ഫ്ളോറിഡ: ഫ്ലോറിഡായിൽ വീശിയടിച്ച ഇർമ ചുഴലിയിൽ വൈദ്യുതിനഷ്ടപ്പെടുകയും ശീതികരണ യന്ത്രം നിലയ്ക്കുകയും ചെയ്തതിനെ തുടർന്ന്താപനില ഉയർന്ന് ചൂട് സഹിക്കാനാകാതെ നഴ്സിങ് ഹോമിലെ എട്ട്അന്തേവാസികൾ മരിച്ചതായി ബ്രൊ വാർഡ് കൗണ്ടി മേയർ ബാർബറെ ഷറിഫ്‌വെളിപ്പെടുത്തി. മരിച്ചവർ 71 നും 99 വയസ്സിനുമിടയിലുള്ളവരാണ്.

ഹോളിവുഡ് ഹിൽസിലെ റിഹാബിലിറ്റേഷൻ സെന്ററിലെ 115 അന്തേവാസിക ളിൽമരിച്ച എട്ടു പേരിൽ മൂന്നു പേർ നഴ്സിങ് ഹോമിൽ വെച്ചും 5 പേർആശുപത്രിയിൽ വെച്ചുമാണ് മരിച്ചത് .ചുഴലിക്കാറ്റിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ശീതികരണയന്ത്രം പ്രവർത്തിപ്പിക്കുന്ന ട്രാൻസ്ഫോമറിനാണ് തകരാർസംഭവിച്ചതെന്ന് അഡ്‌മിനിസ്ട്രേറ്റർ ജോർജ് കാർബെല്ലൊ പറഞ്ഞു.

നഴ്സിങ് ഹോമിലെ സ്ഥിതിവിശേഷം ബന്ധപ്പെട്ട അധികാരികളെഅറിയിച്ചിരുന്നെന്നും മൊബൈൽ കൂളിങ് യൂണിറ്റുകളും ഫാനും ഉപയോഗിച്ച്നഴ്സിങ് ഹോം തണുപ്പിക്കാൻ ശ്രമിച്ചതായും ജോർജ് പറഞ്ഞു.ഇവിടെ നടന്നസംഭവത്തിൽ ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശീതികരണയന്ത്രം നിലച്ചതോടെ താപനില നൂറു ഡിഗ്രി വരെ ഉയർന്നതാണ് മരണകാരണമെന്ന്പറയുന്നു.