- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവ വിശ്വാസികളെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരാണോ നിരീശ്വരവാദികൾ? പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവു കൂടുതലുള്ളതും നാസ്തികർക്കെന്ന് പഠനം; നാസ്തികതയും ഉയർന്ന ബൗദ്ധികതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്; വല്യൂഷണറി സൈക്കളോജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ സംവാദ പൂരം
ദൈവവിശ്വാസികളെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരാണോ നിരീശ്വരവാദികൾ. അതേയെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രകൃത്യാഉള്ള സഹജാവബോധത്തെ മറികടക്കാൻ മിക്കവാറും നാസ്തികർക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽനിന്ന് പുറത്തുകടക്കാൻ സാധിക്കുന്നതും പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ കഴിവു കൂടുതലുള്ളതും നാസ്തികർക്കെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞരും മറ്റു മേഖലയിലുള്ള പ്രഗത്ഭരും നിരീശ്വരവാദികളാണെന്നും യുകെയിലെ അൾസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചും നെതർലൻഡ്‌സിലെ റോട്ടർഡാം യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തിൽ പറയുന്നു. നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാൻ നാസ്തികർക്കാവും. പൂർവികരാണ് ഇത്തരം വിശ്വാസങ്ങൾ നിർമ്മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് മനസിലാക്കാൻ സാധിക്കാത്ത കാര്യങ്ങളെ അവരവരുടേതായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തത്. പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായ
ദൈവവിശ്വാസികളെക്കാൾ കൂടുതൽ ബുദ്ധിയുള്ളവരാണോ നിരീശ്വരവാദികൾ. അതേയെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രകൃത്യാഉള്ള സഹജാവബോധത്തെ മറികടക്കാൻ മിക്കവാറും നാസ്തികർക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽനിന്ന് പുറത്തുകടക്കാൻ സാധിക്കുന്നതും പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ കഴിവു കൂടുതലുള്ളതും നാസ്തികർക്കെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞരും മറ്റു മേഖലയിലുള്ള പ്രഗത്ഭരും നിരീശ്വരവാദികളാണെന്നും യുകെയിലെ അൾസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചും നെതർലൻഡ്‌സിലെ റോട്ടർഡാം യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തിൽ പറയുന്നു.
നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാൻ നാസ്തികർക്കാവും. പൂർവികരാണ് ഇത്തരം വിശ്വാസങ്ങൾ നിർമ്മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് മനസിലാക്കാൻ സാധിക്കാത്ത കാര്യങ്ങളെ അവരവരുടേതായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തത്. പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു വിശ്വാസത്തിന്റെ ലക്ഷ്യം. എന്നാൽ നാസ്തികൻ പ്രശ്ന പരിഹാരത്തിനായി വിശ്വാസത്തേയോ ദൈവത്തേയോ ആശ്രയിക്കുന്നേയില്ല. അത് അവരുടെ മൊത്തതിലുള്ള പ്രവർത്തനത്തിൽ ഗുണപരമായ വർത്തിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞരും പ്രതിഭകളുമെല്ലാം യുക്യിവാദത്തിലേക്ക് ആകൃഷ്ടരാവുന്നത് ഇതുകൊണ്ട് ആകാമെന്നും പഠനം പറയുന്നു.
സമൂഹം ഇന്നത്തെ രീതിയിലേക്ക് രൂപപ്പെടുന്നതിന് കാരണമായതിന് പിന്നിൽ മതത്തിന്റെ സ്വാധീനം ഇല്ലാതില്ല. എന്നാൽ ദൈവവിശ്വാസവും ബൗദ്ധിക നിലവാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു. ഇവല്യൂഷണറി സൈക്കളോജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം നാസ്തികതയും ഉയർന്ന ബൗദ്ധികതയും തമ്മിലും താഴ്ന്ന ബൗദ്ധികനിലവാരവും ദൈവവിശ്വാസവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ്. പ്രശ്‌നപരിഹാരത്തിന് ദൈവവിശ്വാസത്തെ ആശ്രയിക്കാത്ത നിരീശ്വര വാദികൾ മികച്ച പ്രശ്‌നപരിഹാരകരാകുമെന്നതാണ് പഠനം വ്യക്തമാക്കുന്നത്.
വിശ്വാസമെന്ന അതിർവരമ്പ് ഭേദിക്കുന്നതോടെ നാസ്തികർ കൂടുതൽ യുക്തിപരമായി കാര്യങ്ങളെ വിശകലനം ചെയ്യുന്നു. പ്രശ്‌നങ്ങൾ തർക്കരഹിതമായി പരിഹരിക്കപ്പെടാൻ യുക്തിയുടെ ബലം ഇക്കൂട്ടർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. ബുദ്ധി 80 ശതമാനവും പാരമ്പര്യമായി കിട്ടുന്ന ഒന്നാണ്. അതിൽ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെന്നും വരാം. വിശ്വാസം പണ്ടു മുതലേ നിലനിൽക്കുന്ന ഒന്നാണ്. സമ്മർദങ്ങളെ അതിജീവിക്കാൻ ചിലർക്കുള്ള ചോദനയായി വിശ്വാസത്തെ കണക്കാക്കാം. വിശ്വാസികൾ ഇത്തരത്തിൽ സമ്മർദങ്ങളെ അതിജീവിക്കുമ്പോൾ നിരീശ്വര വാദികൾ ഇതിന് മറ്റു മാർഗങ്ങൾ തേടുന്നുണ്ടെന്നും റോട്ടർഡാം യൂണിവേഴ്‌സിറ്റിയിലെ ദിമിത്രി ലിൻഡെൻ വ്യക്തമാക്കുന്നു.
പഠന റിപ്പോർട്ട് കേരളത്തിലെ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെ വിശ്വാസികളും നാസ്തികരും തമ്മിലുള്ള തുറന്ന സംവാദമായി അത് മാറിയിരക്കയാണ്. ബുദ്ധി, മാനസികാരോഗ്യം എന്നതിലെന്നും വിശ്വാസം ഒരു തടസ്സമല്ലെന്ന് നൂറുകണക്കിന് അനുഭവങ്ങൾ നിരത്തിയാണ് അവർ ഇതിനെ പ്രതിരോധിക്കുന്നത്. എന്നാൽ വിശ്വാസിയുടെ യഥാർഥ മാനസികാവാസ്ഥയെന്താണെന്ന് ശബരിമലയിൽനിന്ന് വ്യക്തമാണെന്ന് യുക്തിവാദികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.