- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ രണ്ട് ; കപ്പിനും ചുണ്ടിനുമിടയിൽ കിരീടംനഷ്ടപ്പെട്ട് ടീം ചന്ദ്രികാ ബ്രദേർസ്
ദുബായ് : രാവിനെ പകലക്കി ദുബായ് അൽഖുസൈസ് അമിറ്റി സ്‌കൂളിന് എതിർവശത്തുള്ള കളിമൈതാനിയിൽ അരങ്ങേറിയ അതിഞ്ഞാലിലെ പ്രവാസികൾ ആതിഥേയമരുളിയ അതിഞ്ഞാൽ സോക്കർ ലീഗ്സീസൺ രണ്ടിലെ കിരീടം കപ്പിനും ചൂണ്ടിനുമിടയിൽ നഷ്ടപ്പെട്ട് ടീ ചന്ദ്രികാബ്രദേർസ്. മെയ് മൂന്നിന്റെ അസ്തമയ സൂര്യൻ ഇരുളിലേക്ക് മറഞ്ഞതോടെ ദുബായ് യെകാൽ പന്തുകളിയുടെ ലഹരിയിലമർത്തിയാണ് സോക്കർ ലീഗ് അൽ ഖുസൈസിന്റെ മൈതാനിയിൽ അരങ്ങേറിയത്. അതിഞ്ഞാലിലെ തന്നെ പ്രവാസികളുടെ ഇടയിൽ നിന്നുള്ള മുപത്തിയഞ്ചോളം താരങ്ങളാണ് അഞ്ചോളം ക്ലബുകളിലായി രാവിനെ പകലാക്കി അൽഖുസൈസ് കളി മൈതാനിയിൽഫുട്‌ബോൾ വിസ്മയം തീർത്തത്. സോക്കർ ലീഗിന്റെ ഉദ്ഘാടനം ഇന്ത്യൻ ദേശീയ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി യാണ്‌നിർവ്വഹിച്ചത് , പ്രൗഢ ഗംഭീരമായ ചടങ്ങിൽ വ്യവസായ പ്രമുഖൻ സന മാണിക്കോത്ത് ,എംഎം നാസർ , ഹമീദ് ചേരക്കാടത്ത് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും സോക്കർ ലീഗ്‌സംഘാടക സമിതിയംഗങ്ങളായ പിഎം ഫാറൂഖ്, മൊയ്തീൻകുഞ്ഞി മട്ടൻ, സുബൈർ കോട്ടയിൽതുടങ്ങി പല പ്രമുഖരും ഉദ്ഘാടന വേദിയെ ധന്യമാക്കി. അഞ്ചോളം ടീമുകൾ പരസ്പരം മാറ്റു
ദുബായ് : രാവിനെ പകലക്കി ദുബായ് അൽഖുസൈസ് അമിറ്റി സ്‌കൂളിന് എതിർവശത്തുള്ള കളിമൈതാനിയിൽ അരങ്ങേറിയ അതിഞ്ഞാലിലെ പ്രവാസികൾ ആതിഥേയമരുളിയ അതിഞ്ഞാൽ സോക്കർ ലീഗ്സീസൺ രണ്ടിലെ കിരീടം കപ്പിനും ചൂണ്ടിനുമിടയിൽ നഷ്ടപ്പെട്ട് ടീ ചന്ദ്രികാബ്രദേർസ്.
മെയ് മൂന്നിന്റെ അസ്തമയ സൂര്യൻ ഇരുളിലേക്ക് മറഞ്ഞതോടെ ദുബായ് യെകാൽ പന്തുകളിയുടെ ലഹരിയിലമർത്തിയാണ് സോക്കർ ലീഗ് അൽ ഖുസൈസിന്റെ മൈതാനിയിൽ അരങ്ങേറിയത്. അതിഞ്ഞാലിലെ തന്നെ പ്രവാസികളുടെ ഇടയിൽ നിന്നുള്ള മുപത്തിയഞ്ചോളം താരങ്ങളാണ് അഞ്ചോളം ക്ലബുകളിലായി രാവിനെ പകലാക്കി അൽഖുസൈസ് കളി മൈതാനിയിൽഫുട്‌ബോൾ വിസ്മയം തീർത്തത്.
സോക്കർ ലീഗിന്റെ ഉദ്ഘാടനം ഇന്ത്യൻ ദേശീയ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി യാണ്‌നിർവ്വഹിച്ചത് , പ്രൗഢ ഗംഭീരമായ ചടങ്ങിൽ വ്യവസായ പ്രമുഖൻ സന മാണിക്കോത്ത് ,എംഎം നാസർ , ഹമീദ് ചേരക്കാടത്ത് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും സോക്കർ ലീഗ്‌സംഘാടക സമിതിയംഗങ്ങളായ പിഎം ഫാറൂഖ്, മൊയ്തീൻകുഞ്ഞി മട്ടൻ, സുബൈർ കോട്ടയിൽതുടങ്ങി പല പ്രമുഖരും ഉദ്ഘാടന വേദിയെ ധന്യമാക്കി.
അഞ്ചോളം ടീമുകൾ പരസ്പരം മാറ്റുരയ്ച്ച ആദ്യ റൗണ്ടിൽ ഒരു പോയിന്റിന്റെ
വിത്യാസത്തിലാണ് ടീ ചന്ദ്രികാ ബ്രദേർസ് ആദ്യ റൗണ്ടിൽ പോയിന്റ് അടിസ്ഥാനത്തിൽരണ്ടാം സ്ഥാനത്തെത്തിയത് , രണ്ടാം റൗണ്ട് മത്സരമായ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇന്റിമേറ്റ് ഫൈറ്റേർസിനെ പരജയപെടുത്തി ചന്ദ്രികാ ബ്രദേർസ് ഫൈനലിൽ പ്രവേശിച്ചത്. സമനിലയിൽ പിരിഞ്ഞ കലാശപോരാട്ടത്തിൽ വിജയിയെ കണ്ടെത്താനുള്ള പെനാൽറ്റി ഷൂട്ടൗട്ടിലാണ് കപ്പിനുംചുണ്ടിനുമിടയിൽ ചാമ്പ്യൻസ് ട്രോഫി കിരീടം ടീം ചന്ദ്രികാ ബ്രദേർസിന്‌നഷ്ടപ്പെട്ട് ചാമ്പ്യൻസ് ലീഗിലെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നത്.
മുന്നേറ്റ നിരയിൽ ജാബിർ കെകെ,ആസിഫ് ഏർ , ലുക്മാൻ എന്നീ താരങ്ങളും പ്രതിരോധ നിരയിൽ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരം അഫ്‌സൽ യൂവി , ഇബ്രാഹിം പിഎം , കലാംകാഞ്ഞിരായിൽ എന്നീ താരങ്ങളും ഗോൾവലയം കാക്കാൻ ഈ സീസണിലെ മികച്ച ഗോളിയായ ആഷിഖ്ജാംഗോ യുമാണ് അൽഖുസൈസിന്റെ മൈതാനിയിൽ ടീം ചന്ദ്രികാ ബ്രദേർസിന് വേണ്ടിബൂട്ടണിഞ്ഞെത്തിയത്. ടീമിന് ഏല്ലാവിധ ഊർജ്ജവും നൽകി ഗ്രൗണ്ടിന് പുറത്തിരുന്ന്ആവേശം നൽകിയത് ടീം കോർഡിനേറ്റർ കൂടിയായ സത്തു ഷാനും ടീം മാനേജർ റംഷീദുമാണ്.