- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പന്മാരെ മുട്ടുകുത്തിച്ച് അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ; മെസിയും നെയ്മറും സുവാരസും അണിനിരന്നിട്ടും ബാഴ്‌സലോണ തലതാഴ്ത്തി മടങ്ങി
മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായി. ക്വാർട്ടറിന്റെ ഒന്നാംപാദത്തിൽ 2-1ന്റെ മുൻതൂക്കവുമായി ഇറങ്ങിയ ബാഴ്സയെ രണ്ടാംപാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് അത്ലറ്റികോ സെമിയിലെത്തിയത്. ഇരുപാദങ്ങളിലുമായി 3-2നാണ് അത്‌ലറ്റികോ ബാഴ്‌സയെ മുട്ടുകുത്തിച്ചത്. നെയ്മർ-മെസി-സുവാരസ് ത്രയം കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയം നേടാൻ ബാഴ്‌സയ്ക്കു കഴിഞ്ഞില്ല. ആന്റോൺ ഗ്രിസ്മൻ ആണ് അത്ലറ്റികോയുടെ ഇരുഗോളുകളുംനേടിയത്. 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഗ്രീസ്മാൻ 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു. മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങിയെങ്കിലും ബയറൺ മ്യൂണിക്ക് സെമിയിൽ പ്രവേശിച്ചു. രണ്ടാം പാദ മത്സരം 2-2 എന്ന സ്‌കോറിൽ കലാശിച്ചപ്പോൾ ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കം ബയറണിനെ സെമിയിലെത്തിക്കുകയായിരുന്നു. സ്‌കോർ: 3-2. റൗൺ ജിമെനസ് 27-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബൻഫിക്കയെ 38-ാം മിനിറ്റിൽ അൽട്
മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനോട് തോറ്റ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായി. ക്വാർട്ടറിന്റെ ഒന്നാംപാദത്തിൽ 2-1ന്റെ മുൻതൂക്കവുമായി ഇറങ്ങിയ ബാഴ്സയെ രണ്ടാംപാദത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് അത്ലറ്റികോ സെമിയിലെത്തിയത്.
ഇരുപാദങ്ങളിലുമായി 3-2നാണ് അത്‌ലറ്റികോ ബാഴ്‌സയെ മുട്ടുകുത്തിച്ചത്. നെയ്മർ-മെസി-സുവാരസ് ത്രയം കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയം നേടാൻ ബാഴ്‌സയ്ക്കു കഴിഞ്ഞില്ല.
ആന്റോൺ ഗ്രിസ്മൻ ആണ് അത്ലറ്റികോയുടെ ഇരുഗോളുകളുംനേടിയത്. 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഗ്രീസ്മാൻ 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
മറ്റൊരു ക്വാർട്ടറിൽ ബെൻഫിക്കയ്‌ക്കെതിരെ സമനിലയിൽ കുരുങ്ങിയെങ്കിലും ബയറൺ മ്യൂണിക്ക് സെമിയിൽ പ്രവേശിച്ചു. രണ്ടാം പാദ മത്സരം 2-2 എന്ന സ്‌കോറിൽ കലാശിച്ചപ്പോൾ ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കം ബയറണിനെ സെമിയിലെത്തിക്കുകയായിരുന്നു. സ്‌കോർ: 3-2.
റൗൺ ജിമെനസ് 27-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബൻഫിക്കയെ 38-ാം മിനിറ്റിൽ അൽട്ടൂറോ വിദാലും 52-ാം മിനിറ്റിൽ തോമസ് മുള്ളറും നേടിയ ഗോളുകളിലൂടെ ബയറൺ മറികടക്കുകയായിരുന്നു. എന്നാൽ 78-ാം മിനിറ്റിൽ ടാലിസ്‌ക നേടിയ നേടിയഗോൾ ബൻഫിക്കയ്ക്ക് രണ്ടാംപാദത്തിൽ സമനില നേടിക്കൊടുത്തു.
മറ്റു സെമിഫൈനലിസ്റ്റുകൾ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ്. റയൽ വോൾഫ്സ്ബുർഗിനെയും മാഞ്ചസ്റ്റർ പിഎസ്ജിയെയും തോൽപിച്ചാണ് സെമിയുറപ്പിച്ചത്. വെള്ളിയാഴ്ചയാണ് സെമി മത്സരങ്ങൾ.