തിരുവനന്തപുരം: ബുർജ് ഖലീഫയുടെ മുകളിലെത്തിയെന്ന് അറിയിക്കാനായിരുന്നു എപി അബ്ദുല്ലക്കുട്ടി ശ്രമിച്ചത്. എന്നാൽ ബുർജ് ഖലീഫയുടെ മുകളിലെ തന്റെ ഫോട്ടോയ്ക്ക് താഴെ 'സരിത വിളിക്കാറില്ലേ' എന്ന കമന്റിട്ടയാളോട് 'പോടാ തെണ്ടീ' എന്ന് എപി അബ്ദുല്ലക്കുട്ടിയുടെ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഖുർജ് ഖലീഫയുടെ മുകളിൽ നിന്നെടുത്ത ചിത്രം തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഇട്ടപ്പോഴാണ് പ്രകോനപകരമായ കമന്റും അബ്ദുല്ലക്കുട്ടിയുടെ മറുപടിയും വന്നത്. കമന്റ് പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീൻഷോട്ട് ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഈ കമന്റിനടക്കം നിരവധി പ്രകോപനപരമായ കമന്റുകൾക്ക് അബ്ദുല്ലക്കുട്ടി മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചർച്ച ആയപ്പോൾ അതിൽ നിന്ന് അബ്ദുള്ളക്കുട്ടിയുടെ കമന്റുകൾ എല്ലാം അപ്രത്യക്ഷമായി. ഇപ്പോഴും സരിതയും സോളാറും മസ്‌ക്കറ്റ് ഹോട്ടലുമെല്ലാം കമന്റുകളായി എത്തുന്നു.

'ജയിക്കുമ്പോൾ സുധാകരൻ നല്ല വൻ പരായപ്പെടുമ്പോൾ എന്താ നിങ്ങൾ കുറ്റം പറയുന്നത് അത് ശരി ആണോ' എന്ന കമന്റിന് 'നോ, നെവർ. ഹി ഈസ് ഗ്രേറ്റ്, ആരാ നിങ്ങളോടീ നുണ പറഞ്ഞത്' എന്ന് അബ്ദുല്ലക്കുട്ടി മറുപടി നൽകുന്നുണ്ട്. വർഗവഞ്ചകൻ എന്ന കമന്റിന് ഉപ്പ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ മറുപടി. ഏതവളാ കൂടെ എന്ന ചോദ്യത്തിന് ഉമ്മ എന്നാണ് മറുപടി.

'ഇങ്ങള് ഒറ്റയ്ക്ക് നിൽക്കുന്നത് കാണാൻ ഒരു രസവുമില്ല, സരിത കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ടൈറ്റാനിക് ഫീൽ കിട്ടിയോനെ അവുള്ള കുട്ടിക്ക്'. 'ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്‌തേക്കരുതേ' എന്നിങ്ങനെ നിരവധി രസകരവും പ്രകോപനകരവുമായ കമന്റുകൾ കാണാം.