- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിൽ പുതിയ സബ് കമ്മിറ്റി നിലവിൽ
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിൽ 2015 16 വർഷങ്ങളിലേക്കുള്ള പുതിയ കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവരെ ഡിസംബർ മാസം നടന്ന പൊതുയോഗം തെരഞ്ഞടുത്തു. ഫെബ്രുവരി 22ന് കൂടിയ ദേവാലയ പൊതുയോഗത്തിൽ അടുത്ത രണ്ടുവർഷത്തേക്കുള്ള സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കുകയുണ്ടായി. അക്കൗണ്ടന്റായി ബേബി പുതിയവീട്ടിൽ, ഓഡിറ്റേഴ്‌സായി ജ
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തിൽ 2015 16 വർഷങ്ങളിലേക്കുള്ള പുതിയ കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവരെ ഡിസംബർ മാസം നടന്ന പൊതുയോഗം തെരഞ്ഞടുത്തു. ഫെബ്രുവരി 22ന് കൂടിയ ദേവാലയ പൊതുയോഗത്തിൽ അടുത്ത രണ്ടുവർഷത്തേക്കുള്ള സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കുകയുണ്ടായി.
അക്കൗണ്ടന്റായി ബേബി പുതിയവീട്ടിൽ, ഓഡിറ്റേഴ്‌സായി ജോണി ഇല്ലിക്കാട്ടിൽ, ബീന വാഴക്കാല എന്നിവരും പി.ആർ.ഒ ആയി ഫാബിൻ വട്ടക്കുന്നത്തും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇടോവക വികാരി ഫാ. ജോസഫ് പുതുശേരി യോഗത്തിൽ അധ്യക്ഷതവഹിച്ചു.
മാർച്ച് 6,7,8 തീയതികളിൽ വർഷംതോറും നടക്കാറുള്ള വാർഷിക ധ്യാനം മയാമി ക്‌നാനായ മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപള്ളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുമെന്ന് വികാരി ഫാ. ജോസഫ് പുതുശേരി അറിയിക്കുകയുണ്ടായി. കുട്ടികൾക്കായി ബ്ര. മാത്യു ജോസഫ് (കൊൽക്കത്ത മത്തച്ചൻ) ക്ലാസുകൾ നയിക്കും.