- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17നിലകളുള്ള കെട്ടിടമൊന്ന്; 16 ഫ്ളോറുകളുള്ള കെട്ടിടങ്ങൾ ആറെണ്ണം; ഒരു ഫ്‌ളാറ്റിന് വാടക പ്രതിമാസം 25,000 രൂപയും; തുമ്പക്കാരിയുടെ അനാശാസ്യം കൈയോടെ പിടികൂടിയിട്ടും അതീവ രഹസ്യമായി കാക്കനാട് പാലചുവടിൽ തന്നെ കച്ചവടം തുടർന്നു; സെക്രട്ടറി അറിയാതെ സൗകര്യമൊരുക്കിയത് കടുത്തുരുത്തിക്കാരനായ മാർക്കോസും; ഡിഡി ഗോൾഡൺ ഗേറ്റിലെ കോടികൾ വിലയുള്ള 4 ഫ്ളാറ്റുകൾക്കുടമയും സംശയ നിഴലിൽ; നടി അശ്വതി ബാബു വെറുമൊരു ചെറുമീനോ?
കൊച്ചി: മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അഭിനേത്രി അശ്വതീ ബാബുവിന് അസോസിയേഷൻ അറിയാതെ ഫ്ളാറ്റ് നൽകിയത് കടുത്തുരുത്തികാരനായ മാർക്കോസ്. ഇയാൾക്ക് നിലവിൽ നാലു ഫ്ളാറ്റുകളാണുള്ളത്. ഇവയൊക്കെ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ജൂലൈയിൽ ഡി.ഡി ഗോൾഡൻ ഗേറ്റിലെ ഫ്ളാറ്റ് നമ്പർ 211 എ യിലായിരുന്നു അശ്വതി താമസിച്ചിരുന്നു. ഇവിടെ അനാശ്യാസ പ്രവർത്തനങ്ങൾ അസോസിയേഷൻ കണ്ടെത്തിയതിനെ തുടർന്ന് ഫ്ളാറ്റ് ഒഴിയണമെന്നും ഇവിടെ ഇനി താമസിക്കാൻ കഴിയില്ലെന്നും അറിയിച്ചു. എന്നാൽ മാർക്കോസിനെ ബന്ധപ്പെട്ട് 415 ഡി യിലേക്ക് അശ്വതി താമസം മാറി. പഴയ ഫ്ളാറ്റിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിപ്പിച്ചായിരുന്നു അകത്തേക്കും പുറത്തേക്കും പോയിരുന്നത്. അറസ്റ്റ് നടന്നപ്പോൾ മാത്രമാണ് അസോസിയേഷൻ അശ്വതി 415 ഡിയിൽ താമസിച്ചിരുന്നു എന്ന് അറിയുന്നത്. സംഭവത്തിന് ശേഷം ഫ്ളാറ്റ് ഉടമ മാർക്കോസിന് പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇയാൾ സഹകരിക്കാൻ തയ്യാറാില്ല. പിന്നീട് അസോസിയേഷനാണ് ഫ്ളാറ്റ് എഗ്രിമെന്റും മറ്റും പൊലീസിന് ൽകിയത്. ഇതോടെ വെളിവാകുന്നത് മാർക്കോസും നടിയുമായി
കൊച്ചി: മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അഭിനേത്രി അശ്വതീ ബാബുവിന് അസോസിയേഷൻ അറിയാതെ ഫ്ളാറ്റ് നൽകിയത് കടുത്തുരുത്തികാരനായ മാർക്കോസ്. ഇയാൾക്ക് നിലവിൽ നാലു ഫ്ളാറ്റുകളാണുള്ളത്. ഇവയൊക്കെ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ജൂലൈയിൽ ഡി.ഡി ഗോൾഡൻ ഗേറ്റിലെ ഫ്ളാറ്റ് നമ്പർ 211 എ യിലായിരുന്നു അശ്വതി താമസിച്ചിരുന്നു. ഇവിടെ അനാശ്യാസ പ്രവർത്തനങ്ങൾ അസോസിയേഷൻ കണ്ടെത്തിയതിനെ തുടർന്ന് ഫ്ളാറ്റ് ഒഴിയണമെന്നും ഇവിടെ ഇനി താമസിക്കാൻ കഴിയില്ലെന്നും അറിയിച്ചു. എന്നാൽ മാർക്കോസിനെ ബന്ധപ്പെട്ട് 415 ഡി യിലേക്ക് അശ്വതി താമസം മാറി. പഴയ ഫ്ളാറ്റിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിപ്പിച്ചായിരുന്നു അകത്തേക്കും പുറത്തേക്കും പോയിരുന്നത്. അറസ്റ്റ് നടന്നപ്പോൾ മാത്രമാണ് അസോസിയേഷൻ അശ്വതി 415 ഡിയിൽ താമസിച്ചിരുന്നു എന്ന് അറിയുന്നത്.
