- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കേസിൽ പൊലീസിനെ വലച്ച് നടി അശ്വതി ബാബു; വമ്പന്മാരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ നടിക്ക് വമ്പൻ ഓഫറുകൾ; സെക്സ് പാർട്ടിയിലെ ഉന്നതരെ കുറിച്ച് വിവരം ലഭിച്ചിട്ടും താൽപര്യം കാണിക്കാതെ കേരള പൊലീസ്; നടിയുടെ റാക്കറ്റിലെ ഉന്നതരെല്ലാം സിനിമ മേഖലയിൽ നിന്ന് തന്നെ; ഫോണിലെ ദൃശ്യങ്ങളെക്കുറിച്ചും അന്വേഷണമില്ല
കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സീരിയൽ നടി അശ്വതി ബാബു പൊലീസുമായി നിസഹകരണം തുടരുന്നു. മയക്കുമരുന്ന് കേസിൽ വമ്പന്മാർ കുടുംങ്ങും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേസിൽ ഉൾപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താൻ നടി തയ്യാറാകുന്നില്ല. കാര്യങ്ങൾ വെളിപ്പെടുത്തിയാൽ തന്റെ ജീവൻ പോലും അപകടത്തിലാകും എന്ന ഭയവും ഒപ്പം തന്നെ വലിയ ഓഫറുകൾ ലഭിച്ചിരിക്കാൻ സാധ്യത ഉണ്ടെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ അശ്വതിയുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പൊലീസ് ഇവരെ ജയിലിലേക്കു മാറ്റി. ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനു വേണ്ടിയുള്ളതുമാണെന്നു പൊലീസ് വെളിപ്പെടുത്തി. ഇതേ സമയം പൊലീസിനു ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ താൽപര്യമില്ലെന്നും സൂചനയുണ്ട്. പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് പൊലീസിനും താൽപര്യമില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഈ ഉദാസീനത. മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു. വാട്സ
കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സീരിയൽ നടി അശ്വതി ബാബു പൊലീസുമായി നിസഹകരണം തുടരുന്നു. മയക്കുമരുന്ന് കേസിൽ വമ്പന്മാർ കുടുംങ്ങും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേസിൽ ഉൾപ്പെട്ടവരുടെ പേരുകൾ വെളിപ്പെടുത്താൻ നടി തയ്യാറാകുന്നില്ല. കാര്യങ്ങൾ വെളിപ്പെടുത്തിയാൽ തന്റെ ജീവൻ പോലും അപകടത്തിലാകും എന്ന ഭയവും ഒപ്പം തന്നെ വലിയ ഓഫറുകൾ ലഭിച്ചിരിക്കാൻ സാധ്യത ഉണ്ടെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ
അശ്വതിയുടെ അസുഖവും കണക്കിലെടുത്തു വൈകുന്നേരത്തോടെ പൊലീസ് ഇവരെ ജയിലിലേക്കു മാറ്റി. ഇവരുടെ സിനിമബന്ധം പേരിനുവേണ്ടിയുള്ളതും ബിസിനസിനു വേണ്ടിയുള്ളതുമാണെന്നു പൊലീസ് വെളിപ്പെടുത്തി. ഇതേ സമയം പൊലീസിനു ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ താൽപര്യമില്ലെന്നും സൂചനയുണ്ട്. പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് പൊലീസിനും താൽപര്യമില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഈ ഉദാസീനത.
മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു. വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം ആദ്യ ഘട്ടത്തിൽ നൽകിയെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു.
സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖരുമായി നടിക്കു ബന്ധമുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം തേടി പൊലീസിന്റെ യാത്ര സിനിമ മേഖലയിലുള്ളവരുടെ ഉറക്കം കെടുത്തി കഴിഞ്ഞു. നടി മനസ് തുറന്നാൽ പ്രമുഖരിലേക്കും കേസ് നീട്ടേണ്ടിവരും. സിനിമ-സീരിയൽ രംഗത്തുള്ള ചിലരുടെ ബിസിനസിലെ ചെറുകണ്ണിമാത്രമാണ് അശ്വതിബാബുവെന്നു പൊലീസ് പറയുമ്പോഴും അന്വേഷണം മന്ദഗതിയിലാണ്.
അതു കൊണ്ടു തന്നെ ഈ കേസ് വലിച്ചുനീട്ടി സിനിമക്കാരെ മുഴുവൻ സമർദത്തിലാക്കാനും പൊലീസ് തയാറാകില്ലെന്നറിയുന്നു. ഫ്ളാറ്റിലും പുറത്തും ലഹരി നുണയുന്ന സ്ഥിരം കസ്റ്റമേഴ്സ് നടിക്കുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി കഴിഞ്ഞു. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ തെളിവു ലഭിച്ചു കഴിഞ്ഞു.
ന്യൂയർ ദിനങ്ങളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും കപ്പലുകളും ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ് തീരുമാനമെടുത്തതിനു പിന്നിലും ഇത്തരമൊരു കാരണമുണ്ട്. നടിയുടെ ഫോൺ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്നു ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്.
നടി അശ്വതി ബാബുവിൽ നിന്നും എംഡിഎംഎ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്കു ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു.
വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നത്. ചെറുപായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്നു വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം
സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ട്. വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാർട്ടികൾ. ലഹരിമരുന്നിന് അടിമയായ അശ്വതി ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് മറ്റു വഴികളിലേക്കും തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ബന്ധവും ഇവർ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.
അശ്വതിയുമായി സിനിമാ രംഗത്തെ ചില ഉന്നതർക്കും ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവർ ആരെന്ന് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവർ രംഗത്തുണ്ട്. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.