- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി എടികെയുടെ തകർപ്പൻ വിജയം; ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; 15 പോയിന്റുമായി എടികെ അഞ്ചാം സ്ഥാനത്ത്
ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തി എടികെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പന്ത് കൈവശം വയ്ക്കുന്നതിലും പാസ് നൽകുന്നതിലും ആധിപത്യം പുലർത്തിയെങ്കിലും ചെന്നൈയ്ക്ക് വിജയം അകന്നു നിന്നു. പന്ത് കൈയിൽ തട്ടിയതിന് രണ്ട് പെനാൽറ്റികൾ കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എടികെ വിജയിച്ചത്. ജയത്തോടെ എടികെ അഞ്ചാമതെത്തിയപ്പോൾ ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്. പതിനാലാം മിനുറ്റിൽ ജയേഷ് റാണയുടെ ലേംങ് റേഞ്ച് ഗോളിൽ എടികെ തുടക്കം മിന്നിച്ചു. എന്നാൽ എടികെയുടെ ആഘോഷം 10 മിനുറ്റേ നീണ്ടുനിന്നുള്ളൂ. തോയ് സിംഗിലൂടെ ചെന്നൈയിൻ ആശ്വാസ സമനില പിടിച്ചു. ഇതോടെ മത്സരം കൂടുതൽ ആവേശമായി. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുറ്റ് ശേഷിക്കേ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് ലാൻസറോട്ടേ എടികെയെ വീണ്ടും മുന്നിലെത്തിച്ചതോടെ കളിക്ക് ചൂടൻ ഇടവേള. രണ്ടാം പകുതിയും ആവേശം തെല്ലും കെട്ടുപോയിരുന്നില്ല. 80-ാം മിനുറ്റിൽ എടികെയ്ക്ക് കളിയിലെ രണ്ടാം പെനാൽറ്റി ഭാഗ്യമുണ്ടായി. ടീമിലെ വിശ്വസ്തൻ ലാൻസറോട്ടേ എടുത്ത കിക്ക് ഗോളിക്ക് പഴു
ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തി എടികെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. പന്ത് കൈവശം വയ്ക്കുന്നതിലും പാസ് നൽകുന്നതിലും ആധിപത്യം പുലർത്തിയെങ്കിലും ചെന്നൈയ്ക്ക് വിജയം അകന്നു നിന്നു.
പന്ത് കൈയിൽ തട്ടിയതിന് രണ്ട് പെനാൽറ്റികൾ കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എടികെ വിജയിച്ചത്. ജയത്തോടെ എടികെ അഞ്ചാമതെത്തിയപ്പോൾ ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.
പതിനാലാം മിനുറ്റിൽ ജയേഷ് റാണയുടെ ലേംങ് റേഞ്ച് ഗോളിൽ എടികെ തുടക്കം മിന്നിച്ചു. എന്നാൽ എടികെയുടെ ആഘോഷം 10 മിനുറ്റേ നീണ്ടുനിന്നുള്ളൂ. തോയ് സിംഗിലൂടെ ചെന്നൈയിൻ ആശ്വാസ സമനില പിടിച്ചു. ഇതോടെ മത്സരം കൂടുതൽ ആവേശമായി. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനുറ്റ് ശേഷിക്കേ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് ലാൻസറോട്ടേ എടികെയെ വീണ്ടും മുന്നിലെത്തിച്ചതോടെ കളിക്ക് ചൂടൻ ഇടവേള.
രണ്ടാം പകുതിയും ആവേശം തെല്ലും കെട്ടുപോയിരുന്നില്ല. 80-ാം മിനുറ്റിൽ എടികെയ്ക്ക് കളിയിലെ രണ്ടാം പെനാൽറ്റി ഭാഗ്യമുണ്ടായി. ടീമിലെ വിശ്വസ്തൻ ലാൻസറോട്ടേ എടുത്ത കിക്ക് ഗോളിക്ക് പഴുതുകളൊന്നും നൽകാതെ വലയെ ചുംബിച്ചു. ഇതോടെ എടികെ 3-1ന് മുന്നിൽ. എന്നാൽ 88-ാം മിനുറ്റിൽ ഐസക്കിന്റ ഗോൾ വലിയ നാണക്കേടിൽ നിന്ന് ചെന്നൈയിനെ രക്ഷിച്ചു.