അതിഞ്ഞാൽ : സുത്യർഹമായ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയ ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽ കുമാറിനെ അരയാൽബ്രദേർസ് അതിഞ്ഞാൽ സ്‌നേഹോപഹാരം നൽകി ആദരിച്ചു. ജൂൺ 18 ന് അരയാൽ ബ്രദേർസ്അതിഞ്ഞാലിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് ഇഫ്താർ സംഗമ വേദിയിൽ വച്ചാണ് ആ വേദിയിൽമുഖ്യതിഥിയായി എത്തിയ ഹോസ്ദുർഗ് സി.ഐ സികെ സുനിൽ കുമാറിനെ ആദരിച്ചത്.

ലയൺസ്‌ക്ലബ് ബേക്കൽ പ്രതിനിധി ഖാലിദ് സി പാലക്കിയാണ് ആദരവ് സൂചകമായി സ്‌നേഹോപഹാരംഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽകുമാറിന് കൈമാറിയത്.പ്രസ്ഥുത ചടങ്ങിൽകാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി , ഹക്കീംകുന്നിൽ , പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ , വികെ കുഞ്ഞാമദ് , തെരുവത്ത് മൂസാ ഹാജിഎന്നിവർ സംബന്ധിച്ചു.