- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ പൊലീസിനും മാധ്യമങ്ങൾക്കും നന്ദി; ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പൊലീസുകാർ വ്യക്തമാക്കണം; അറസ്റ്റിലായതിനെ കുറിച്ച് വിശദീകരണവുമായി എം 80 മൂസ സീരിയൽ താരം അതുൽ ശ്രീവ
ഗുരുവായൂരപ്പൻ കോളജിൽ നടന്ന സംഭവങ്ങളുടെ പേരിൽ അറസ്റ്റിലായതിനെ കുറിച്ച് വിശദീകരണവുമായി സീരിയൽ താരം അതുൽ ശ്രീവ. തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനമാണ് എം 80 മൂസ സീരിയലിലൂടെ ശ്രദ്ധേയനായ അതുൽ ശ്രീവ ഉന്നയിക്കുന്നത്. വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പണം തട്ടിയ കേസിലുമാണ് അതുൽ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശിയായ അതുലിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതുൽ ശ്രീവയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: പ്രിയപ്പെട്ടവരേ..കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർത്ഥിയെ തല്ലി പണം കവർന്നു(100 രൂപയ്ക്ക് വേണ്ടി) എന്നതായിരുന്നു കേസ്..പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടി
ഗുരുവായൂരപ്പൻ കോളജിൽ നടന്ന സംഭവങ്ങളുടെ പേരിൽ അറസ്റ്റിലായതിനെ കുറിച്ച് വിശദീകരണവുമായി സീരിയൽ താരം അതുൽ ശ്രീവ. തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനമാണ് എം 80 മൂസ സീരിയലിലൂടെ ശ്രദ്ധേയനായ അതുൽ ശ്രീവ ഉന്നയിക്കുന്നത്.
വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പണം തട്ടിയ കേസിലുമാണ് അതുൽ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശിയായ അതുലിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്.
അതുൽ ശ്രീവയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർത്ഥിയെ തല്ലി പണം കവർന്നു(100 രൂപയ്ക്ക് വേണ്ടി) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....
1. ഒരു പൊലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308, 341, 392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി.... ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പൊലീസുകാർ വ്യക്തമാക്കണം...
2. സംഭവം നടന്നയിടത്ത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പൊലീസ് എന്നെ കൊണ്ട് പോയില്ല...
3. ഞാൻ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പൊലീസ് ചിത്രീകരിച്ചു. മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പൊലീസുകാരാ... RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ...
3. ഈ പ്രശ്‌നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്തം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പൊലീസ്.... )
By. അതുൽ ശ്രീവ
അതേസമയം അതുലിനെ കേസിൽ കുടിക്കിയതോണോ എന്ന സംശയം മറുനാടൻ മലയാളിയും ഉന്നയിച്ചിരുന്നു. നന്നായി പഠിക്കുകയും കലാരംഗത്ത് മികവ് കാട്ടുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥി കോളജിൽ ഗുണ്ടാസംഘം നടത്തുകയാണെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്നതായിരുന്നു അന്നുയർന്ന സംശയം. പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജയിലിടച്ച എം 80 മൂസ ഫെയിം സീരിയൻ നടൻ അതുൽ ശ്രീവക്കെതിരെ സമാനതകളില്ലാത്ത ഗൂഢാലോചനയാണ് നടന്നതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുവേണ്ടി കേസ് വളച്ചൊടിച്ചെന്നായിരുന്നു പ്രധാന ആരോപണം. കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ എങ്ങനെയാണ് ഒരു വിദ്യാർത്ഥിക്ക് ഗുണ്ടാസംഘത്തെ നയിക്കാൻ കഴിയുകയെന്നും ഇവർ ചോദിക്കുന്നു. കോളജിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന പ്രശ്നം ഈ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. അതുലിന്റെ മോചനത്തിനായി സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിനും സജീവമാക്കിയിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി അതുൽ രംഗത്തെത്തിയിരിക്കുന്നത്.
പിതാവ് മരുതോറ ചാലിൽ ശ്രീധരൻ, പേരാമ്പ്ര സമൃദ്ധി സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് എം.സി. സനിൽകുമാർ കാര്യങ്ങൾ വ്യക്തമാക്കാനായി മാധ്യമ പ്രവർത്തരെയും സമീപിച്ചിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നാണ് അവസാന വർഷ വിദ്യാർത്ഥി അതുലിനെ അറസ്റ്റ് ചെയ്തത്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടയിൽപെട്ട അതുലിന്റെ ഇടത് കൈ പൊട്ടുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതുലിന്റെ പരാതി പ്രകാരം പൊലീസ് ചില വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാണ് യാതൊരു പരിക്കും പറ്റാത്ത ഒരു വിദ്യാർത്ഥി അതുലിനെതിരെ പരാതി കൊടുത്തത്. പരാതിക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. വെള്ളിയാഴ്ച രാത്രി അതുൽ നൽകിയ പരാതിയിൽ മൊഴിയെടുക്കണം എന്ന് പറഞ്ഞു കസബ സ്റ്റേഷനിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി കൗണ്ടർ കേസിൽ അറസ്റ്റുചെയ്യുകയായിരുന്നു.
ചെറിയൊരു വിദ്യാർത്ഥി സംഘർഷത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ അതുൽ ശ്രീവയെ പിടിച്ചു പറിക്കാരനായും ഗുണ്ടാത്തലവനായും ചിത്രീകരിച്ച് സമൂഹത്തിനു മുന്നിൽ അപമാനിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
സീരിയലുകളിൽ നിന്നും സുഹൃദ് സംഘം നടത്തുന്ന മ്യൂസിക് ബാൻഡിലൂടെയും മാസം മോശമല്ലാത്ത വരുമാനമുള്ള അതുൽ 100 രൂപ ഗുണ്ടാ പിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സീരിയൽ തിരക്ക് കാരണം കോളജിൽ ഹാജർ കുറവാണെന്നത് സത്യമാണ്. അല്ലാതെ പൊലീസ് പറഞ്ഞത് പോലെ അതുലിനെതിരെ മറ്റ് അടിപിടി കേസുകളൊന്നുമില്ല. കോളജിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുമില്ല.
സ്‌കൂൾ തലങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും നല്ല നാടകനടനായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട, അതുൽ 'ഇമ്മിണി ബല്ല്യോരാൾ ' എന്ന ഹ്രസ്വചിത്രത്തിലെ ആദ്യാഭിനയത്തിൽ തന്നെ ദേശീയ, സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. മീഡിയ വൺ ചാനലിലെ ജനപ്രിയ സീരിയൽ എം 80 മൂസയിൽ റിസ്വാനായി തിളങ്ങിയ അതുലിനെ അറിയാത്തവരായിട്ട് ആരുമില്ല. മോഹൻലാലിന്റെ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ' എന്ന ചിത്രത്തിലും അതുൽ ശ്രീവ വേഷമിട്ടിരുന്നു. കേസിൽ ഉൾപ്പെട്ടതോടെ അതുലിന്റെ കലാജീവിതത്തിൽ കരിനിഴൽ വീഴുമോ എന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ ആശങ്കയുണ്ട്.