- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തിൽ കോവിഡ് വ്യാപനം: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടും
തൃശൂർ: കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കോവിഡ് കൂടിയതിനെത്തുടർന്നാണ് തീരുമാനം.
തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ 149 കോവിഡ് ബാധിതരുണ്ട്. ഇതുവരെ 227 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേർ രോഗമുക്തരായി. 172 പേർ നിരീക്ഷണത്തിലാണ്. അതേസമയം, സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story