തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില് സമരം ചെയ്തവർക്ക് ഐക്യദാർഢ്യവുമായി എത്തിയ തന്നെ പൊലീസ് ബലമായി തന്നെ സ്ഥലത്തുനിന്ന് മാറ്റിയെന്ന പരാതിയുമായി സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല. തിരുവനന്തപുരം എസ്എടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം നാല് മാസം പ്രാസമുള്ള രുദ്ര എന്ന പിഞ്ചുകുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയപ്പോഴായിരുന്നു പൊലീസിന്റെ ഇടപെടൽ എന്ന് അശ്വതി ആരോപിക്കുന്നു.

തങ്ങളുടെ കുഞ്ഞിന്റെ മരണത്തിനുത്തരവാദികളായ ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 391 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്തുവരുകയാണ് രുദ്രയുടെ മാതാപിതാക്കൾ. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് എത്തിയ തന്നെ പൊലീസ് ബലമായി വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നുവെന്ന് അശ്വതി വ്യക്തമാക്കി. 'സ്റ്റേഷനിൽ ഇരുത്തി സമരം ചെയുന്ന സമരക്കാർക്കെതിരെ വളരെ മോശമായി സംസാരിച്ചു. സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു.

ഒരു വനിതാ പൊലീസ് പോലും ഇല്ലാതെ എന്നെ ആ വാഹനത്തിൽ കയറ്റി കൊണ്ട് പോകാൻ ആരാണ് ഈ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്. ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ? അടിമയാക്കാൻ ശബ്ദം ഉയർത്തരുതെന്നു പരോക്ഷമായി താക്കീത് ചെയാൻ ആരാണ് നിർദ്ദേശിക്കുന്നത്? ശ്രീജിത്തിനോട് സംസാരിച്ചാൽ ഇന്റലിജൻസ് ഇടപെടും. രുദ്രയുടെ മാതാപിതാക്കളോട് സംസാരിച്ചാൽ പൊലീസ് കൊണ്ട് പോകും. എന്തൊരു ഭീകരതയാണ്? വളരെ വേദനയുണ്ട്. ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ താക്കീതുണ്ടോ?'

സംഭവത്തിൽ കമ്മീഷണർക്ക് പരാതി നല്കിയിട്ടുണ്ടെന്നും അശ്വതി വ്യക്തമാക്കി. ആരെയും കണ്ടിട്ടല്ല ഈ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും പൊതുജനം കൂടയുണ്ടെന്നും അശ്വതി ഫേസ്‌ബുക്കിൽ കുറിച്ചു.

അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സെക്രട്ടറിയേറ്റിനു മുന്നില് കഴിഞ്ഞ 391 ദിവസമായി സമരം ചെയ്തുവരുന്ന രുദ്രയുടെ അച്ഛനും അമ്മക്കും ഐക്യദാർഢ്യവുമായി ഇന്ന് രാവിലെ 10 മണിക്ക് സമരപന്തലിൽ ഞാൻ എത്തിയിരുന്നു നിമിഷങ്ങൾക്കകം കോൺട്രോൾമെന്റ് സ്റ്റേഷൻ സി ഐ പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു .കൂടെRejith Raveendran Sadham Mohammed Hussain aneesh ഉണ്ടായിരുന്നു .സ്റ്റേഷനിൽ ഇരുത്തി സമരം ചെയുന്ന സമരക്കാർക്കെതിരെ വളരെ മോശമായി സംസാരിച്ചു ..സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു .ഒരു വനിതാ പൊലീസ് പോലും ഇല്ലാതെ എന്നെ ആ വാഹനത്തിൽ കയറ്റി കൊണ്ട് പോകാൻ ആരാണ് ഈ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത് . ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ ?അടിമയാക്കാൻ ശബ്ദം ഉയർത്തരുതെന്നു പരോക്ഷമായി താക്കീത് ചെയാൻ ആരാണ് നിർദ്ദേശിക്കുന്നത് ?ശ്രീജിത്തിനോട് സംസാരിച്ചാൽ ഇന്റലിജൻസ് ഇടപെടും .രുദ്രയുടെ മാതാപിതാക്കളോട് സംസാരിച്ചാൽ പൊലീസ് കൊണ്ട് പോകും .എന്തൊരു ഭീകരതയാണ് ?വളരെ വേദനയുണ്ട് ..ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ താകീതുണ്ടോ ?നിശ്ശബ്ദയാകാനോ ?ഇന്ന് കമ്മീഷനേർക്ക് പരാതി നല്കി .ആരെയും കണ്ടിട്ടല്ല ഈ പ്രവർത്തനത്തിന് ഇറങ്ങിയത് .പൊതുജനം കൂടയുണ്ട്...