- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറന്നു കോലിയെ പുറത്താക്കിയിട്ടും ബംഗളുരുവിനെതിരെ തന്ത്രമൊരുക്കുന്നതിൽ പിഴച്ചു; ഫുൾടോസിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ നാണക്കേട്; നങ്കൂരമിട്ട് കളിച്ച സ്വന്തം ടീമിലെ പരിചയ സമ്പന്നനെ പുറത്താക്കിയ ക്യാപ്ടൻ; അശ്വിൻ ഔട്ട് സഞ്ജു സാംസൺ! രാജസ്ഥാൻ നായകൻ ചരിത്രം രചിച്ച കഥ
മുംബൈ: ക്യാപ്ടൻസിയിൽ ചരിത്രം കുറിക്കുകയാണ് സഞ്ജു വി സാംസൺ. സ്വന്തം ടീമിലെ ബാറ്റ്സ്മാനെ ക്യാപ്ടന്റെ അധികാരത്തിലൂടെ പുറത്താക്കി ടീമിന് ജയം സമ്മാനിക്കുന്ന നായകൻ. ബാറ്റിംഗിൽ സഞ്ജു പരാജയമായിരുന്നു. പക്ഷേ ക്യാപ്ടൻ എന്ന നിലയിൽ എല്ലാം ഭംഗിയായി. ഇതാണ് ലക്നൗ സൂപ്പർകിങ്സിനെതിരെ രാജസ്ഥാന് ജയം നൽകിയത്. ആരും മനസ്സിൽ പോലും കാണത്താത് നടപ്പാക്കിയാണ് സഞ്ജു ടീമിനെ വിജയത്തിലെത്തിച്ചത്.
ഐപിഎല്ലിലെ ആദ്യ രണ്ടു കളിയിലും ആധികാരിക ജയം രാജസ്ഥാൻ നേടി. എന്നാൽ ബംഗളൂരുവിനെതിരെ താളം തെറ്റി. വിരാട് കോലിയെ പറന്നു എടുത്ത പന്തിൽ റണ്ണൗട്ടാക്കിയ ക്യാപ്ടന് പിന്നീട് ശരിയായ തീരുമാനങ്ങൾ എടുക്കാനായില്ല. ഒരു ബൗളറുടെ കുറവാണ് ബംഗ്ലൂരുവിനെതിരെ രാജസ്ഥാനെ തോൽപ്പിച്ചത്. ഇത് വേഗത്തിൽ ക്യാപ്ടൻ തിരിച്ചറിഞ്ഞു. അങ്ങനെ ആറാം ബൗളർ ടീമിലെത്തി. ഇതും രാജസ്ഥാന്റെ ലക്നൗവിനെതിരായ വിജയത്തിൽ നിർണ്ണായകമായി. ഇതിനൊപ്പാണ് അശ്വിനെ പുറത്താക്കിയ സഞ്ജുവിന്റെ ആ തീരുമാനം. ഒരു ഘട്ടത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ തകർന്നടിഞ്ഞു. ഈ ഘട്ടത്തിൽ രക്ഷകനായത് അശ്വിനെയായിരുന്നു. ടീമിന്റെ നെടുംതൂണായി മാറിയ ബാറ്റ്സ്മാനെ അവസാന ഓവറിൽ മാറ്റി റൺ നേടുന്നതിന്റെ വേഗത മറ്റൊരു തലത്തിലെത്തിച്ചു.
ക്രിക്കറ്റിൽ ബാറ്ററിനെ പുറത്താക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ബാറ്ററിന് സ്വയം പുറത്താകാൻ സാധിക്കുമോ? സാധിക്കും എന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കാണിച്ചു തന്നു. മറ്റൊന്നുമല്ല റിട്ടയേഡ് ഔട്ട് എന്ന തന്ത്രം. ഈ തന്ത്രം അശ്വിനും സഞ്ജുവും ചേർന്ന് തീരുമാനിച്ചതാണ്. കണ്ണും പൂട്ടി അടിക്കുന്ന ഒരു താരത്തെ അശ്വിന് പകരം സഞ്ജു ഇറക്കി. അത് മറു സൈഡിൽ നിന്ന ഹിറ്റ്മെയറിനുള്ള നിർദ്ദേശം കൂടിയായിരുന്നു. അങ്ങനെ അവസാന പത്ത് പന്തിൽ 30 റൺസ് രാജസ്ഥാൻ നേടി. ഇതാണ് രാജസ്ഥാന് വാശിയേറിയ മത്സരത്തിൽ മൂന്ന് റൺസ് വിജയം നൽകിയത്.
ആദ്യ രണ്ട് മത്സരത്തിലും സഞ്ജു നല്ല ഫോമിലായിരുന്നു. എന്നാൽ ബംഗ്ളൂരുവിനെതിരെ അടിതെറ്റി. ലക്നൗവിനെതിരെ ഫുൾടോസിൽ ലെഗ് ബിഫോറുമായി. അങ്ങനെ ബാറ്റിംഗിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ക്യാപ്ടനും ഇന്നലത്തെ കളിയിലെ ജയം ആത്മവിശ്വാസമാകും. കൂടുതൽ തകർത്തടിക്കുന്ന ക്യാപ്ടൻ സഞ്ജുവിനെ ഇനിയുള്ള മത്സരത്തിൽ കാണാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നു. ബംഗ്ലൂരുവിനെതിരായ മത്സരത്തിലും ലെഗ് സൈഡിൽ ഫീൽഡറെ ബൗണ്ടറിയിൽ നിർത്താതെയുള്ള പരീക്ഷണം സഞ്ജു നടത്തി. എന്നാൽ ഇതെല്ലാം ബംഗ്ളൂരുവിന് അനായാസ വിജയമാണ് നൽകിയത്. ഈ പിഴവുകൾ ചർച്ചയാകുമ്പോഴാണ് ആരും പരീക്ഷിക്കാത്ത തന്ത്രവുമായി ടീമിനെ വിജയിപ്പിച്ചെടുക്കുന്ന ക്യാപ്ടനായി സഞ്ജു മാറുന്നത്.
