- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മാപ്പിളകലാവിരുന്നൊരിക്കാൻ രിഫാഇയ ദഫ്മുട്ട് കോൽക്കളി സംഘമെത്തും; അതിഞ്ഞാൽ മഹല്ല് സംഗമത്തിന് ഒരുക്കങ്ങൾ തകൃതി
അബൂദാബി : നവംബർ മൂന്നിന് യുഎഇ ൽ നിന്നുള്ള അതിഞ്ഞാലിലെ പ്രാവസികൾ മൂന്നാംതവണയും സംഘടിപ്പിക്കുന്ന അതിഞ്ഞാൽ മഹല്ല് സംഗമത്തിൽ കണ്ണൂർ രിഫാഇയ ദഫ്മുട്ട്‌കോൽക്കളി സംഘം മാപ്പിള കലാരൂപങ്ങളുടെ ധൃശ്യവിസ്മയ വിരുന്നൊരുക്കും. അബൂദാബിയിലെ കേരളാ സോഷ്യൽ സെന്ററിൽ വൈകുന്നേരം ആറ് മണിയോട് കൂടി മഹല്ല് സംഗമത്തിന്തുടക്കം കുറിക്കും. നാട്ടിൽ നിന്നും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുംഎത്തുന്ന അതിഞ്ഞാൽ നിവാസികൾ സംഗമത്തിന് കൊഴുപ്പേകും. സാമൂഹ്യ സംസ്‌കാരികരാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന പൊതുപ്രവർത്തകരായ പി മുഹമ്മദ് കുഞ്ഞിമാസ്റ്റർ , മട്ടൻ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ ചടങ്ങിൽ സ്‌നേഹോപഹാരം നൽകിആദരിക്കും കൂടാതെ കലാകായിക രംഗത്ത് സജീവമായി വർത്തിക്കുന്ന വളർന്ന് വരുന്ന യുവതിക്ക് കലാ കയിക രംഗങ്ങളിൽ പ്രോത്സാഹനം നൽകി വരുന്ന അരയാൽ ബ്രദേർസ് അതിഞ്ഞാൽ, ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലെ നിറസാന്നിധ്യങ്ങളായ ഹദിയ അതിഞ്ഞാൽ , സ്‌നേഹനിധിഅതിഞ്ഞാൽ തുടങ്ങിയ സംഘടനകളെ ആദരിക്കൽ ചടങ്ങ് നടക്കും. തുടർന്ന് രിഫാഇയസംഘത്തിന്റെ ദഫ്മുട്ട് കോൽക്കളി ഖവ്വാലി
അബൂദാബി : നവംബർ മൂന്നിന് യുഎഇ ൽ നിന്നുള്ള അതിഞ്ഞാലിലെ പ്രാവസികൾ മൂന്നാംതവണയും സംഘടിപ്പിക്കുന്ന അതിഞ്ഞാൽ മഹല്ല് സംഗമത്തിൽ കണ്ണൂർ രിഫാഇയ ദഫ്മുട്ട്‌കോൽക്കളി സംഘം മാപ്പിള കലാരൂപങ്ങളുടെ ധൃശ്യവിസ്മയ വിരുന്നൊരുക്കും. അബൂദാബിയിലെ കേരളാ സോഷ്യൽ സെന്ററിൽ വൈകുന്നേരം ആറ് മണിയോട് കൂടി മഹല്ല് സംഗമത്തിന്തുടക്കം കുറിക്കും.
നാട്ടിൽ നിന്നും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുംഎത്തുന്ന അതിഞ്ഞാൽ നിവാസികൾ സംഗമത്തിന് കൊഴുപ്പേകും. സാമൂഹ്യ സംസ്‌കാരികരാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന പൊതുപ്രവർത്തകരായ പി മുഹമ്മദ് കുഞ്ഞിമാസ്റ്റർ , മട്ടൻ മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ ചടങ്ങിൽ സ്‌നേഹോപഹാരം നൽകിആദരിക്കും കൂടാതെ കലാകായിക രംഗത്ത് സജീവമായി വർത്തിക്കുന്ന വളർന്ന് വരുന്ന യുവതിക്ക് കലാ കയിക രംഗങ്ങളിൽ പ്രോത്സാഹനം നൽകി വരുന്ന അരയാൽ ബ്രദേർസ് അതിഞ്ഞാൽ, ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിലെ നിറസാന്നിധ്യങ്ങളായ ഹദിയ അതിഞ്ഞാൽ , സ്‌നേഹനിധിഅതിഞ്ഞാൽ തുടങ്ങിയ സംഘടനകളെ ആദരിക്കൽ ചടങ്ങ് നടക്കും.
തുടർന്ന് രിഫാഇയസംഘത്തിന്റെ ദഫ്മുട്ട് കോൽക്കളി ഖവ്വാലി സംഗീതം , ഇശൽബാന്റ് അതിഞ്ഞാൽഒരുക്കുന്ന മാപ്പിളപ്പാട്ട് ധൃശ്യകലാവിരുന്നകൾ ,കുടുംബങ്ങൾക്കും കുട്ടികൾക്കു മുള്ള ചോദ്യോത്തര പ്രോഗ്രാമുകൾ എന്നീ പരിപാടികൾ മഹല്ല് സംഗമത്തിൽഅരങ്ങേറും. സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വഗതസംഘ കമ്മിറ്റി നിലവിൽ
വരികയും നവമാധ്യമങ്ങളിലടക്കം വമ്പൻ പ്രചരണവുമായി കമ്മിറ്റി ഇതിനോടകം തന്നെമുന്നോട്ട് ഗമിക്കുകയും ചെയ്തു വരുന്നു. സംഗമത്തിന് എത്തുന്നവർക്ക് ഭക്ഷണംഅടക്കം നൽകാനും തടുങ്ങി വലിയ ഒരുക്കങ്ങൾ തന്നെയാണ് സ്വഗതസംഘ കമ്മിറ്റി ഒരുക്കുന്നത്.