അതിഞ്ഞാൽ : അതിഞ്ഞാൽ കോയാപ്പള്ളി ജലാലിയ്യ രണ്ടാം വാർഷികവും റമളാനിന്റെവരവേൽപ്പും എന്ന വിശയത്തിൽ മെയ് 11 , 12 , 13 തിയ്യതികളിലായി അതിഞ്ഞാൽകോയാപ്പള്ളി സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി (ന:മ) നഗറിൽ വെച്ച് വളരെ വിപുലമായരീതിയിൽ നടത്തപെടും.

പ്രോഗ്രാം കമ്മിറ്റി യുടെ സ്വഗത സംഘം ഓഫീസ് പ്രസിഡന്റ്കെകെ അബ്ദുല്ല ഉദ്ഘാടനം ചെയ്യുകയും പള്ളി ഇമാം സയ്യിദ് ശിഹാബുദ്ദീൻ അൽ ഹൈദ്രോസിപ്രാർത്ഥന നടത്തുകയും ചെയ്തു. മെയ് 11 വെള്ളിയാഴ്‌ച്ച നടക്കുന്ന ജലാലിയ്യറാത്തീബിന് സയ്യിദ് ജബ്ബാർ അൽ ഹൈദ്രോസി നേതൃത്വം നൽകും , മെയ് 12 ന് പ്രമുഖസൈക്കോളജിസ്റ്റായ ഡോ:ബിഎം മുഹ്‌സിന്റെ ഉത്‌ബോധന ക്ലാസും സമാപന ദിവസമായ മെയ് 13 ന്‌സമസ്ത കേരളാ ജംയ്യത്തുൽ ഉലമ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ സമപാനവേദി ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തും