ഐ സി സിയുടെ നിയമത്തിൽ റിട്ടയേർഡ് ഔട്ട് എന്ന സാദ്ധ്യതയുണ്ടെങ്കിലും ഇന്നേവരെ ഒരു ടീമും ഇത് പയറ്റിയിട്ടില്ല. ഇത് ആദ്യമായാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഈ തന്ത്രം പയറ്റുന്നത്.ലക്നൗ സൂപ്പർ ജയന്റ്സുമായുള്ള മത്സരത്തിൽ രാജസ്ഥാന്റെ ബാറ്റിംഗിനിടെയാണ് സംഭവം. ഹെറ്റമയറും അശ്വിനുമാണ് ക്രീസിൽ. 18 ഓവർ ആയിട്ടും 135 റൺസ് മാത്രമായിരുന്നു രാജസ്ഥാന്രെ സമ്പാദ്യം. അതുകൊണ്ട് ജയിക്കാൻ കഴിയില്ലെന്ന് സഞ്ജു തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു സെറ്റായിരുന്നുവെങ്കിലും കുറ്റൻ അടികൾക്ക് കഴിയാത്ത അശ്വിനെ മാറ്റിയത്.
23 പന്തിൽ 28 റൺസ് എടുത്ത അശ്വിനെകൊണ്ട് വമ്പൻ അടികൾക്ക് സാധിക്കുന്നുമില്ല. 19ാം ഓവറിന്റെ രണ്ടാം പന്തിൽ ബോൾ ഡീപ് പോയിന്റിലേക്ക് അടിച്ച് ഒരു റൺ എടുത്ത അശ്വിൻ ആ ഓട്ടം ഡഗ്ഔട്ട് വരെ ഓടി. എതിർടീമിലുള്ളവരും കമന്റേറ്റർമാരും ഒന്നും മനസിലാകാതെ കണ്ണുമിഴിച്ച് നിന്നപ്പോൾ ആ അറിയിപ്പ് എത്ത്. അശ്വിൻ റിട്ടയേഡ് ഔട്ട് ആയെന്നായിരുന്നു അറിയിപ്പ്. പിന്നീടുള്ള പത്ത് ബോളുകൾ തലങ്ങു വിലങ്ങും പ്രഹരിച്ച രാജസ്ഥാൻ താരങ്ങൾ സ്കോർ 165ൽ എത്തിച്ചു.
മറുപടി ബാറ്റിംഗിൽ ലക്നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റണ്ണിൽ ഒതുങ്ങേണ്ടി വന്നതോടെ രാജസ്ഥാന് മൂന്ന് റൺ വിജയവും സ്വന്തമായി. റിട്ടയേഡ് ഔട്ട് എന്ന സംഭവം വേറെയൊന്നുമല്ല, സ്ഥിരം കാണാറുള്ള റിട്ടയേഡ് ഹർട്ടിന്റെ മറ്റൊരു രൂപം തന്നെയാണിത്. റിട്ടയേഡ് ഹർട്ട് എന്ന് പറയുന്നത് ഒരു കളിക്കാരന് മത്സരത്തിനിടെ പരിക്കേറ്റാൽ താത്ക്കാലികമായി കളിയിൽ നിന്നും വിട്ടുനിൽക്കുന്നതാണ്. പരിക്ക് ഭേദമായാൽ അയാൾക്ക് മത്സരത്തിലേക്ക് മടങ്ങിവരാം. എന്നാൽ റിട്ടയേഡ് ഔട്ട് എന്നാൽ ഒരു ബാറ്റർ സ്വയം ഔട്ടാകുന്നതാണ്. അയാൾക്ക് പിന്നീട് ബാറ്റിങ് ക്രീസിലേക്ക് മടങ്ങിവരാൻ സാധിക്കില്ല.
എന്നാൽ എതിർടീമിന്റെ ക്യാപ്ടന്റെ അനുമതിയോടെ വേണമെങ്കിൽ ആ താരത്തിന് മത്സരത്തിലേക്ക് മടങ്ങിവരാം എന്ന് നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഒരു ക്യാപ്ടൻ അതിന് തുനിയുമോ എന്നത് ചോദ്യമാണ്. ക്യാപ്ടന്റെ അനുമതിയില്ലാതെ ഒരു താരവും ഇതിന് മുതിരുകയുമില്ല. അതുകൊണ്ട് തന്നെ അശ്വിന്റെ ആ തീരുമാനത്തിന് പിന്നിൽ സഞ്ജു എന്നത് വ്യക്തം.
മറുനാടന് മലയാളി ബ്യൂറോ