കൊച്ചി: ലഹരിമരുന്നു കേസിൽ സീരിയൽ നടി അശ്വതി ബാബു (22) അറസ്റ്റിലായതോടെ പൊലീസ് അന്വേഷണം കടക്കുന്നത് സിനിമരംഗം കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമരുന്ന്- സെക്‌സ് റാക്കറ്റ് ഇടപാടുകളിലേക്ക്. അറസ്റ്റിലായ നടിക്ക് അന്തർസംസ്ഥാന മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അശ്വതിയും ഒപ്പം അറസ്റ്റിലായ ഡ്രൈവർ ബിനോയി എബ്രഹാമും (38) ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവിൽനിന്നാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്. നടി ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിനായി പണം കണ്ടെത്താനാണ് അനാശാശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പാർട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നാളുകളായ നീരീക്ഷണത്തിനൊടുവിൽ ഞായറാഴ്ചയാണ് അശ്വതിയെ വാടകക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിൽനിന്ന് ഡ്രൈവറിനൊപ്പം അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്‌സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് അന്തർ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇടപാടുകാർക്കായിട്ടാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകൾ കൊണ്ടുവന്നിരുന്നത്.

സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ട്. വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാർട്ടികൾ. ലഹരിമരുന്നിന് അടിമയായ അശ്വതി ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് മറ്റു വഴികളിലേക്കും തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ബന്ധവും ഇവർ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.

അശ്വതിയുമായി സിനിമാ രംഗത്തെ ചില ഉന്നതർക്കും ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവർ ആരെന്ന് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവർ രംഗത്തുണ്ട്. നടിയുടെ ഡ്രൈവർക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. അടിമയെപോലെയാണ് അശ്വതി ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവർ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. കേസിൽ നടിയെ റിമാൻഡ് ചെയ്തു.

പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം ചില ഉന്നത ബന്ധങ്ങളും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.

അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും. തുടർന്ന് ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു.

പാലച്ചുവടിലെ ഫളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്. ഭർത്താവില്ലാതെ എത്തിയപ്പോൾ ഗൾഫിലാണ് ജോലി എന്ന് പറഞ്ഞു. അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്‌ളാറ്റിൽ താമസിപ്പിച്ചു. അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാൽ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങൾ ഒന്നും അറിയിക്കുകയുമില്ല. പാലച്ചുവടുള്ള ഡി.ഡി ഗോൾഡൻ ഗേറ്റിലെ അസോസിയേഷൻ അംഗങ്ങൾ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയൽ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് അശ്വതിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. താമസം തുടങ്ങി രണ്ട് മാസമാകുന്നതിന് മുൻപേ അടുത്തുള്ള ഫ്‌ളാറ്റുകാർക്ക് അശ്വതിയുടെ താമസം ബുദ്ധിമുട്ടുണ്ടാക്കി. കാരണം നിരവധി പുരുഷന്മാരും യുവതികളും ഇവിടെ എത്തി പാതിരാത്രി വരെ പാട്ടും മേളവുമൊക്കെയായിരുന്നു. ഇതിനെ തുടർന്ന് അസോസിയേഷൻ ഇടപെടുകയും ഫ്‌ളാറ്റിൽ നിന്നും മാറണമെന്നും നിർദ്ദേശിച്ചു. ഇതോടെ അസോസിയേഷൻ അറിയാതെ തന്നെ അതേ അപ്പാർട്ട്‌മെന്റിലെ മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഫ്‌ളാറ്റ് സ്വന്തയുള്ളവർ അസോസിയേഷനിൽ അറിയിക്കാതെയാണ് അശ്വതിക്ക് ഫ്‌ളാറ്റ് നൽകിയത്. 496 ഫ്‌ളാറ്റുകളാണ് ഡി.ഡി ഗോൾഡൻ ഗേറ്റിലുള്ളത്. അതിനാൽ തന്നെ മുഴുവൻ ഫ്‌ളാറ്റുകളുടെയും നിയന്ത്രണം അസോസിയേഷനില്ല. ഇത് മുതലെടുത്താണ് അശ്വതി ഫ്‌ളാറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയത്.

അതേ സമയം പൊലീസ് അശ്വതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകർക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകൾ ലഭിച്ചു. കൂടാതെ കോളേജ് പെൺകുട്ടികളുടെ വിവരങ്ങളും അവരുടെ ചിത്രങ്ങളും കണ്ടെടുത്തു. ചില ഉന്നത ബന്ധങ്ങളും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.

ലഹരിമരുന്ന് വാങ്ങുവാനുള്ള പണം അനാശാസ്യത്തിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിലായ നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോധിച്ചു വരികയാണ്.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഫ്ളാറ്റിൽ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സീരിയലിൽ അഭിനയിക്കുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ ഫ്ളാറ്റിലുള്ളവർക്ക് സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.