- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ ഉൾപ്പെടെ വിദേശികൾ ജോലി ചെയ്യുന്ന ജിസാൻ ആശുപത്രിയിൽ വൻ തീപിടുത്തം; 25 മരണം; 107 പേർക്ക് പൊള്ളലേറ്റു; ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്; ആശങ്ക മാറാതെ മലയാളികളും
റിയാദ് : മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന സൗദി ജിസാൻ ജനറൽ ആശുപത്രിയിൽ വൻതീപിടുത്തം. തീപിടുത്തത്തിൽ 25ഓളം പേർ മരിച്ചു. 107 ഓളം പേർക്ക് പൊള്ളലേറ്റു. യെമൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് ജിസാനിൽ വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രസവ വാർഡിലും ഐസിയുവ
റിയാദ് : മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന സൗദി ജിസാൻ ജനറൽ ആശുപത്രിയിൽ വൻതീപിടുത്തം. തീപിടുത്തത്തിൽ 25ഓളം പേർ മരിച്ചു. 107 ഓളം പേർക്ക് പൊള്ളലേറ്റു. യെമൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് ജിസാനിൽ വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രസവ വാർഡിലും ഐസിയുവിലുമാണ് തീപിടുത്തമുണ്ടായതെന്ന് സിവിൽ പ്രതിരോധ ഏജൻസി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഏജൻസി വ്യക്തമാക്കി. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പൊലീസും സിവിൽ ഡിഫൻസും സംഭവസ്ഥലം നിയന്ത്രണത്തിലാക്കി രക്ഷാപ്രവർത്തനം നടത്തുകയാണ്.
നിരവധി മലയാളികൾ ജോലി ചെയ്യുന്ന ആശുപത്രിയാണിത്.പരിക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലരേയും ഇനിയും തിരിച്ചറിയാനുണ്ട്. നിരവധി മലയാളി നഴ്‌സുമാർ ഉൾപ്പടെ ജോലി ചെയ്യുന്ന സ്ഥലമാണ് തെക്കൻ പ്രവിശ്യയായ ജിസാൻ. ദുരന്ത കാരണം, മരിച്ചത് ആരൊക്കെ തുടങ്ങിയ വിവരങ്ങൾ സൗദി സിവിൽ ഡിഫൻസ് അഥോറിറ്റി ഇതുവരെ പുറത്തു വിട്ടിട്ടില്ല. മിസൈൽ ആക്രമണങ്ങൾക്കു സാധ്യതയുള്ള മേഖലയാണിത്. മരിച്ചവരിലും പരുക്കേറ്റവരിലും മലയാളികളില്ലെന്നാണ് ഇതുവരെയുള്ള സൂചന.
കഴിഞ്ഞ ഓഗസ്റ്റിൽ സൗദി അരാംകോയുടെ റസിഡൻഷ്യൽ ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കാർ പാർക്കിങ് ഏരിയയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണമായത്.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