- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കാൽ മണിക്കൂറു കൊണ്ട് ഓരോ എടിഎമ്മും നന്നാക്കി കമ്പനികൾ; 2000 നോട്ടുകൾ എടിഎമ്മിൽ കിട്ടി തുടങ്ങിയതോടെ ക്യൂ കുറയും; ബാങ്കിൽ പണം കറന്റ് അക്കൗണ്ടിൽ ഉള്ളവർക്ക് ആഴ്ചയിൽ 50,000 രൂപ പിൻവലിക്കാം
ന്യൂഡൽഹി: ഒരു ദിവസം എ.ടി.എമ്മിൽനിന്ന് പിൻവലിക്കാവുന്ന തുക 4000 ആയി വർധിപ്പിക്കാനുള്ള മുൻതീരുമാനം തത്കാലം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. എ.ടി.എമ്മുകളിൽ ഭൂരിഭാഗവും പുനഃക്രമീകരിക്കാത്തതാണ് കാരണം. അതിനിടെ മൂന്നുമാസത്തിലധികമായി പ്രവർത്തിക്കുന്ന കറന്റ് അക്കൗണ്ടുകളിൽനിന്ന് ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 50,000 ആക്കിയിട്ടുണ്ട്. ചില സ്വകാര്യ പുതുതലമുറ ബാങ്കുകൾ സ്വന്തം ഇടപാടുകാർക്കു മാത്രമേ പണം മാറ്റി നൽകുന്നുള്ളുവെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു. മറ്റു ചില സംസ്ഥാനങ്ങളിൽ 500 രൂപയുടെ നോട്ട് എത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ എത്താൻ ഏതാനും ദിവസം കൂടി എടുത്തേക്കും. നവംബർ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചതിനൊപ്പം എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന തുക ആദ്യആഴ്ചയിൽ 2000വും നവംബർ 19 മുതൽ 4000വും ആയി നിജപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇത് പിന്നീട് 2500 ആക്കി ഉയർത്തി. എന്നാൽ പുനഃക്രമീകരിച്ച എ.ടി.
ന്യൂഡൽഹി: ഒരു ദിവസം എ.ടി.എമ്മിൽനിന്ന് പിൻവലിക്കാവുന്ന തുക 4000 ആയി വർധിപ്പിക്കാനുള്ള മുൻതീരുമാനം തത്കാലം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. എ.ടി.എമ്മുകളിൽ ഭൂരിഭാഗവും പുനഃക്രമീകരിക്കാത്തതാണ് കാരണം. അതിനിടെ മൂന്നുമാസത്തിലധികമായി പ്രവർത്തിക്കുന്ന കറന്റ് അക്കൗണ്ടുകളിൽനിന്ന് ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 50,000 ആക്കിയിട്ടുണ്ട്. ചില സ്വകാര്യ പുതുതലമുറ ബാങ്കുകൾ സ്വന്തം ഇടപാടുകാർക്കു മാത്രമേ പണം മാറ്റി നൽകുന്നുള്ളുവെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു. മറ്റു ചില സംസ്ഥാനങ്ങളിൽ 500 രൂപയുടെ നോട്ട് എത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ എത്താൻ ഏതാനും ദിവസം കൂടി എടുത്തേക്കും.
നവംബർ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചതിനൊപ്പം എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കാവുന്ന തുക ആദ്യആഴ്ചയിൽ 2000വും നവംബർ 19 മുതൽ 4000വും ആയി നിജപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇത് പിന്നീട് 2500 ആക്കി ഉയർത്തി. എന്നാൽ പുനഃക്രമീകരിച്ച എ.ടി.എമ്മുകളിൽനിന്ന് മാത്രമേ നിലവിൽ 2500 രൂപ പിൻവലിക്കാൻ കഴിയുള്ളൂ എന്ന് തിങ്കളാഴ്ച സർക്കാർ അറിയിച്ചിരുന്നു. മറ്റു എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് അവസ്ഥ. എ ടി എമ്മുകളിലെ സാങ്കേതിക തകരാർ പരിഹരിക്കുകയാണ് ഇപ്പോൾ. ഒരു മിഷൻ നന്നാക്കാൻ മുക്കാൽ മണിക്കൂറോളം വേണ്ടി വരും.
