വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംമ്പ് നൽകിയ സുപ്രധാനവാഗ്ദാനങ്ങളിൽ ഒന്നായ ടാക്സ് ബിൽ യു എസ് സെനറ്റ് പാസ്സാക്കി. നിരവമ്പകൾ കടന്ന് സെനറ്റിന്റെ അംഗീകാരവും നേടി പ്രസിഡന്റ് ട്രംമ്പ്ഒപ്പിടുന്നതോടെ നിയമമാകുന്ന ബിധി കടല്ലിന്റെ ആനുകൂല്യം ആദ്യം പ്രഖ്യാപിച്ചത്.

കമ്മ്യൂണിക്കേഷൻ രംഗത്തെ അതികായകരെന്ന് തെളിയിച്ച എ ടി ആൻഡ് ടി (AT&T) കമ്പനിയാണ്. 200000 ജീവനക്കാർക്ക് 1000 ഡോളർ വീതം ബോണസ്സ് നൽകുമെന്നും, അതിനായി ഒരു ബില്യൺ ഡോളർ അമേരിക്കയിൽ ഇൻവെസ്റ്റ് ചെയ്യുമെന്നുംചെയർമാൻ റാന്റൽ സ്റ്റീഫൻബൺ പറഞ്ഞു. ക്രിസ്തുമസ്സിന് മുമ്പ്പ്രസിഡന്റ് ടാക്സ് ബിൽ ഒപ്പ് വെക്കുകയാണെങ്കിൽ ഇത്രയുംജീവനക്കാർക്ക് 1000 ഡോളർ ക്രിസ്തുമസ് ഗിഫ്റ്റ് നൽകുന്നതിനാണ്തീരുമാനമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

ടാക്സ് നിയമമാകുന്നതോടെ കോർപറേറ്റ് ടാക്സ് റേറ്റ് 35 % ൽ നിന്നും21 % മായി കുറയുമെന്നത് വൻകിട അമേരിക്കൻ കമ്പനികളുടെപ്രവർത്തനങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.സാധാരണക്കാർക്കും, വൻകിടക്കാർക്കും ഒരു പോലെ നേട്ടമുണ്ടാകുന്ന
വകുപ്പുകളാണ് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ അവതരിപ്പിച്ച്നിയമമാക്കുന്നത്.