- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂർ: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് തുടർച്ചയായാ അഞ്ചാം കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കേരളം 429 പോയിന്റു നേടിയപ്പോൾ തമിഴ്‌നാടിന് 413.5 പോയിന്റു ലഭിച്ചു. 405 പോയിന്റുമായി ഹരിയാണ മൂന്നാമതെത്തി. സമാപന ദിവസമായ ഇന്ന് നേടിയ രണ്ട് സ്വർണമടക്കം 18 സ്വർണവും 14 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്. ആറു വെള്ളിയും നാല് വെങ്കലവും സമാപന ദിവസം കേരളം സ്വന്തമാക്കി. ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിന്റെ ചരിത്രത്തിൽ 32 മീറ്റുകളിൽ 22ാം തവണയാണ് കേരളം ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ വർഷം റാഞ്ചിയിൽ നടന്ന മീറ്റിൽ കേരളം 25 സ്വർണവും 19 വെള്ളിയും 16 വെങ്കലവുമാണ് നേടിയിരുന്നത്.
കോയമ്പത്തൂർ: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് തുടർച്ചയായാ അഞ്ചാം കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തമിഴ്‌നാടിനെ
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കേരളം 429 പോയിന്റു നേടിയപ്പോൾ തമിഴ്‌നാടിന് 413.5 പോയിന്റു ലഭിച്ചു. 405 പോയിന്റുമായി ഹരിയാണ മൂന്നാമതെത്തി.
സമാപന ദിവസമായ ഇന്ന് നേടിയ രണ്ട് സ്വർണമടക്കം 18 സ്വർണവും 14 വെള്ളിയും 15 വെങ്കലവുമാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയത്. ആറു വെള്ളിയും നാല് വെങ്കലവും സമാപന ദിവസം കേരളം സ്വന്തമാക്കി. ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിന്റെ ചരിത്രത്തിൽ 32 മീറ്റുകളിൽ 22ാം തവണയാണ് കേരളം ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ വർഷം റാഞ്ചിയിൽ നടന്ന മീറ്റിൽ കേരളം 25 സ്വർണവും 19 വെള്ളിയും 16 വെങ്കലവുമാണ് നേടിയിരുന്നത്.
Next Story