ദുബായ് : മെയ് മൂന്നിന്റെ അസ്തമയ സൂര്യൻ ചക്രവാളത്തിലേക്ക് ഊഴ്ന്നിറങ്ങുന്നതോടെ ദുബായിൽ ഈ സീസണിലെ അവസാന വട്ട സോക്കർ ലീഗ് മാമാങ്കത്തിന്, അതിഞ്ഞാൽ സോക്കർ ലീഗ്‌സീസൺ രണ്ടിന് തിരശ്ശീല ഉയരുകയായി. ദുബായ് അൽഖുസൈസ് അമിറ്റി സ്‌കൂളിന് സമീപമുള്ളകളി മൈതാനിയിലാണ് മെയ്യ് കരുത്തിന്റെ പോരട്ടമായ സോക്കർ ലീഗ് അരങ്ങേറുന്നത്.

സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ കരുത്തുറ്റ താരനിരയുമായി റമീസിന്റെ മേൽനോട്ടത്തിൽ താഹയുടെ മികവാർന്ന ശിക്ഷണത്തിൽ ടീം തംകീൻ സ്ട്രൈക്കേർസ് എതിർ ടീമുകൾക്ക്‌വെല്ലുവിളി തീർക്കാൻ ദുബായ് യുടെ കളി മൈതാനിയിലിറങ്ങും. ഏഴ് പേരടങ്ങിയ അഞ്ചോളംക്ലബുകളാണ് സോക്കർ ലീഗിൽ പരസ്പര പോരിനായി ഇറങ്ങുന്നത്.

കാൽ പന്തുകളിയുടെ വശ്യ സൗന്ദര്യം കാലുകളിലേക്കാവാഹിച്ച് ഏതൃ ഗോളിയെ പോലും നിഷ്പ്രഭനാക്കി ഗോൾ വലയിലേക്ക് മൈതാനത്തിന്റെ ഏത് മൂലയിൽ നിന്നും ഉന്നം തൊടുക്കാൻകഴിവുള്ള നിരവധി പ്രാധേശിക ക്ലബ് ടൂർണമെന്റുകളിലെ താരവും, ഡ്രിബ്ലിങ്ങുകളുംടാക്ലിങ്ങുകളും കൊണ്ട് എതിർ കളിക്കാരനിൽ ഭീതി പരത്തി മൈതാനത്ത് ആക്രമണഫുട്‌ബോളിന്റെ താണ്ഡവ നൃത്തമാടുന്ന ബ്രസീലിയൻ താരം നെയ്മർ ജൂനിയറിന്റെ കളിവൈഭവത്തോട് കിടപിടിക്കുന്ന രീതിയിൽ ടീമിന്റെ നെടുംതൂണായി നായകനായി നൗഷാദ് സിജിമുന്നേറ്റ നിരയിലെ അശ്വമേധമായി മൈതാനത്ത് നിറഞ്ഞാടാനെത്തുമ്പോൾ, നൗഷാദ് സിജിഎന്ന മുന്നേറ്റ നിരയിലെ അശ്വമേധത്തിന് കരുത്ത് പകർന്ന് എതിർ ഗോൾകൂടാരത്തിലേക്ക് വെടിയുണ്ട കണക്കെ ഷോട്ട് തൊടുക്കാനും എതൃകളിക്കാരനെ മൈതാനത്ത്വട്ടം കറക്കി ഭീതിയിലാഴ്‌ത്താനും ഷെബീബ് കോളോത്തും , എസ്‌കെ ഷെരീഫും മുന്നേറ്റനിരയിലെ പടക്കോപ്പുകളായി മൈതാനത്ത് റോന്ത് ചുറ്റും.

എതൃകളിക്കാരന്റെ ഏതൊരു ചടുല നീക്കങ്ങളെയും തളച്ചിടാൻ പാകത്തിൽ പ്രതിരോധ നിരയിലെഇടത് വലത് പാർശ്വങ്ങളിലായി റാഷിദും , ഫവാസും മതിൽകെട്ടുകൾ തീർക്കുമ്പോൾഗോളിക്ക് മുന്നിലായി ഹിമാലയ പർവം കണക്കെ നിലകൊണ്ട് എതൃ ചേരിയുടെ സകലമാനതന്ത്രമന്ത്രങ്ങളെയും തളച്ചിടാൻ കഴിവുള്ള മുഷ്താഖ് സ്റ്റോപ്പർ ബാക്കായും നിലയുറപ്പിക്കും. വെടിയുണ്ട കണക്കെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി വരുന്ന പന്തുകളെ വായുവിൽ പറന്നു തടുക്കുന്നതിൽ പ്രഗൽഭന്മാരായ അഷ്‌കർ കവിയും പകരക്കാരനായി ആഷിഖ്ജാംഗോയും ഗോൾകൂടാരത്തിന് മുന്നിൽ കാവൽ തീർക്കും. പ്രതിരോധ നിരയിലെ കാവൽഭടന്മാരായി മികവാർന്ന പ്രകടനം പുറത്തെടുക്കാൻ ഫർസീനും , സികെ അസ്ഹറും കളിമൈതാനത്ത് പകരക്കാരായെത്തും.

അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ രണ്ടിലെ ചാമ്പ്യൻസ് ട്രോഫി വാനിലുയർത്താൻ വേണ്ടിതന്നെയാണ് ഇത്തവണ കരുത്തുറ്റ പടക്കോപ്പുകളായി തംകീൻ സ്ട്രൈക്കേർസ്അ ൽഖുസൈസിന്റെ കളി മൈതിനിയിലിറങ്ങുന്നത്.