- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനൽ: എ.ടി.കെ മോഹൻ ബഗാന് ഞെട്ടിക്കുന്ന തോൽവി; ഉസ്ബെക്കിസ്താൻ ക്ലബ് നസാഫ് കീഴടക്കിയത് എതിരില്ലാത്ത ആറുഗോളുകൾക്ക്; ഹുസൈൻ നോർഷയേവിന് ഹാട്രിക്ക്
ക്വാർഷി: എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ക്ലബ് എ.ടി.കെ മോഹൻ ബഗാന് ദയനീയ തോൽവി. ഉസ്ബെക്കിസ്താൻ ക്ലബ് നസാഫ് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് മോഹൻ ബഗാനെ തകർത്തത്. നസാഫിനായി സൂപ്പർ സ്ട്രൈക്കർ ഹുസൈൻ നോർഷയേവ് ഹാട്രിക്ക് നേടി.
ആദ്യ പകുതിയിൽ അഞ്ച് ഗോളുകളും രണ്ടാം പകുതിയിൽ ഒരു ഗോളും ടീം വഴങ്ങി. റോയ് കൃഷ്ണ, വില്യംസ്, മൻപ്രീത് സിങ്, പ്രീതം കോട്ടാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്നിട്ടും മോഹൻബഗാൻ തോൽവി വഴങ്ങി.
നാലാം മിനിട്ടിൽ പ്രീതം കോട്ടാൽ വഴങ്ങിയ സെൽഫ് ഗോളിലൂടെ നസാഫ് ലീഡെടുത്തു. പിന്നാലെ 18, 21, 31 മിനിട്ടുകളിൽ ഗോൾ നേടിക്കൊണ്ട് നോർഷയേവ് ഹാട്രിക്ക് തികച്ചു. ഇതോടെ മോഹൻ ബഗാൻ തകർന്നു. ഒയ്ബെക്ക് ബോസോറോവും ഡോണിയെർ നർസുല്ലയേവും നസാഫിന് വേണ്ടി സ്‌കോർ ചെയ്തു. ഈ വിജയത്തോടെ നസാഫ് ഫൈനലിൽ പ്രവേശിച്ചു. ഇന്റർ സോണൽ ഫൈനലിൽ ഹോങ് കോങ് ക്ലബ്ബായ ലീ മാൻ എഫ്.സിയാണ് നസാഫിന്റെ എതിലാളി.
സ്പോർട്സ് ഡെസ്ക്