- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയേര ഗോളിൽ എടികെയ്ക്കു ജയം; പൂണെ സിറ്റിയെ പരാജയപ്പെടുത്തിയത് ഹോംഗ്രൗണ്ടിൽ; രണ്ടു പോയിന്റ് മാത്രമുള്ള മാത്രമുള്ള പൂണെ പട്ടികയിൽ അവസാന സ്ഥാനത്ത്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെയ്ക്കു സീസണിലെ മൂന്നാം ജയം. ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അവർ പൂണെ സിറ്റിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 82-ാം മിനിറ്റിൽ ജെർസൺ വിയേരയാണു എടികെയുടെ വിജയഗോൾ നേടിയത്. ജയത്തോടെ പത്തുപോയിന്റുമായി എടികെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഏഴു കളികളിൽനിന്ന് രണ്ടുപോയിന്റ് മാത്രമുള്ള പൂണെ പട്ടികയിൽ അവസാന സ്ഥാനത്താണ്. അഞ്ചു തോൽവികളും രണ്ടു സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് സ്വന്തം തട്ടകത്തിൽ എടികെ ഗോൾ നേടിയത്. ജയേഷ് റാണയുടെ ക്രോസിൽ നിന്നായിരുന്നു ഗേഴ്സന്റെ ഗോൾ. വിരലിലെണ്ണാവുന്ന കാണികൾക്ക് മുന്നിൽ നടന്ന മത്സരം വിരസമായിരുന്നു. ഗോൾ പിറക്കാൻ വൈകിയപ്പോൾ മത്സരം അതിൽ കൂടുതൽ രസംക്കൊല്ലിയായി.
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെയ്ക്കു സീസണിലെ മൂന്നാം ജയം. ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അവർ പൂണെ സിറ്റിയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 82-ാം മിനിറ്റിൽ ജെർസൺ വിയേരയാണു എടികെയുടെ വിജയഗോൾ നേടിയത്.
ജയത്തോടെ പത്തുപോയിന്റുമായി എടികെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഏഴു കളികളിൽനിന്ന് രണ്ടുപോയിന്റ് മാത്രമുള്ള പൂണെ പട്ടികയിൽ അവസാന സ്ഥാനത്താണ്. അഞ്ചു തോൽവികളും രണ്ടു സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്.
മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് സ്വന്തം തട്ടകത്തിൽ എടികെ ഗോൾ നേടിയത്. ജയേഷ് റാണയുടെ ക്രോസിൽ നിന്നായിരുന്നു ഗേഴ്സന്റെ ഗോൾ. വിരലിലെണ്ണാവുന്ന കാണികൾക്ക് മുന്നിൽ നടന്ന മത്സരം വിരസമായിരുന്നു. ഗോൾ പിറക്കാൻ വൈകിയപ്പോൾ മത്സരം അതിൽ കൂടുതൽ രസംക്കൊല്ലിയായി.
Next Story