അതിഞ്ഞാൽ : അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിഅതിഞ്ഞാലിലെ അൻസാറുൽ ഇസ്ലാം മദ്രസയിൽ നിന്ന് അഞ്ച് ,ഏഴ്, പത്ത് ക്ലാസുകളിലെപൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും , ചാർട്ടേർഡ്അക്കൗണ്ടൻസി പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റഫീദാമുഹമ്മദിനും ലീഗ് വാർഡ് കമ്മിറ്റി ഏർപെടുത്തിയ ശിഹാബ് തങ്ങൾ മെമോറിയൽമൊമന്റോയും കാഷ് അവാർഡുകളും വിതരണം ചെയ്തു.

ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് പിമുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്ത അനുമോദന ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട്‌സി ഇബ്രാഹിം ഹാജി , തെരുവത്ത് മൂസാ ഹാജി , പാലാട്ട് ഹുസൈൻ , ഹമീദ് ചേരക്കാടത്ത്, സിഎച്ച് സുലൈമാൻ , ഖാലിദ് അറബിക്കാടത്ത് , സിഎച്ച് അസൈനാർ , കെകെ അബ്ദുല്ലതുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ അൻസാറുൽ ഇസ്ലാം മദ്രസയിലെ അഞ്ച്, ഏഴ്, പത്ത്ക്ലാസുകളിലെ അദ്ധ്യാപകരെയും സദർ മുഅല്ലിമിനെയും പ്രത്യേകമായി മൊമന്റോ നൽകിആദരിച്ചു