അബുദാബി : യുഎഇ യിൽ നിന്നുള്ള കാഞ്ഞങ്ങാട് അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ അന്നംതേടി പോയ പ്രവാസ ലോകത്ത് സംഘടിപ്പിക്കുന്ന അതിഞ്ഞാൽ മഹല്ല് സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.. നംവബർ മൂന്നിന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വച്ചാണമഹല്ല് നിവാസികളുടെ സൗഹൃദ കൂട്ടായ്മാ ഒരുക്കുന്നത് , ഇത് മൂന്നാമത്തെ തവണയാണ്പ്രവാസ ലോകത്ത് മഹല്ല് സംഗമത്തിനായി ഒത്തു ചേരുന്നത്.

ആദ്യം മദീന സായിദ്‌ഷോപ്പിങ് സെന്ററിലെ പാർട്ടി ഹാളാണ് ഒത്തു ചേരലിന് പരിഗണിച്ചിരുന്ന തെങ്കിൽ അവിടത്തെ സ്ഥല പരിമിതി കണക്കിലെടുത്ത് വേദി അബുദാബി സോഷ്യൽ സെന്ററിലേക്ക്മാറ്റുകയായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമുള്ള പ്രതിനിധി സംഗമത്തിന് കൊഴുപ്പേകും , മികച്ച സാമൂഹ്യ സേവനത്തിനും പെതു പ്രവർത്തനത്തിനും മഹല്ല് നിവസികൾക്ക് നൽകുന്ന സ്‌നേഹോപഹാരം പി മുഹമ്മദ്
കുഞ്ഞി മാസ്റ്റർ , മട്ടൻ മുഹമ്മദ് കുഞ്ഞി എന്നിവർക്ക് നൽകി ആദരിക്കും.

വിവിധകലാപരിപാടികൾ സംഗമവേദിയിൽ അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ അവതരിപ്പിക്കും. അഷ്‌റഫ് ബച്ചൻ ( ചെയർമാൻ ) ബഷീർ പാലാട്ട് , സുബൈർ കോട്ടയിൽ , സലീം സിബി ( വൈസ്‌ചെയർമാന്മാർ) പിഎം ഫാറൂഖ് ( കൺവീനർ ) റിയാസ് ബാവ , സത്താർ കെവി , റിയാസ് അസ്ലം( ജോയിന്റ് കൺവീനർമാർ ) ഖാലിദ് അറബിക്കാടത്ത് ( ട്രെഷറർ ) മണ്ടിയൻകുഞ്ഞബ്ദുല്ല ഹാജി, പള്ളി മുഹമ്മദ് കുഞ്ഞി ഹാജി, സി.കെ. അബ്ദുല്ലഹാജി, മണ്ടിയൻ അബ്ദുൽറഹിമാൻ ഹാജി,വി.കെ കല്ലിയിൽ അബ്ദുറഹ്മാൻ ഹാജി, പി.പി അബ്ദുൽറഹ്മാൻ, ഗഫൂർ അഞ്ചില്ലത്ത് (രക്ഷാധികാരികൾ) ഹാഷിം യു.വി , അബ്ദുല്ലകുഞ്ഞി കോയപ്പള്ളി, മുഹമ്മദ്കുഞ്ഞി ഹാജികോയപ്പള്ളി , അബ്ദുള്ള അത്തിക്കാടത്ത്, സിദ്ധീഖ് ചേരക്കാത്ത് , കാദർ അബ്ബാസ്,യൂനസ് പിഎം , എ ആർ പുല്ലൂർ, ഹമീദ് മണ്ടി യൻ, ഖാദർ ബെസ്റ്റോ , ഇസ്മയിൽ പി.എം.,റഷീദ് പാലാട്ട്, യുവി നൗഷാദ്, മുഹമ്മദ് കുഞ്ഞി കല്ലായി, സലീം പാലാട്ട്, മുർഷിദ്‌യുവി, ഹാഷിം കുഞ്ഞാമദ്, കുഞ്ഞാമദ് കെ, ജാഫർ ബാവ , തുടങ്ങി സംഗമത്തിന്റെസുഖകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി തന്നെ നിലവിൽ വന്നു.