുചുവരുകൾക്ക് പുറത്ത് ജനമധ്യത്തിലാണ് പരിപാടി അരങ്ങേറുകയെന്ന് ജി.എസ്.പ്രദീപ് ഫേസ്ബുക്ക് ലൈവിൽ
തിരുവനന്തപുരം: അറിവിന്റെ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ ജി.എസ്.പ്രദീപിന്റെ അശ്വമേധം ഇന്ന് മുതൽ വീണ്ടും സംപ്രേഷണം തുടങ്ങുന്നു. രാത്രി 8 മണിക്കാണ് പരിപാടി. അശ്വമേധം കാണാൻ ക്ഷണിച്ചുകൊണ്ട് പ്രദീപ് തന്നെ ഫേസ്‌ബു്ക്ക് ലൈവിൽ എത്തി.അറിവിന്റെ ജനകീയ വിപ്ലവമായ അശ്വമേധം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും ആരംഭിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം സാംസ്‌കാരിക ചിന്ത ഇവയെല്ലാം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ, അറിവിന്റെ ആവിഷ്‌കാരമായ അശ്വമേധത്തിന് പ്രസക്തിയുണ്ടെന്ന് പ്രദീപ് പറഞ്ഞു. 'സ്റ്റുഡിയോയുടെ നാലുചുവരുകൾക്ക് പുറത്തേക്ക് മാറി ജനമധ്യത്തിലാണ് ഇത്തവണ അശ്വമേധം അരങ്ങേറുക. അത് കടത്തിണ്ണയിലാകാം. മഹാനഗരത്തിലെ സ്റ്റേജിലാകാം.പോയ ദിവസങ്ങളിൽ എറണാകുളത്തും ഖത്തറിലുമൊക്കെയായിരുന്നു ഷൂട്ടിങ'്. ജീവിതത്തിലും മാധ്യമരംഗത്തുമെല്ലാം തന്റെ രണ്ടാം വരവ് കൂടിയാണിതെന്ന് പ്രദീപ് പറഞ്ഞു.കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് പ്രേക്ഷകരുടെ പ്രോൽസാഹനങ്ങളുടെ ബലത്തിലാണ് മടങ്ങിവരവ്.ഒരൽപം പതറിപ്പോയ കാലത്ത് തനിക്ക് ഊർജ്ജമായതും തന്നെ സ്
തിരുവനന്തപുരം: അറിവിന്റെ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ ജി.എസ്.പ്രദീപിന്റെ അശ്വമേധം ഇന്ന് മുതൽ വീണ്ടും സംപ്രേഷണം തുടങ്ങുന്നു. രാത്രി 8 മണിക്കാണ് പരിപാടി.
അശ്വമേധം കാണാൻ ക്ഷണിച്ചുകൊണ്ട് പ്രദീപ് തന്നെ ഫേസ്‌ബു്ക്ക് ലൈവിൽ എത്തി.അറിവിന്റെ ജനകീയ വിപ്ലവമായ അശ്വമേധം പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും ആരംഭിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം സാംസ്‌കാരിക ചിന്ത ഇവയെല്ലാം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ, അറിവിന്റെ ആവിഷ്‌കാരമായ അശ്വമേധത്തിന് പ്രസക്തിയുണ്ടെന്ന് പ്രദീപ് പറഞ്ഞു.
'സ്റ്റുഡിയോയുടെ നാലുചുവരുകൾക്ക് പുറത്തേക്ക് മാറി ജനമധ്യത്തിലാണ് ഇത്തവണ അശ്വമേധം അരങ്ങേറുക. അത് കടത്തിണ്ണയിലാകാം. മഹാനഗരത്തിലെ സ്റ്റേജിലാകാം.പോയ ദിവസങ്ങളിൽ എറണാകുളത്തും ഖത്തറിലുമൊക്കെയായിരുന്നു ഷൂട്ടിങ'്.
ജീവിതത്തിലും മാധ്യമരംഗത്തുമെല്ലാം തന്റെ രണ്ടാം വരവ് കൂടിയാണിതെന്ന് പ്രദീപ് പറഞ്ഞു.കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് പ്രേക്ഷകരുടെ പ്രോൽസാഹനങ്ങളുടെ ബലത്തിലാണ് മടങ്ങിവരവ്.ഒരൽപം പതറിപ്പോയ കാലത്ത് തനിക്ക് ഊർജ്ജമായതും തന്നെ സ്‌നേഹിക്കുന്ന പ്രക്ഷകരുടെ പ്രോൽസാഹമാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കാഴ്്ചപ്പാടുകളെയും രസഭാവങ്ങളെയും വെല്ലുവിളിക്കുന്ന മാധ്യമ മൽസരത്തിന്റെ കാലഘട്ടത്തിൽ,നേരറിവിന്റെ പൊരുതലാണ് അശ്വമേധം.വലിയ ആർഭാടങ്ങളില്ലാതെ രണ്ടുമനസ്സുകളുടെ പങ്കുവയ്ക്കലുകളാണ് നടക്കുകയെന്നും പ്രദീപ് പറഞ്ഞു.
മൂന്ന് സെഗ്മന്റുകളിലായാണ് പരിപാടി.ആദ്യ സെഗ്മന്റ് ഓപ്പൺ സീസോയാണ്.ചുവരുകൾക്ക് പുറത്തേക്കിറങ്ങുന്ന അശ്വമേധത്തിന്റെ ജനകീയ മുഖം.രണ്ടാമത്തെ സെഗ്മെന്റായ ഗ്രഹാംബെല്ലിൽ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് സ്‌കൈപ്പിലൂടെ പ്രദീപുമായി അശ്വമേധം കളിക്കാൻ കഴിയും.അശ്വമേധത്തിന്റെ പഴയ എപ്പിസോഡുകളുടെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മൂന്നാം സെഗ്മെന്റ്.
2000 ത്തിലാണ് അശ്വമേധം പരിപാടി കൈരളി ടിവിയിൽ ആരംഭിച്ചത്. 18 വർഷം മുമ്പുള്ള ആദ്യ എപ്പിസോഡിൽ ഇ.കെ.നായനാരായിരുന്നു മൽസരാർഥി.