- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിംഘുവിൽ കർഷകരെ വെടിവെച്ചതായി റിപ്പോർട്ട്; അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറിൽ; അക്രമുണ്ടായത് രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്ത്; ഹരിയാന പൊലീസ് അന്വേഷണം തുടങ്ങി
ഡൽഹി: കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. പഞ്ചാബ് രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവച്ചതായാണ് റിപ്പോർട്ട്. സിംഘുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രി ലംഗാർ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
വെടിവെപ്പ നടന്നതോടെ ഹരിയാന പൊലീസ സഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു. അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറിലെന്ന് പൊലീസ് പറഞ്ഞു. അന്താരാഷട്ര വനിത ദിനത്തോടനുബന്ധിച്ച ആയിരക്കണക്കിന വനിത കർഷകർ ട്രാകടറുകളിൽ ഡൽഹിയിലേക്ക തിരിക്കുന്നതിനിടെയാണ സംഭവം. കർഷക സത്രീകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മാർച്ചും സംഘടിപ്പിക്കും.
നൂറ് ദിവസം പിന്നിട്ട കർഷക സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഘു, ടിക്രി, ഗസ്സിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.പന്ത്രണ്ടാം തിയതി മുതൽ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കർഷക നേതാക്കൾ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും.
മറുനാടന് മലയാളി ബ്യൂറോ