- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി: മലയാളികളുടെ പ്രിയപ്പെട്ട സ്വർണ്ണക്കടക്കാരൻ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴി ഒരുക്കുന്നത് കേന്ദ്ര സർക്കാർ നേരിട്ട് തന്നെ. കുമ്മനത്തിന്റെ പിന്തുണയോടെ ബിജെപി ദുബായ് എൻ ആർ ഐ സെൽ നേതാവ് ഹരികുമാർ നടത്തിയ കൃത്യവും വ്യക്തവുമായ നീക്കങ്ങളെ തുടർന്നാണ് കേന്ദ്ര സർക്കാർ ജാമ്യം നിന്ന് മോചനം ഒരുക്കുന്നത്. രാമചന്ദ്രനെ മോചിപ്പിച്ചാൽ കടങ്ങൾ തീർക്കുമെന്ന് യുഎഇ സർക്കാരിന് ഉറപ്പ് നൽകിയത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെയാണ്. സുഷമയുടെ ഉറപ്പും ഇന്ത്യൻ പ്രതിനിധികളുടെ നിരന്തരമായ ചർച്ചകൾക്കും ശേഷം യുഎഇ സർക്കാർ നിലപാടിൽ അയവ് വരുത്തിയത്. കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് പോയാൽ ഏറിയാൽ ഒരു മാസം കൂടിയേ രാമചന്ദ്രന് ജയിലിൽ കഴിയേണ്ടി വരൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന്റെ കേന്ദ്ര സർക്കാരും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയത് വമ്പൻ ഇടപെടലാണെന്നാണ് വ്യക്തമാകുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായിൽ നേരിട്ടെത്തി പോലും വിഷയത്ത
ന്യൂഡൽഹി: മലയാളികളുടെ പ്രിയപ്പെട്ട സ്വർണ്ണക്കടക്കാരൻ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴി ഒരുക്കുന്നത് കേന്ദ്ര സർക്കാർ നേരിട്ട് തന്നെ. കുമ്മനത്തിന്റെ പിന്തുണയോടെ ബിജെപി ദുബായ് എൻ ആർ ഐ സെൽ നേതാവ് ഹരികുമാർ നടത്തിയ കൃത്യവും വ്യക്തവുമായ നീക്കങ്ങളെ തുടർന്നാണ് കേന്ദ്ര സർക്കാർ ജാമ്യം നിന്ന് മോചനം ഒരുക്കുന്നത്. രാമചന്ദ്രനെ മോചിപ്പിച്ചാൽ കടങ്ങൾ തീർക്കുമെന്ന് യുഎഇ സർക്കാരിന് ഉറപ്പ് നൽകിയത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെയാണ്. സുഷമയുടെ ഉറപ്പും ഇന്ത്യൻ പ്രതിനിധികളുടെ നിരന്തരമായ ചർച്ചകൾക്കും ശേഷം യുഎഇ സർക്കാർ നിലപാടിൽ അയവ് വരുത്തിയത്. കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് പോയാൽ ഏറിയാൽ ഒരു മാസം കൂടിയേ രാമചന്ദ്രന് ജയിലിൽ കഴിയേണ്ടി വരൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന്റെ കേന്ദ്ര സർക്കാരും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയത് വമ്പൻ ഇടപെടലാണെന്നാണ് വ്യക്തമാകുന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായിൽ നേരിട്ടെത്തി പോലും വിഷയത്തിൽ ഇടപെട്ടു. ഇതേ തുടർന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത്. ഇന്ത്യൻ സ്ഥാനപതി നേരിട്ട് പ്രശ്‌നത്തിൽ ഇടപെട്ടാണ് ബാങ്കുകളുമായി ചർച്ച നടത്തിയത്. രാമചന്ദ്രൻ പുറത്തിറങ്ങിയാൽ എല്ലാ കടവും വീട്ടുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ യുഎഇ സർക്കാരിന് നൽകുകയും ചെയ്തിട്ടുണ്ട്. സുഷമാ സ്വരാജ് നേരിട്ടാണ് കത്തെഴുതിയത്. ഇത് തള്ളിക്കളയാൺ യുഎഇ സർക്കാരിനുമായില്ല. ഇതോടെ യുഎഇയിലെ ബാങ്കുകൾക്കും ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നു.