- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
കൊല്ലം: കോളേജിലെ പറക്കുന്നപക്ഷി എന്നായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. ഒരു നല്ല ഫിലിം സ്റ്റാർ ആകണമെന്ന മോഹമായിരുന്നു അവൾക്ക്. കോളേജിലെ എല്ലാവരും അവളുടെ സുഹൃത്തുക്കളായിരുന്നു. ആതിരയെ ഞങ്ങൾ വിളിച്ചിരുന്നത് ആതിരാപ്പി എന്നായിരുന്നു. സ്വപനങ്ങളൊക്കെ ബാക്കിയാക്കി അവൾ പോയത് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം ശ്വാസകോശത്തിൽ അർബുദം ബാധിച്ചു അകാലത്തിൽ പൊലിഞ്ഞ തൊടിയൂർ ചേലക്കോട്ട് കുളങ്ങര കടൂരേത്ത് വീട്ടിൽ ഭുവന ചന്ദ്രന്റെയും ഷൈനിയുടെയും മകൾ ആതിരയുടെ (22) സഹപാഠി രഞ്ജന ഇത് പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പ്രിയ സതീർത്ഥ്യയുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല രഞ്ജനയ്ക്ക്. എസ്.എൻ. കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളായിരുന്ന രജ്ഞന, രേഷ്മ, രേവതി,ദിവ്യ എന്നിവരായിരുന്നു ആതിരയുടെ ഉറ്റ സുഹൃത്തുക്കൾ. എന്തിനും ഏതിനും അഞ്ച് പേരും ഒരുപോലെ നിന്നിരുന്നു. 'കോളേജിലെ ഒരു പോഗ്രാമിനായി ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ കഴുത്തിന് വേദന വന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോദനയിലാണ് അർബുദം പിടിപെട്ട വിവരം അറിയുന്നത്. ര

കൊല്ലം: കോളേജിലെ പറക്കുന്നപക്ഷി എന്നായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. ഒരു നല്ല ഫിലിം സ്റ്റാർ ആകണമെന്ന മോഹമായിരുന്നു അവൾക്ക്. കോളേജിലെ എല്ലാവരും അവളുടെ സുഹൃത്തുക്കളായിരുന്നു. ആതിരയെ ഞങ്ങൾ വിളിച്ചിരുന്നത് ആതിരാപ്പി എന്നായിരുന്നു.
സ്വപനങ്ങളൊക്കെ ബാക്കിയാക്കി അവൾ പോയത് വിശ്വസിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം ശ്വാസകോശത്തിൽ അർബുദം ബാധിച്ചു അകാലത്തിൽ പൊലിഞ്ഞ തൊടിയൂർ ചേലക്കോട്ട് കുളങ്ങര കടൂരേത്ത് വീട്ടിൽ ഭുവന ചന്ദ്രന്റെയും ഷൈനിയുടെയും മകൾ ആതിരയുടെ (22) സഹപാഠി രഞ്ജന ഇത് പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പ്രിയ സതീർത്ഥ്യയുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല രഞ്ജനയ്ക്ക്.
എസ്.എൻ. കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളായിരുന്ന രജ്ഞന, രേഷ്മ, രേവതി,ദിവ്യ എന്നിവരായിരുന്നു ആതിരയുടെ ഉറ്റ സുഹൃത്തുക്കൾ. എന്തിനും ഏതിനും അഞ്ച് പേരും ഒരുപോലെ നിന്നിരുന്നു. 'കോളേജിലെ ഒരു പോഗ്രാമിനായി ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ കഴുത്തിന് വേദന വന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോദനയിലാണ് അർബുദം പിടിപെട്ട വിവരം അറിയുന്നത്. രോഗത്തെ അവഗണിച്ച് അവൾ ഞങ്ങളോടൊപ്പം സന്തോഷവതിയായിട്ടാണ് ഇടപഴകിയിരുന്നത്. രോഗം ഭേദമാകും എന്ന ഉറച്ച വിശ്വാസവും അവൾക്കുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷങ്ങളിൽ ഞാൻ കണ്ടപ്പോൾ പഴയ പ്രസരിപ്പൊന്നുമില്ലാതെ മൂകയായിരുന്നു. ഏറെ പണിപ്പെട്ട് അവളെ ഒന്ന് ചിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അവൾ ഒന്നും പറയാതെ ഞങ്ങളെ വിട്ടു പോയി.' പറഞ്ഞു നിർത്തുമ്പോൾ രഞ്ജന വിങ്ങിപ്പൊട്ടി.
