- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവിൽ മനോരമയിലെ 'ഭാഗ്യദേവത' കൊച്ചിയിൽ ബന്ധങ്ങളൊരുക്കി; ദിവസവും മയക്ക് മരുന്ന് കൂടിയേ തീരൂവെന്ന് വന്നപ്പോൾ പണമുണ്ടാക്കാൻ പെൺവാണിഭം തൊഴിലാക്കി; എന്നും ബംഗളൂരുവിൽ പോയി മാഡത്തിന് ലഹരി എത്തിച്ച് നൽകുന്നത് ഡ്രൈവറും; ഫ്‌ളാറ്റിലെ വിക്രിയകൾ പൊലീസിനെ അറിയിച്ചതും സീരിയലിലെ അഭിനേതാക്കൾ; ലഹരിമരുന്നുമായി പിടിയിലായ അശ്വതി ബാബു സെക്സ് റാക്കറ്റിലെ മഹാറാണി
കൊച്ചി: പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും നടത്തി അടി പൊളി ജീവിതം നയിച്ച അശ്വതി ബാബുവിനെ പൊലീസിന് ചൂണ്ടിക്കാട്ടി നൽകിയതും സീരിയയിലെ സഹപ്രവർത്തകർ തന്നെ. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിൽപ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ളാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. സീരിയലിലെ ചിലരാണ് പൊലീസിന് ഈ വിവരം നൽകിയത്. ഇത് ശരിയാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു പൊലീസ് ഇടപെടൽ. അതിമാരക ലഹരിമരുന്നുമായി തിരുവനന്തപുരം തുമ്പയിൽ പുതുവൽപുരയിടം വീട്ടിൽ അശ്വതി ബാബു (22), ഇവരുടെ ഡ്രൈവറായ കോട്ടയം ചിങ്ങവനം പറയംതറ വീട്ടിൽ ബിനോ എബ്രഹാം (38) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന
കൊച്ചി: പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും നടത്തി അടി പൊളി ജീവിതം നയിച്ച അശ്വതി ബാബുവിനെ പൊലീസിന് ചൂണ്ടിക്കാട്ടി നൽകിയതും സീരിയയിലെ സഹപ്രവർത്തകർ തന്നെ. അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിൽപ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ളാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്. സീരിയലിലെ ചിലരാണ് പൊലീസിന് ഈ വിവരം നൽകിയത്. ഇത് ശരിയാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു പൊലീസ് ഇടപെടൽ. അതിമാരക ലഹരിമരുന്നുമായി തിരുവനന്തപുരം തുമ്പയിൽ പുതുവൽപുരയിടം വീട്ടിൽ അശ്വതി ബാബു (22), ഇവരുടെ ഡ്രൈവറായ കോട്ടയം ചിങ്ങവനം പറയംതറ വീട്ടിൽ ബിനോ എബ്രഹാം (38) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.
വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇത് മനസിലാക്കിയ ശത്രുവിന്റെ അന്വേഷണത്തിലാണ് മയക്ക് മരുന്ന് കച്ചവടവും മറ്റും തിരിച്ചറിയുന്നത്. ഈ വിവരം പൊലീസിന് അതീവ രഹസ്യമായി അവർ കൈമാറി. തുടർന്നായിരുന്നു അറസ്റ്റ്. മഴവിൽ മനോരമയിലെ ഭാഗ്യദേവതിയിലെ നടിയായിരുന്നു ആശ്വതി ബാബു. വെളിപാടിന്റെ പുസ്തകവും സുവർണ്ണ പുരുഷനുമായിരുന്നു അശ്വതി അഭിനയിച്ച സിനിമകൾ. മയക്കുമരുന്ന് കച്ചവടം കൊഴുപ്പിക്കാനായിരുന്നു ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്.
കൊച്ചിയിലെ ഡിജെ പാർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. ലോക വ്യാപകമായി വിൽപ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ. ബംഗ്ലൂരുവിൽ നിന്ന് കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്മസ്- പുതുവൽസര ആഘോഷങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ്. വൈദ്യശാസ്ത്രം 'എം.ഡി.എം.എ.' എന്ന് വിളിക്കുന്ന അതിഭീകരനാണ് ഈ മയക്കുമരുന്ന്. പൊതുവെ അറിയപ്പെടുന്നത് 'പാർട്ടി ഡ്രഗ്' എന്നാണ്. തരികൾക്ക് പതിനായിരങ്ങളാണ് വില.
ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് പുതുതലമുറ മയക്കുമരുന്നുകളുടെ ധാരളമായി എത്തുന്നുവെന്നാണ് സൂചന. വാണിഭവും നടക്കുന്നുണ്ട്. അശ്വതി ബാബുവും പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ്. സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ നേതൃത്വത്തിൽ തൃക്കാക്കര പ്രിൻസിപ്പൽ എസ്‌ഐ. എ.എൻ. ഷാജു, എസ്‌ഐ. കെ.കെ. ഷെബാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സിനിമ-സീരിയൽ രംഗത്ത് ചെറിയരീതിയിൽ ചുവടറുപ്പിച്ചുവന്ന അശ്വതി ബാബുവിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടികളും വിൽപനയും നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടർന്നായിരുന്നു ഞായറാഴ്ച വൈകിട്ടോടെ പൊലീസ് ഇവിടെ പരിശോധന നടത്തിയത്. മയക്കുമരുന്ന് കേസിൽ പിടിയിലായതിന് പിന്നാലെ അശ്വതി ബാബുവിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായി. കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്തു നടന്ന മയക്കുമരുന്നു വേട്ടയിൽ 200 കോടിയുടെ ലഹരി വസ്തുക്കൾ എക്‌സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കൊറിയർ സർവീസുകൾ വഴിയാണ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയൽനടി അറസ്റ്റിലായത്.
കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്‌ളാറ്റിലെ നടിയുടെ അപ്പാർട്ട്‌മെന്റിലാണ് വാണിഭം നടന്നിരുന്നത്. അറസ്റ്റിലായ നടിയുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. ഇത് സംബന്ധിച്ച വാട്ട്‌സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോദിച്ചു വരികയാണ്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. കോടികളുണ്ടാക്കിയത് വാണിഭ ബിസിനസ്സിലൂടെയാണ്.
വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ൺെവാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു ദിവസം പോലും ഇവർക്ക് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. അതിനാൽ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരിൽ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവർ ബിനോയ് എബ്രഹാം ബാംഗ്ലൂരിൽ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിൻതുടർന്ന് നടിയുടെ ഫ്‌ളാറ്റിലെത്തി അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയിൽ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്.