വാഷിങ്ടൻ ഡിസി : വൈറ്റ് ഹൗസിൽ എല്ലാ ആഴ്ചയിലും നൽകുന്ന ക്യാബിനറ്റ് ബൈബിൾ പഠനത്തിനെതിരെ യുക്തിവാദി സംഘടനയായ ഫ്രീഡം ഫ്രം റിലിജിയൻഫൗണ്ടേഷൻ ആൻഡ് സിറ്റിസൺ നിയമ യുദ്ധത്തിനൊരുങ്ങുന്നു.

ക്യാബിനറ്റ് സെക്രട്ടറിമാരോട് ബൈബിൾ സ്റ്റഡിയിൽ പങ്കെടുക്കണമെന്ന്
ആവശ്യപ്പെടുന്നത് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടികാട്ടി യുഎസ്
ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻഡവലപ്പ്മെന്റിനെതിരെയാണ് സ്യൂട്ട് ഫയൽ ചെയ്യുന്നത്. ബൈബിൾസ്റ്റിഡിയിൽ ജീവനക്കാർ വരേണ്ടതില്ലെന്നും സെക്രട്ടറിമാരെ മാത്രംഉദ്ദേശിച്ചാണ് നടത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.ബൈബിൾപഠനത്തിന് നേതൃത്വം നൽകുന്നത് കേപ്പിറ്റോൾ മിനിസ്ട്രീസ് സ്ഥാപകന്റാൾഫ് ഡ്രൊലിംഗറാണ്.

ബൈബിൾ സ്റ്റഡിക്കാവശ്യമായിവരുന്ന ചെലവ് കാപ്പിറ്റോൾമിനിസ്ട്രിയാണ് വഹിക്കുന്നത്.അറ്റോർണി ജനറൽ ജഫ് സെഷൻസ്, സി. ഐ.എബയനൂർ മൈക്ക് പോംപിയൊ, എഡ്യുക്കേഷൻ സെക്രട്ടറി ബെറ്റ്സി ഡിവോസ്,എച്ച്. യു. ഡി സെക്രട്ടറി ബെൻ കാർസൻ, എനർജി സെക്രട്ടറി റിക്ക്പെറി എന്നീ കാബിനറ്റ് സെക്രട്ടറിമാരാണ് ബൈബിൾ പഠനത്തിനായി എല്ലആഴ്ചയിലും എത്തിച്ചേരുന്നത്