- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണ്ട് കടിച്ചു പറിക്കട്ടെയെന്ന് ചോദിച്ച യുവാവിന് അശ്വതി ജ്വാല നൽകിയത് കടുത്ത മറുപടി; കമന്റ് പിൻവലിക്കാതെ മാപ്പ് പറഞ്ഞ് യുവാവ്
തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ അവഹേളന പരാമർശങ്ങളും ലൈംഗിക ചുവയുള്ള കമന്റുകളുമെല്ലാം സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത് പതിവ് സംഭവമാണ്. പലപ്പോഴും ഇത്തരക്കാർ കൂടുതൽ ശല്യമുണ്ടാക്കുന്നത് പലപ്പോഴും സെലബ്രിറ്റികൾക്കാണ്. ഇത്തരം ഒരു അനുഭവം കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. സാമൂഹ്യപ്രവർത്തകയായ അഷശ്ലതി ജ്വാലയ്ക്കാണ്. ഫേസ്‌ബുക്ക് പോസ്റ്റിൽ അശ്ലീലകമന്റിട്ട യുവാവിന് അശ്വതി ജ്വാല ചുട്ട മറുപടി നൽകുകയും ചെയ്തു. അശ്വതി ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വാർത്താ പോസ്റ്റിനാണ് യുവാവ് അശ്ലീല കമന്റിട്ടത്. 'ഈ ചുണ്ടു കടിച്ചു പറിക്കട്ടെ' എന്നായിരുന്നു യുവാവിന്റെ ചോദ്യം. അതിന് 'നിന്റെ അമ്മയോട് അല്ലെങ്കിൽ സഹോദരിയോട് ചോദിച്ച് നോക്ക്' എന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാൽ ആ മറുപടി കൊണ്ടും യുവാവ് 'തൃപ്തനായില്ല'. പിന്നെയും വന്നു മറ്റൊരു അശ്ലീല കമന്റ്. ഇതോടെ മറ്റു പലരും ചീത്തവിളിയുമായി തിരിഞ്ഞതോടെ യുവാവ് ക്ഷമാപണം നടത്തുകയായിരുന്നു. തെറ്റ് തനിക്ക് മനസിലായെന്നും അറിവില്ലായ്മകൊണ്ടാണ് സംഭവിച്ചതെന്നും യുവാവ് പറയുന്നു. യുവാവിനെ വിമർശിച്ച
തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ അവഹേളന പരാമർശങ്ങളും ലൈംഗിക ചുവയുള്ള കമന്റുകളുമെല്ലാം സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത് പതിവ് സംഭവമാണ്. പലപ്പോഴും ഇത്തരക്കാർ കൂടുതൽ ശല്യമുണ്ടാക്കുന്നത് പലപ്പോഴും സെലബ്രിറ്റികൾക്കാണ്. ഇത്തരം ഒരു അനുഭവം കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. സാമൂഹ്യപ്രവർത്തകയായ അഷശ്ലതി ജ്വാലയ്ക്കാണ്.
ഫേസ്‌ബുക്ക് പോസ്റ്റിൽ അശ്ലീലകമന്റിട്ട യുവാവിന് അശ്വതി ജ്വാല ചുട്ട മറുപടി നൽകുകയും ചെയ്തു. അശ്വതി ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വാർത്താ പോസ്റ്റിനാണ് യുവാവ് അശ്ലീല കമന്റിട്ടത്. 'ഈ ചുണ്ടു കടിച്ചു പറിക്കട്ടെ' എന്നായിരുന്നു യുവാവിന്റെ ചോദ്യം. അതിന് 'നിന്റെ അമ്മയോട് അല്ലെങ്കിൽ സഹോദരിയോട് ചോദിച്ച് നോക്ക്' എന്നായിരുന്നു അശ്വതിയുടെ മറുപടി.
എന്നാൽ ആ മറുപടി കൊണ്ടും യുവാവ് 'തൃപ്തനായില്ല'. പിന്നെയും വന്നു മറ്റൊരു അശ്ലീല കമന്റ്. ഇതോടെ മറ്റു പലരും ചീത്തവിളിയുമായി തിരിഞ്ഞതോടെ യുവാവ് ക്ഷമാപണം നടത്തുകയായിരുന്നു. തെറ്റ് തനിക്ക് മനസിലായെന്നും അറിവില്ലായ്മകൊണ്ടാണ് സംഭവിച്ചതെന്നും യുവാവ് പറയുന്നു. യുവാവിനെ വിമർശിച്ചുകൊണ്ടുള് കമന്റുകളും ഫേസ്‌ബുക്കിലുണ്ട്.
തെരുവിൽ അലയുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന് അശ്വതിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.