- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ നിന്ന് ഈ വർഷം നാടുകടത്തപ്പെട്ടത് മുൻ വർഷത്തെക്കാൾ ഇരട്ടി അഭയാർഥികളെ
ബെർലിൻ: മുൻ വർഷത്തെക്കാൾ ഇരട്ടിയോളം അഭയാർഥികളെ ഈ വർഷം ജർമനിയിൽ നിന്നു നാടുകടത്തിയെന്ന് റിപ്പോർട്ട്. അഭയാർഥികളായി സ്വീകരിക്കണമെന്നുള്ള അപേക്ഷ സർക്കാർ നിരാകരിച്ചതിനെ തുടർന്നാണ് ജർമനിയിൽ നിന്ന് ഇവർ നാടുകടത്തപ്പെട്ടതെന്നാണ് വ്യക്തമായിരിക്കുന്നത്. നവംബർ അവസാനത്തോടെ 18,363 പേരെയാണ് നാടുകടത്തിയതെന്നാണ് ഇന്റീരിയർ മിനിസ്ട്രി റിപ്പോർ
ബെർലിൻ: മുൻ വർഷത്തെക്കാൾ ഇരട്ടിയോളം അഭയാർഥികളെ ഈ വർഷം ജർമനിയിൽ നിന്നു നാടുകടത്തിയെന്ന് റിപ്പോർട്ട്. അഭയാർഥികളായി സ്വീകരിക്കണമെന്നുള്ള അപേക്ഷ സർക്കാർ നിരാകരിച്ചതിനെ തുടർന്നാണ് ജർമനിയിൽ നിന്ന് ഇവർ നാടുകടത്തപ്പെട്ടതെന്നാണ് വ്യക്തമായിരിക്കുന്നത്.
നവംബർ അവസാനത്തോടെ 18,363 പേരെയാണ് നാടുകടത്തിയതെന്നാണ് ഇന്റീരിയർ മിനിസ്ട്രി റിപ്പോർട്ട് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2014-ൽ 10,884 ആയിരുന്നതാണ് 2015-ൽ ഇരട്ടിയായി വർധി്ച്ചിരിക്കുന്നത്. 2014-നെ അപേക്ഷിച്ച് മൂന്നിരട്ടി അഭയാർഥികളെ ബവേറിയ ഈ വർഷം നാടുകടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷ 1007 എന്നുള്ളതിനു പകരമാണ് ഈ വർഷം 3643 പേരെ നാടുകടത്തിയത്. ഹെസ്സെയും ഇതേ അളവിൽ തന്നെ അഭയാർഥികളെ നാടു കടത്തിയിട്ടുണ്ട്. 2014-ൽ 829 അഭയാർഥികൾക്കു പകരം ഈ വർഷം 2306 പേരെയാണ് നാടുകടത്തിയിരിക്കുന്നത്. അതേസമയം തുരിംഗ സംസ്ഥാനമാണ് ഏറ്റവും കുറവ് നാടുകടത്തൽ നടത്തിയിട്ടുണ്ട്. 2014-ൽ 234 നാടുകടത്തിയ സംസ്ഥാനം 2015-ൽ 152 പേരെ മാത്രമാണ് നാടുകടത്തിയത്. രാജ്യത്തേക്കുള്ള
അഭയാർഥികളുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് ഫെഡറൽ സ്റ്റേറ്റുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമാണ് ഇത്രയേറെ അഭയാർഥികളെ നാടുകടത്തേണ്ടതായി വന്നത്. വർഷത്തിന്റെ ആദ്യ നാലു മാസത്തിൽ 4508 നാടുകടത്തൽ മാത്രമാണ് ഉണ്ടായിട്ടുള്ളതെങ്കിലും പിന്നീട് സിറിയൻ പ്രശ്‌നം മൂലവും മറ്റും ജർമനിയിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് അനിയന്ത്രിതമാകുകയായിരുന്നു. ഇതേ തുടർന്ന് ഫെഡറൽ സംസ്ഥാനങ്ങൾ അഭയാർഥികൾക്കുള്ള നിയമങ്ങൾ കർശനമാക്കുകയും നിരവധി പേരുടെ അപേക്ഷ നിരാകരിക്കുകയുമായിരുന്നു.