സംഭവത്തിന് ശേഷം ഫ്ളാറ്റ് ഉടമ മാർക്കോസിന് പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇയാൾ സഹകരിക്കാൻ തയ്യാറാില്ല. പിന്നീട് അസോസിയേഷനാണ് ഫ്ളാറ്റ് എഗ്രിമെന്റും മറ്റും പൊലീസിന് ൽകിയത്. ഇതോടെ വെളിവാകുന്നത് മാർക്കോസും നടിയുമായി ബന്ധമുണ്ട് എന്ന് തന്നെയാണ്. കാക്കനാട് പാലചുവടിലെ 16 നിലകളുള്ള ആറ് അത്യാഡംബര പാർപ്പിട സമുച്ഛയമാണ് ഡി.ഡി ഗോൾഡൻ ഗേറ്റ്. ഇവിടെ 17 നിലകളുള്ള ഒരു കെട്ടിടവും ഉണ്ട്. ഇവിടെ താമസിക്കുന്നവരെല്ലാം വിവിഐപിയാണ്. ഇവിടെ ഒരു ഫ്‌ളാറ്റിന് 25, 000 രൂപയിൽ അധികം വാടകയുണ്ട്. ഇവിടെയാണ് അശ്വതി ബാബു താവളമാക്കിയത്. ഇത്രയും വാടകയ്ക്ക് പുറമേ ഫ്‌ളാറ്റ് മെയിന്റനൻസ് തുകയും നൽകണം.
പെൺവാണിഭത്തിനായി മാർക്കോസിനും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച കൂടുതൽ വിരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളുടെ മറ്റു ഫ്ളാറ്റുകളിൽ ആരൊക്കെയാണ് താമസിക്കുന്നത് എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അസോസിയേഷൻ അറിയാതെ നടിയെ താമസിപ്പിച്ചതിനെതിരെ ഫ്ളാറ്റ് ഉടമയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. അതേ സമയം മാർക്കോസിന് നടിുമായുള്ള ബന്ധമെന്താണ് എന്ന് അന്വേഷണം നടക്കുന്നുണ്ട്. മുൻപ് ഡി.ഡി ദോൾഡൻ ഗേറ്റിൽ നിരവധി അനാശ്യാസ്യ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഇതിനെ തുടർന്ന് ഡി.ഡി ഗോൾഡൻ ഗേറ്റ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ കടുത്ത നിലപാടുകൾ എടുത്തതോടെ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുകയായിരുന്നു. ഇതിനിടയിലാണ് അശ്വതി ബാബുവിന്റെ കേസ് വരുന്നചത്. ഇതോടെ വീണ്ടും അസോസിയേഷൻ ശക്തമായ നിലപാടുകൾ കൈക്കൊണ്ടിരിക്കുകയാണ്. ഇനിമുതൽ ഇവിടെ വാടകയ്ക്ക് വരുന്നവർ പൊലീസ് വേരിഫിക്കേഷൻ കൂടിയേ തീരൂ എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. മറ്റുള്ളവർക്ക് ഒരു കാരണവശാലും വാടകയ്ക്ക് നൽകില്ല എന്ന തീരുമാനവും മുഴുവൻ ഫ്ളാറ്റ് ഉടമകളെയും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഫ്ളാറ്റുകൾ ഉള്ളവർ ഏറിയപങ്കും വിദേശ രാജ്യങ്ങലിലാണ്. ഇടനിലക്കാരാണ് വാടകക്കാരെ എത്തിക്കുന്നത്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി പുതുവൽ അശ്വതി ബാബുവും (22), സഹായിയും ഡ്രൈവറുമായ കോട്ടയം നാട്ടകം പറയൻതറ ബിനോ ഏബ്രഹാമും (38) ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച പിടിയിലായത്. അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും.തുടർന്ന് ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് ഇവരെയും ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
അറസ്റ്റിലായ നടിയുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച വാട്ട്സാപ്പ് ശബ്ദസന്ദേശങ്ങൾ പരിശോദിച്ചു വരികയാണ്. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കേസിന് പിന്നാലെ പെൺവാണിഭം നടത്തി എന്ന കേസും ഇതോടെ പൊലീസ് ചുമത്തും.
വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ൺെവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഫ്ളാറ്റിൽ താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോൾ നിരവധി പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതായി മൊവി ലഭിച്ചിട്ടുണ്ട്. ഇവരൊക്കെ സീരിയലിൽ അഭിനയിക്കുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. അതിനാൽ ഫ്ളാറ്റിലുള്ളവർക്ക് സംശയം തോന്നിയിരുന്നില്ല. നടിയുടെ ഫോണിൽ നിന്നും പ്രമുഖരായ പലരുടെയും വിരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിനിമാ രംഗത്തും വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവധിപേർ സംഭവത്തിൽ കുടുങ്ങുമെന്ന് ഇതോടെ ഉറപ്പാണ്.
കൊച്ചിയിൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ സജീവമാകുന്നു എന്ന വിവരത്തെ തുടർന്ന് ഷാഡോ പൊലീസ് ജാഗരൂകരായിരുന്നു. ഡിസ്‌ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കൽ ഡ്രഗ്ഗുകളുമെല്ലാം ചേർത്ത് ഫ്ളാറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടികൾ. പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാർട്ടിയിൽ പങ്കെടുക്കാനാകും. പൊലീസിന്റെ ഇടപെടലിൽ തടസ്സം നേരിട്ടതിനെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം ഹോട്ടലുകളിൽ നിന്നും ഫ്ളാറ്റുകളിലേക്കും വീടുകളിലേക്കുമാണ് റേവ് പാർട്ടികൾ മാറിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിന്യാസങ്ങളും കാതടപ്പിക്കുന്ന ഡി ജെ സംഗീതവും ഡ്രഗ്ഗ് ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാം ഒരുക്കിയാണ് റേവ് പാർട്ടികൾ. ഇതിന് പുറമേ കൊച്ചിയിലെയും വാഗമണ്ണിലെയും ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചു പാർട്ടികൾ നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഹരി ഉപയോഗിക്കന്ന സ്ത്രീകൾ ഒത്തുകൂടി ഹോട്ടലിലെ തന്നെ മറ്റൊരു മുറിയെടുത്ത് റേവ് പാർട്ടികൾ ഒരുക്കുന്നതായും വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയുടെ മയക്കുമരുന്ന് വിൽപ്പന ശ്രദ്ധയിൽപെട്ടത്. ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെ സമൂഹത്തിൽ മാന്യത ചമഞ്ഞ് നടന്ന നടിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു.
ഷാഡോ പൊലീസ് തന്നെയാണ് ഇവർക്ക് പെൺവാണിഭം ഉണ്ട് എന്ന വിവരവും കണ്ടെത്തിയത്. വാട്ട്‌സാപ്പ് വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് കച്ചവടം ഉറപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ട് വഴി തുക മുൻകൂറായി വാങ്ങിയ ശേഷമായിരുന്നു ഇടപാടുകളെല്ലാം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ ബാങ്ക് രേഖകളും ഷാഡോ പൊലീസ് കണ്ടെടുത്തു. മയക്കു മരുന്ന് കച്ചവടത്തിലൂടെയും പെൺവാണിഭത്തിലൂടെയും ലക്ഷങ്ങൾ ഇവർ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. വരാപ്പുഴയിൽ കോടികൾ വിലമതിക്കുന്ന സ്ഥലം അടുത്തിടെ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അശ്വതി മുൻപ് ലിവിങ് ടുഗതറായി ജീവിക്കുകയായിരുന്നു. ഒരു വർഷം മുൻപ് ആ ബന്ധം ഉപേക്ഷിച്ച് കൊച്ചിയിൽ താമസിക്കുകയായിരുന്നു.