- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ടൂറിസം മേഖല മുന്നോട്ട്; സന്ദർശകരിലധികവും ജിസിസി രാജ്യങ്ങളിലുള്ളവർ
ദോഹ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തർ സന്ദർശനത്തിനെത്തുന്ന വരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി റിപ്പോർട്ട്. ഈ വർഷം ആദ്യ ക്വാർട്ടറിൽ 100,000 പേരാണ് അധികമായി രാജ്യത്ത് സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. 2015 ജനുവരി മുതൽ ജൂൺ വരെ 41 ശതമാനം സന്ദർശകരാണ് രാജ്യത്തെത്തിയ
ദോഹ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തർ സന്ദർശനത്തിനെത്തുന്ന വരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി റിപ്പോർട്ട്. ഈ വർഷം ആദ്യ ക്വാർട്ടറിൽ 100,000 പേരാണ് അധികമായി രാജ്യത്ത് സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. 2015 ജനുവരി മുതൽ ജൂൺ വരെ 41 ശതമാനം സന്ദർശകരാണ് രാജ്യത്തെത്തിയത്.
ഫ്രാൻസിൽ നിന്ന് 8 ശതമാനം പേരും ചൈനയിൽ നിന്ന് 7 ശതമാനവും യുഎസിൽ നിന്ന് 6 ശതമാനവും പേർ ഖത്തറിൽ സന്ദർശനത്തിനെത്തി. കഴിഞ്ഞ വർഷം ആദ്യ ക്വാർട്ടറിനെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണം ഏഴ് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം മൂന്ന് മില്യൺ ആളുകൾ രാജ്യത്ത് സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ൽ ഏഴ് മില്യണാളുകൾ സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
2015 ന്റെ ആദ്യമാസം സൗദിയിൽ നിന്ന് എത്തിയ സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 100ശതമാനം ലൈസൻസ്ഡ് ഹോട്ടലുകളും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളുമാണ് ടൂറിസ്റ്റുകൾക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം 11 പുതിയ ഹോട്ടലുകളാണ് തുറന്നത്.