അബുദാബി : സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെ വസന്തമൊരുക്കി വീണ്ടുമൊരു മഹൽസംഗമത്തിനായി തയ്യാറെടുക്കുകയാണ് ഗൾഫ് മേഖലയിലെ അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ. ഇത് മൂന്നാം തവണയാണ് അതിഞ്ഞാലിൽ നിന്നുള്ള പ്രവാസികൾ സ്‌നേഹ സംഗമത്തിന്ഒരുങ്ങുന്നത്. റമദാൻ കഴിയുന്നതോടെ അതിഞ്ഞാൽ മഹൽ സംഗമത്തിന് വേണ്ട വിപുലമായഒരുക്കങ്ങൾക്ക് തയ്യാറെടുക്കുയാണ് ഗൾഫ് മേഖലയിലെ പ്രവാസികൾ.

മിക്കവാറുംഅബുദാബിയോ ദുബൈയേയോ വേദിയാക്കാനാണ് ഇതിന്റെ പിന്നിലുള്ള സംഘാടകർഉദ്ധേശിക്കുന്നത്. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലെയും അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ സംഗമത്തിന് ഒത്തു ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. സൗഹൃദത്തിലും പാരസ്പര്യത്തിലുമൂന്നി തങ്ങളുടെ നാടിന്റെ നന്മയ്ക്കും വികസനത്തിനും കുടാതെനാട്ടിലെ സ്‌നേഹ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളെ കൊണ്ട് എന്തൊക്കേ ചെയ്യാൻപറ്റും തുടങ്ങിയ വിശയങ്ങളാണ് സംഗമത്തിൽ കുടതലായും പ്രതിഫലിക്കുന്ന കാര്യങ്ങൾ.

ഗൾഫ് മേഖലകളിലെ വ്യാപാര രംഗത്ത് നിറസാന്നിധ്യങ്ങളായ നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ഒരുപാട് വ്യക്തിത്വങ്ങൾ ഇതിൽ സംബന്ധിക്കും. ഇത്തവണ മഹൽസംഗമത്തിന് മുന്നോടിയായി നാടിന്റെ കായിക പെരുമയും ഐക്യവും വിളിച്ചോതി കൊണ്ട്ദുബൈയിൽ വെച്ച് നടന്ന അതിഞ്ഞാൽ സോക്കർ ലീഗിനും , ആ കായിക മാമാങ്കത്തിന്‌നേത്രപാടവം നൽകിയ സംഘാടകർക്കും മികച്ച സ്വീകര്യതയാണ് നാട്ടുകാരായപ്രവാസികൾക്കിടയിൽ ലഭിച്ചത്.

ദുബൈയിൽ വെച്ച് , ആ നാട്ടിലേക്ക് തൊഴിൽ തേടി വന്നപ്രവാസികൾ സംഘടിപ്പിക്കുന്ന വിത്യസ്തമായ വിവിധ ഇനം പ്രോഗ്രാമുകളിലേക്ക് തുന്നിചേർക്കാൻ പറ്റിയ ഒരു പുതിയ അധ്യായം തന്നെയാണ് അതിഞ്ഞാൽ സോക്കർ ലീഗ്‌സംഘടിപ്പിച്ചതിലൂടെ അതിഞ്ഞാലിലെ പ്രവാസികൾക്ക് സാധിച്ചത്. ആ രീതിയിൽ തന്നെവിപുലമായ കാര്യപരിപാടികളോടെ തന്നെയാണ് ഇത്തവണ അതിഞ്ഞാൽ മഹൽ സംഗമത്തിന്‌വേദിയൊരുങ്ങാൻ പോകുന്നത്.