- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോയിൽ എല്ലാം മോശമാണെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമം പൊളിഞ്ഞു; കത്തിമുനയിൽ നിർത്തി പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച അമേരിക്കൻ അത്ലറ്റ് നുണ പറഞ്ഞെന്ന് തെളിഞ്ഞതോടെ മടങ്ങിപ്പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ചു
ബ്രസീലിലെ സുരക്ഷാ സംവിധാനങ്ങൾ അപ്പാടെ തകർന്നിരിക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമത്തിന് കനത്ത തിരിച്ചടി. കത്തിമുനയിൽനിർത്തി പേഴ്‌സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച വിഖ്യാത അമേരിക്കൻ നീന്തൽത്താരം റയാൻ ലോക്‌റ്റെയെയും മറ്റൊരു താരത്തെയും ബ്രസീലിൽനിന്ന് പോകാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞുവച്ചു. ആരോപണം നുണയാണെന്ന് തെളിഞ്ഞതോടെയാണിത്. ബുധനാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയ പൊലീസ് ഇരുവരുടെയും പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു. മോഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായാണ് ഇരുവരെയും ബ്രസീലിൽനിന്ന് പോകാൻ അനുവദിക്കാത്തത്. എന്നാൽ, ലോക്‌റ്റെ പൊലീസ് എത്തുന്നതിന് മുന്നെ രാജ്യം വിട്ടിരുന്നുവെന്നാണ് സൂചന. ഇരുവരെയും തടഞ്ഞുവെക്കാൻ കോടതിയും പൊലീസിന് അനുമതി നൽകിയിട്ടുണ്ട്. നീന്തൽത്താരങ്ങളായ ലോക്‌റ്റെയും ജിമ്മി ഫെയ്ഗനുമാണ് ബ്രസീലിൽ തടഞ്ഞുവച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഇരുവരും ഒളിമ്പിക് ഗ്രാമത്തിലേക്ക് മടങ്ങവെ ഒരുസംഘം ഇവർക്കുചുറ്റും കൂടിനിന്ന് ചിരിക്കുകയും കളി
ബ്രസീലിലെ സുരക്ഷാ സംവിധാനങ്ങൾ അപ്പാടെ തകർന്നിരിക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള വെള്ളക്കാരുടെ ശ്രമത്തിന് കനത്ത തിരിച്ചടി. കത്തിമുനയിൽനിർത്തി പേഴ്‌സ് മോഷ്ടിച്ചുവെന്ന് ആരോപിച്ച വിഖ്യാത അമേരിക്കൻ നീന്തൽത്താരം റയാൻ ലോക്‌റ്റെയെയും മറ്റൊരു താരത്തെയും ബ്രസീലിൽനിന്ന് പോകാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞുവച്ചു. ആരോപണം നുണയാണെന്ന് തെളിഞ്ഞതോടെയാണിത്.
ബുധനാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയ പൊലീസ് ഇരുവരുടെയും പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു. മോഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായാണ് ഇരുവരെയും ബ്രസീലിൽനിന്ന് പോകാൻ അനുവദിക്കാത്തത്. എന്നാൽ, ലോക്‌റ്റെ പൊലീസ് എത്തുന്നതിന് മുന്നെ രാജ്യം വിട്ടിരുന്നുവെന്നാണ് സൂചന. ഇരുവരെയും തടഞ്ഞുവെക്കാൻ കോടതിയും പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.
നീന്തൽത്താരങ്ങളായ ലോക്‌റ്റെയും ജിമ്മി ഫെയ്ഗനുമാണ് ബ്രസീലിൽ തടഞ്ഞുവച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഇരുവരും ഒളിമ്പിക് ഗ്രാമത്തിലേക്ക് മടങ്ങവെ ഒരുസംഘം ഇവർക്കുചുറ്റും കൂടിനിന്ന് ചിരിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോക്‌സ് സ്‌പോർട്‌സിനോട് സംസാരിക്കവെ ലോക്‌റ്റെയുടെ അമ്മയാണ് മകൻ കൊള്ളയടിക്കപ്പെട്ടുവെന്ന് ആരോപിച്ചത്.
എന്നാൽ, ഇതേക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ ലോക്‌റ്റെയുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു. ബ്രസീലിന്റെ പ്രതിഛായ മോശമാക്കുന്ന തരത്തിൽ ആരോപണം ഉന്നയിച്ചതിനാണ് ഇരുവരും അന്വേഷണം നേരിടുന്നത്. ഇത്തരം വ്യാജ ആരോപണങ്ങൾ ബ്രസീലിൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം ഒളിമ്പിക് ഗ്രാമത്തിലേക്ക് കടക്കുമ്പോഴുള്ള എക്‌സ്-റേ പരിശോധനയിൽ ഇവരുടെ കൈയിൽ പേഴ്‌സ് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ആരോപണം വ്യാജമാണെന്ന് വ്യക്തമായത്. ഏതായാലും പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ലോക്‌റ്റെ ബ്രസീലിൽനിന്ന് അമേരിക്കയിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ, ഫെയ്ഗനെക്കുറിച്ച് വിവരമൊന്നും ലഭ്യമല്ല.