- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച അഭിനയത്തിനുള്ള ഫീലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ. ജയനും ആശാ ശരത്തിനും; മികച്ച ചിത്രങ്ങൾ ഒറ്റാലും ഇയ്യോബിന്റെ പുസ്തകവും
കഴിഞ്ഞ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ.ജയനും ആശാ ശരത്തിനും ലഭിച്ചു.നെഗലുകൾ, കുക്കിലിയാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മനോജ് കെ. ജയന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. വർഷം സിനിമയിലെ വേഷം ആശാ ശരത്തിനെ അവാർഡിനർഹയാക്കി. മികച്ച ചിത്രത്തിനുള്ള അവാർഡ് 'ഒറ്റാലും' 'ഇയ്യോബിന്റെ പുസ്തക'വും പങ്കിട്ടു.
കഴിഞ്ഞ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ.ജയനും ആശാ ശരത്തിനും ലഭിച്ചു.നെഗലുകൾ, കുക്കിലിയാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മനോജ് കെ. ജയന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. വർഷം സിനിമയിലെ വേഷം ആശാ ശരത്തിനെ അവാർഡിനർഹയാക്കി. മികച്ച ചിത്രത്തിനുള്ള അവാർഡ് 'ഒറ്റാലും' 'ഇയ്യോബിന്റെ പുസ്തക'വും പങ്കിട്ടു. ഇതിന്റെ സംവിധായകരായ ജയരാജിനും അമൽ നീരദിനുമാണ് സംവിധായക പുരസ്‌കാരം. അമൽനീരദിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ലഭിച്ചു.
അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ഏർപ്പെടുത്തിയ ചലച്ചിത്രരത്‌നം ബഹുമതി കെ.ജി. ജോർജിന് നൽകും.മറ്റ അവാർഡുകൾ ഇങ്ങനെ: ഒറ്റമന്ദാരം മികച്ച രണ്ടാമത്തെ ചിത്രം, നന്ദു മികച്ച രണ്ടാമത്തെ നടൻ (കുക്കിലിയാർ, ആൾരൂപങ്ങൾ, ഒറ്റമന്ദാരം), ഭാമ മികച്ച രണ്ടാമത്തെ നടി (നാകു പെന്റാ നാകു ടാക്ക), അഷാന്ത് കെ. ഷാ ബാലതാരം, കുമരകം വാസവൻ പ്രത്യേക പരാമർശം (ഒറ്റാൽ), വെള്ളിമൂങ്ങ മികച്ച ജനപ്രിയ ചിത്രം. മികച്ച നവാഗത പ്രതിഭകൾ സച്ചിൻ ആനന്ദ് (നക്ഷത്രങ്ങൾ) നിക്കി ഗൽറാണി )(1983, വെള്ളിമൂങ്ങ) ചലച്ചിത്ര പ്രതിഭകളായ ഭാഗ്യലക്ഷ്മി, നിലമ്പൂർ ആയിഷ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവരെ ആദരിക്കാനും തീരുമാനിച്ചു.
ബോബി സഞ്ജയ് (തിരക്കഥ ), ഹരിനാരായണൻ (ഗാനരചയിതാവ്), ഗോപീസുന്ദർ (സംഗീതം), സുധീപ് കുമാർ( ഗായകൻ), മധുശ്രീ നാരായണൻ (ഗായിക), ഹരിഹരപുത്രൻ (ചിത്രസംയോജകൻ), എൻ. ഹരികുമാർ (ശബ്ദലേഖകൻ), ബോബൻ (കലാസംവിധായകൻ), പട്ടണം റഷീദ് (മേക്കപ്പ്), സമീന സനീഷ് (കോസ്റ്റ്യൂം), സച്ചിൻ ആനന്ദ്, എൻ.കെ. മുഹമ്മദ് കോയ (നവാഗത സംവിധായകർ), താമര (പരിസ്ഥിതി ചിത്രം), എഡ്യൂക്കേഷൻ ലോൺ (സോദ്ദേശ്യ ചിത്രം), അലിഫ് (സ്‌പെഷ്യൽ ജൂറി പുരസ്‌കാരം).
അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എം. രാമചന്ദ്രൻ, ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, ജനറൽ സെക്രട്ടറി ബാലൻ തിരുമല എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് അടുത്തമാസം എറണാകുളത്ത് സമ്മാനിക്കും.