കൊച്ചി: നടി അശ്വതി ബാബുവിന്റെ അരികിലേക്ക് ലഹരിനുണയാൻ എത്തിയവർ പരിഭ്രാന്തിയിൽ. ലഹരിമരുന്ന് കേസിൽ പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഏതാനും സിനിമ, സീരിയൽ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്.

സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണു ചോദ്യം ചെയ്യൽ. നടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്.

നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം കഞ്ചാവു ചെടികൾ തിരുവനന്തപുരത്തെ വീട്ടിൽ നട്ടു വളർത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു. വിദേശത്തും ലഹരിമരുന്നു കേസിൽ നടി കുടുങ്ങിയിട്ടുണ്ട്. റിമാൻഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.

സീരിയൽ നടി ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ അന്വേഷണം കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും നീങ്ങുയിരുന്നു. നടി അശ്വതി ബാബുവിൽ നിന്നും എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ഇടപാടുകാർക്ക് ലഹരിമരുന്ന് കൈമാറുന്നതിന് ഉപയോഗിച്ചിരുന്നത് വൻകിട ഹോട്ടലുകളും ബേക്കറികളുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്ക് വ്യാപിപ്പിച്ചത്.

മയക്കുമരുന്നിന് അടിമകൂടിയായ നടി വളരെ തന്ത്രപരമായാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നത്. അതിനായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ തുടങ്ങിയിരുന്നു. വാട്സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച ശേഷം നഗരത്തിലെ വൻകിട ബേക്കറികളിലും ഹോട്ടലുകളിലുമെത്തി ഇവ കൈമാറുകയാണ് ചെയ്തിരുന്നതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്.

ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു നടി മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. സിനിമ, സീരിയൽ രംഗത്തുള്ളവർ ഇവരുടെ ഇടപാടുകാരായി ഹോട്ടലുകളിൽ എത്തിയിരുന്നു എന്നാണ് വിവരം. ഇവരിലേക്ക് അന്വേഷണം നീളുന്നതോടെ അത് സിനിമാ രംഗത്തെ പ്രമുഖരിലേക്ക് എത്തുമെന്നാണ് സൂചന. വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശത്തിലൂടെയാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. ഇടപാടുകൾ നടന്നെന്ന് സംശയിക്കുന്ന ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പരിശോധനകൾ നടക്കും. സിനിമ, സീരിയൽ രംഗത്തുള്ളവർക്കൊപ്പം ബിസിനസ് പ്രമുഖരും ഇടപാടുകളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന.

നടിക്ക് സെക്സ് റാക്കറ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഈ വഴിക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റിൽ നിന്നാണ് തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതിയെയും സഹായി എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എം.ഡി.എം.എ.യുമായി കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അശ്വതിയുടെയും അറസ്റ്റ് സമയത്ത് കൂടെയുണ്ടായിരുന്ന മുംബൈ സ്വദേശിയുടെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പരിശോധിച്ചാണ് തുടരന്വേഷണം നടത്തുക.

അശ്വതി ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവിൽനിന്നാണെന്ന് വിവരം ലഭിച്ചിട്ടണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആ ദിശയിലേക്കും നീങ്ങിയിട്ടുണ്ട്. നടി ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിനായി പണം കണ്ടെത്താനാണ് അനാശാശ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പാർട്ടിയും അനാശാസ്യവും നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് നാളുകളായ നീരീക്ഷണത്തിനൊടുവിലാണ് അറസ്റ്റു ചെയ്തത്.

ലഹരിമരുന്ന് വിതരണത്തിനൊപ്പം സെക്‌സ് റാക്കറ്റിലും നടി പങ്കാളിയാണെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. പിടിയിലാകുന്ന സമയം അനാശാസ്യ ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് അന്തർ സംസ്ഥാന സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇടപാടുകാർക്കായിട്ടാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകൾ കൊണ്ടുവന്നിരുന്നത്.

സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്ക് പങ്കുണ്ട്. വാടകക്ക് താമസിച്ചിരുന്ന പാലച്ചുവട് ഡി.ഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പാർട്ടികൾ. ലഹരിമരുന്നിന് അടിമയായ അശ്വതി ഇതില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് മറ്റു വഴികളിലേക്കും തിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ചില ഉന്നത ബന്ധവും ഇവർ വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.

അശ്വതിയുമായി സിനിമാ രംഗത്തെ ചില ഉന്നതർക്കും ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവർ ആരെന്ന് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതുകൊണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറല്ല. അതേസമയം അശ്വതി പിടിയിലായതോടെ എങ്ങനെയും പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുമായി ഇവർ രംഗത്തുണ്ട്. പുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

അതേസമയം ചില ഉന്നത ബന്ധങ്ങളും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പൊലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.

അശ്വതി സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിന്റെ പാർക്കിങ് സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടുന്നതും ലഹരി മരുന്നു കണ്ടെടുത്തതും. തുടർന്ന് ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല. ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് ഏതാനും ദിവസമായി ഫ്‌ളാറ്റും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്. പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു.

പാലച്ചുവടിലെ ഫളാറ്റിൽ താമസത്തിനെത്തിയത് ഭർത്താവും കുടുംബവുമൊത്ത് എന്ന വ്യാജേനയാണ്. ഭർത്താവില്ലാതെ എത്തിയപ്പോൾ ഗൾഫിലാണ് ജോലി എന്ന് പറഞ്ഞു. അമ്മയ്ക്കും ആങ്ങളയ്ക്കും ഒപ്പം താമസം തുടങ്ങിയ ശേഷം ഡ്രൈവറെ കൂടെ ഫ്‌ളാറ്റിൽ താമസിപ്പിച്ചു. അടുത്ത് താമസിക്കുന്നവരോടൊന്നും മിണ്ടാറില്ലാത്തതിനാൽ ആരും അവിടേക്കും പോയിട്ടുമില്ല, വിശേഷങ്ങൾ ഒന്നും അറിയിക്കുകയുമില്ല. പാലച്ചുവടുള്ള ഡി.ഡി ഗോൾഡൻ ഗേറ്റിലെ അസോസിയേഷൻ അംഗങ്ങൾ ഇന്നലെ നിരോധിത മയക്കുമരുന്നായ എ.ഡി.എം എയുമായി പൊലീസ് പിടിയിലായ സിനിമാ സീരിയൽ താരം അശ്വതി ബാബുവിനെ പറ്റി പറഞ്ഞതാണ് ഇക്കാര്യം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് അശ്വതിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. താമസം തുടങ്ങി രണ്ട് മാസമാകുന്നതിന് മുൻപേ അടുത്തുള്ള ഫ്‌ളാറ്റുകാർക്ക് അശ്വതിയുടെ താമസം ബുദ്ധിമുട്ടുണ്ടാക്കി. കാരണം നിരവധി പുരുഷന്മാരും യുവതികളും ഇവിടെ എത്തി പാതിരാത്രി വരെ പാട്ടും മേളവുമൊക്കെയായിരുന്നു. ഇതിനെ തുടർന്ന് അസോസിയേഷൻ ഇടപെടുകയും ഫ്‌ളാറ്റിൽ നിന്നും മാറണമെന്നും നിർദ്ദേശിച്ചു. ഇതോടെ അസോസിയേഷൻ അറിയാതെ തന്നെ അതേ അപ്പാർട്ട്‌മെന്റിലെ മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറുകയായിരുന്നു. ഫ്‌ളാറ്റ് സ്വന്തയുള്ളവർ അസോസിയേഷനിൽ അറിയിക്കാതെയാണ് അശ്വതിക്ക് ഫ്‌ളാറ്റ് നൽകിയത്. 496 ഫ്‌ളാറ്റുകളാണ് ഡി.ഡി ഗോൾഡൻ ഗേറ്റിലുള്ളത്. അതിനാൽ തന്നെ മുഴുവൻ ഫ്‌ളാറ്റുകളുടെയും നിയന്ത്രണം അസോസിയേഷനില്ല. ഇത് മുതലെടുത്താണ് അശ്വതി ഫ്‌ളാറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയത്.