- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ - 4; 21 ന് വിസിലുയരും
അതിഞ്ഞാൽ : അതിഞ്ഞാൽ ഫ്രണ്ട്‌സ് ഫോർഎവർ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ആതിഥേയമരുളുന്ന നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഫെബ്രുവരി 21 ഞാറായ്ച്ചയുടെ സായംസന്ധ്യയിൽ പാലക്കുന്ന് ടർഫ് ഫ്‌ളെഡ്‌ലൈറ്റ് ഗ്രൗണ്ടിൽ വിസിലുയരും.
നാട്ടിലും മറുനാട്ടിലും പല പ്രാദേശിക ക്ലബ് ടൂർണമെന്റുകളിലും, സ്‌കൂൾ കോളേജ് യൂണിവേഴ്സിറ്റി കളിക്കളങ്ങളിലും കാൽപന്തുകളിയുടെ വിസ്മയം തീർത്ത ഏഴുപത്തിയഞ്ചോളം കായിക പ്രതിഭകൾ മൗവ്വൽ ഗ്രൂപ്പ്, ഇന്റിമേറ്റ് ഫൈറ്റേർസ്, ചന്ദ്രിക ബ്രദേഴ്സ്, എഫ്‌സി ദോസ്തി, എഫ്സി കപ്പണക്കാൽ, ഗോവ ബ്രദേഴ്സ്, ചോട്ടാ ബ്രദേഴ്സ് തുടങ്ങിയ ഏഴഴോളം ക്ലബുകളിലായി അണിനിരക്കും.
രാവിനെ പകലാക്കി ഫെബ്രുവരി 21 ന്റെ സായം സന്ധ്യയിൽ അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിൽ ഏഴ് പേരടങ്ങുന്ന ഏഴോളം ക്ലബുകൾ പരസ്പരം മാറ്റുരയ്ക്കും.
സോക്കർ ലീഗിന്റെ ഉദ്ഘാടന വേദിയെ ധന്യമാക്കി സാമൂഹ്യ പൊതു പ്രവർത്തകരായ സന മാണിക്കോത്ത്, എംബി അഷ്റഫ്, പാലാട്ട് ബഷീർ, ഹമീദ് ചേരക്കാടത്ത്, കരീം മട്ടൻ അജാനൂർ പഞ്ചായത്ത് മെമ്പർമാരായ ഷീബാ ഉമ്മർ, ഷക്കീല ബദറുദ്ദീൻ തുടങ്ങിയവരോടൊപ്പം കായിക രംഗത്തെ നിറസാന്നിധ്യങ്ങളായ പ്രതിഭാധനരും സംബന്ധിക്കും