അതിഞ്ഞാൽ : അതിഞ്ഞാൽ മേഖലാ എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭ്യമുഖ്യത്തിൽ അതിഞ്ഞാൽ മദ്രസാ അങ്കണത്തിൽ കോട്ടുമല ബാപ്പു മുസ്ലിയാർ നഗറിൽ വെച്ച് റമദാൻ 15 , 16 ,17തിയ്യതികളിൽ നടക്കുന്ന റമദാൻ പ്രഭാഷണത്തിന്റെ ധന ശേഖരണാർത്ഥമുള്ള ഫണ്ട് ഉത്ഘാടനം പ്രവാസികളായ കരീം മണ്ഡ്യാൻ , പിഎം ജാഫർ എന്നിവരിൽ നിന്ന് അതിഞ്ഞാൽമേഖലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ പിഎം ഫാറൂഖ് , തെരുവത്ത് മൂസാ ഹാജിഎന്നിവർ സ്വീകരിച്ചു കൊണ്ട് റമദാൻ പ്രഭാഷണ ഫണ്ടിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണം രാവിലെ പത്ത് മണിക്കാണ് ആരംഭം കുറിക്കുന്നത്. റമദാൻ പ്രഭാഷണത്തിനായി ഇത്തവണ വിപുലമായ ഒരുക്കമാണ് കമ്മറ്റിഒരുക്കിയിട്ടുള്ളത്. ഫണ്ട് ഉത്ഘാടന ചടങ്ങിൽ അതിഞ്ഞാൽ മേഖലാ എസ്.വൈ.എസ് ,എസ്.കെ.എസ്.എസ്.എഫ് നേതാക്കാൾ പങ്കെടുത്തു.