ഡിസംബർ 19 നായിരുന്നു ആതിരപ്പിയുടെ ബർത്ത് ഡേ. എല്ലാ പിറന്നാളും ഞങ്ങൾ കാര്യമായി ആഘോഷിക്കുമായിരുന്നു. എന്നാൽ അവസാനത്തെ പിറന്നാളിന് അവൾ ആശുപത്രി കിടക്കയിലായിരുന്നു. കേക്കുമായി അവിടെയത്തി ഞങ്ങൾ കേക്കുമുറിച്ച് ആഘോഷിച്ചു. അന്നൊരിക്കലും അറിഞ്ഞില്ല ഇനിയൊരു പിറന്നാൾ ആഘോഷിക്കാൻ എന്റെ ആതിരാപ്പി ഉണ്ടാകില്ലെന്ന്. എപ്പഴും പറയുമായിരുന്നു അവൾ വലിയൊരു നടിയാകുമെന്ന്. അതിനുള്ള കഴിവുണ്ടെന്ന് ഒരു ടെലിഫിലിമിലൂടെയും കുട്ടികൾക്കായി നിർമ്മിച്ച സിനിമയിലൂടെയും തെളിയിച്ചിരുന്നു. ഞങ്ങൾ അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു. ഏറെ വേദനയോടെ ആ സത്യത്തെ തിരിച്ചറിഞ്ഞെങ്കിലും നീറുന്ന നൊമ്പരമായ് എന്നും മനസ്സിലുണ്ടാവും , രഞ്ജന പറയുന്നു.
ആതിരയുടെ വേർപാട് ഇനിയും വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് തൊടിയൂർ എന്ന ഗ്രാമവും. ചിരിച്ചും സല്ലപിച്ചും നാട്ടുകാരുടെ കണ്ണിലുണ്ണിയായ ആതിരാ ലക്ഷ്മിയുടെ മടക്കം അക്ഷരാർത്ഥത്തിൽ നാട്ടുകാരെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. അഞ്ചുമാസം മുൻപ് ശ്വാസം കോശ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയപ്പോഴാണ് ശ്വാസ കോശത്തിൽ ഒരു മുഴ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിലായിരുന്നു. കീമോയും റേഡിയേഷനും തുടർച്ചയായി ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

രോഗം മൂർച്ഛിച്ചതിനെതുടർന്ന് തിരുവനന്തപുരം ആർ.സി.സി യിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ആതിര. പരിചയമുള്ള ആരെ കണ്ടാലും വർത്തമാനമൊക്കെ പറഞ്ഞ് വിശേഷങ്ങളൊക്കെ തിരക്കിയതിന് ശേഷമേ പോകാറുള്ളൂ. അടുത്തിടെ ഹസീന സുനീറിന്റെ സെൻസ് എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. കൂടാതെ പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ സ്‌ക്കൂൾ കുട്ടികൾക്കായി ഒരുക്കിയ ' കഥപറയും മുത്തച്ഛൻ ' എന്ന സിനിമയിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. കോളേജിൽ വലിയ ഒരു സുഹൃദ്് വലയം തന്നെയുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സഹപാഠികൾ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ആതിരയുടെ ഏക സഹോദരൻ കൈലാസ് വിദേശത്താണ്.

