കോഴിക്കോട്: കാസർകോട്ടെ ആതിര എന്ന പെൺകുട്ടി മതം മാറി ആയിഷ ആയതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന വെളിപ്പെടുത്തൽ ഉണ്ടാതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടനാ നേതാക്കൾ രംഗത്തെത്തി. തങ്ങൾ തന്നെയാണ് ആതിരയുടെ മതംമാറ്റത്തിന് പിന്നിലെന്ന് പരോക്ഷമായി പറയുന്ന പ്രസ്താവനയിൽ എന്നിൽ നിർബന്ധിച്ചല്ല ഇസ്ലാമാക്കിയതെന്നാണ് ആരോപിക്കുന്നത്. സ്വയം ഇഷ്ടപ്രകാരമാണ് ആതിര മതം മാറി ആയിഷ ആയതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാം പഠിക്കാൻ സൗകര്യം ചെയ്യണമെന്നാണ് കോടതി ഉത്തരവിടുകയും ചെയ്ത ആയിഷയെ നിർബന്ധിച്ച് മതം മാറ്റിയതിന് പിന്നിൽ ഹിന്ദുത്വ ഗൂഢാലോചന ഉണ്ടെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അബ്ദുൾ സത്താർ പറഞ്ഞു. ഇസ്ലാമിനെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ആതിര മുസ്ലിമാകുന്നത്. പ്രലോഭനങ്ങളൊ ഭീഷണിയോ അതിന്റെ പിറകിലില്ലെന്ന് ആതിര ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ രേഖാമൂലം ബോധിപ്പിച്ചതാണ്. ഇത് സംബന്ധിച്ച് ആയിഷ നൽകിയ കത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിച്ചതുമാണ്.

മകളെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച ഹൈക്കോടതിയിലും ഇതേ നിലപാട് ആയിഷ ആവർത്തിച്ചതാണ്. ഇസ്ലാം അനുസരിച്ച് ജീവിക്കാനും ഇസ്ലാം പഠിക്കാനും സൗകര്യം ചെയ്യണമെന്ന ഉപാധികളോടെയാണ് ആയിഷയെ മാതാപിതാക്കൾക്കൊപ്പം വിടുന്നത്. എന്നാൽ ഹിന്ദുത്വ സംഘടനകൾ ഇടപെട്ട് ആയിഷയെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള പീഡന കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോയി എന്ന് വാർത്തകൾ അന്ന് തന്നെ പ്രചരിച്ചിരുന്നു.

വിഷം കുത്തിവെച്ചതടക്കമുള്ള നിരന്തര പീഡനത്തിനൊടുവിലാണ് ആയിഷയെ നിർബന്ധിച്ച് മതം മാറ്റിയതെന്ന് പുതിയ വെളിപ്പെടുത്തൽ കണ്ടാൽ വ്യക്തമാണ്. ഭയത്തിന്റെയും നിരാശയുടെയും പ്രതിഫലനം മാധ്യമങ്ങളുടെ മുമ്പിലെത്തിയ ആതിരയുടെ മുഖത്ത് കാണാം. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തൽ പോലും പൊതു ഇടത്തിൽ നടത്താനുള്ള ധൈര്യം ആർഎസ്എസിന് ഉണ്ടായില്ല എന്നത് സംഘപരിവാറിന്റെ ഭീരുത്വത്തെയാണ് വ്യക്തമാക്കുന്നത്. ഇസ്ലാമിന്റെ മുന്നിൽ ആശയപരമായി ഒന്നും വെക്കാൻ സാധിക്കാതെ വരികയും മതത്തിന്റെ പേരിൽ വർഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യണമെന്ന താല്പര്യം സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഇരയാണ് ആതിര.

തങ്ങളുടെ പീഡന കേന്ദ്രത്തിൽ കൊണ്ടുപോയി നിരന്തര പീഡനങ്ങൾക്കൊടുവിൽ മാധ്യമങ്ങൾക്ക് മുമ്പിൽ ആതിരയെ ഹാജരാക്കുയവർക്ക് സമാന സ്വഭാവത്തിലുള്ള ഹാദിയയെ മാധ്യമങ്ങൾക്ക് മുമ്പിൽ കൊണ്ടുവരാനുള്ള ധൈര്യമുണ്ടോ എന്ന് സത്താർ വെല്ലുവിളിച്ചു.
ആശയമാറ്റത്തെ സഹിഷ്ണുതയോടെ നോക്കിക്കാണുന്നതിന് പകരം ഭീഷണിയും പീഡനവും നടത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. ഇസ്ലാം പഠിക്കാൻ സൗകര്യം ചെയ്യണമെന്ന കോടതി വിധിയെ അട്ടിമറിച്ച് ആയിഷയെ നിർബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്നും ആയിഷയെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

നേരത്തെ തന്നെ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള സുഹൃത്തുക്കൾ തെറ്റിദ്ധരിപ്പിച്ചാണ് ആയിഷയാക്കിയതെന്നാണ് ആരിത മറുനാടൻ മലയാളിക്ക് നൽകിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്. തന്റെ അടുത്ത സുഹൃത്തായ അനീസയുടെ സഹോദരനായ സിറാജാണ് ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആതിര വെളിപ്പെടുത്തുകയുണ്ടായി. സിറാജ് പോപ്പുലർ ഫ്രണ്ട് നേതാവാണ്. സിറാജിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എന്നെ വീട് വിട്ടിറങ്ങാനും മതം മാറാനും അനീസ പ്രേരിപ്പിച്ചതെന്നും ആതിര മറുനാടൻ മലയാളിയ്്ക്ക് അനുവദിച്ച പ്രത്യക അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പിതാവ് രവീന്ദ്രനും മാതാവ് ആശയ്ക്കും ഒപ്പം കൊച്ചിയിലെ ബന്ധുവീട്ടിൽ വച്ചായിരുന്നു ആതിര മറുനാടനോട് മനസ് തുറന്നത്.