കേരളത്തിലെ എടിഎമ്മുകളിൽ പുതിയ നോട്ടുകൾ ലഭ്യമാക്കാനുള്ള സാങ്കേതിക ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. എടിഎമ്മിലെ ട്രേകളിൽ സ്‌പേസർ എന്ന പ്ലാസ്റ്റിക് പെട്ടി സ്ഥാപിച്ച് അതിൽ നോട്ട് അടുക്കി വയ്ക്കുന്നതാണു രീതി. നോട്ടിന്റെ ഏകദേശം അതേ വലുപ്പത്തിലുള്ള സ്‌പേസറുകളാണു സ്ഥാപിച്ച് അതിൽ ഇറുകിയ വിധം നോട്ടുകൾ അടുക്കുന്നത്. പണം പിൻവലിക്കുമ്പോൾ അതിൽ നിന്നാണു നോട്ടുകൾ താഴേക്കു വീഴുന്നത്. യുഎസ് കമ്പനികളായ എൻസിആർ, ഡി ബോൾഡ് എന്നീ കമ്പനികളാണ് എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ഇവരുടെ സാങ്കേതികവിദഗ്ദ്ധർ വന്നിട്ടു വേണം എടിഎമ്മുകളിൽ സാങ്കേതികമാറ്റം വരുത്താൻ.
തിരുവനന്തപുരം ജില്ലയിലെ എസ്.ബി.ടി. മെയിൻ ബ്രാഞ്ചിന്റെ പരിധിയിലുള്ള നാലു എ.ടി.എമ്മുകളിലും ഫെഡറൽ ബാങ്കിന്റെ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, തേവര, പെരുമ്പാവൂർ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലുമാണ് 2000 രൂപ നോട്ട് ലഭിച്ചുതുടങ്ങിയത്. വരുംദിവസങ്ങളിൽ കൂടുതൽ എ.ടി.എം. കൗണ്ടറുകളിൽനിന്ന് രണ്ടായിരംരൂപ നോട്ട് ലഭ്യമാകും. 2000 നിറച്ചതോടെ എടിഎമ്മുകൾ പെട്ടെന്നു കാലിയാകുന്നതും അവസാനിച്ചു. നഗരങ്ങളിലെ മിക്ക എടിഎമ്മുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഗ്രാമങ്ങളിലെ എടിഎമ്മുകൾ പെട്ടെന്നു കാലിയാകുകയാണ്. 500 രൂപ നോട്ടുകൾ എത്തിയാലേ പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ കഴിയൂ. എ.ടി.എം. ഉപയോഗിക്കുന്നതിനുള്ള ചാർജ് ഡിസംബർ 30 വരെ ഈടാക്കരുതെന്ന് നിർദേശമുള്ളതിനാൽ, ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെയും മറ്റുബാങ്കുകളുടെയും എ.ടി.എമ്മുകൾ പരിധിയില്ലാതെ ഉപയോഗിക്കാം.
നിലവിൽ ബാങ്കിനോടുചേർന്ന എ.ടി.എമ്മുകളിൽമാത്രമാണ് പണം തീരുന്ന മുറയ്ക്ക് നിറയ്ക്കാൻ സാധിക്കുന്നത്. 100, 50, 20 നോട്ടുകളുടെ ക്ഷാമമാണ് പണമിടപാടുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. 2000 രൂപ ലഭിച്ചാൽത്തന്നെ അതുചില്ലറയാക്കണം എന്ന പ്രായോഗികബുദ്ധിമുട്ടും ജനങ്ങളെ വലയ്ക്കുന്നു. പഴകിയനോട്ടുകൾ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും ഇവ എ.ടി.എമ്മുകളിൽ ഉപയോഗിക്കാൻ സാധിക്കില്ല. കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മെഷീനിൽ കുടുങ്ങും. മൈക്രോ എ.ടി.എമ്മിലൂടെ 50, 20 നോട്ടുകൾ ലഭ്യമാക്കുമെന്ന് എസ്.ബി.ഐ. അധികൃതർ പറയുന്നുണ്ടെങ്കിലും അവിടെയും സാങ്കേതികപ്രശ്‌നങ്ങളും സമയപരിമിതികളും പ്രശ്‌നമാകുന്നുണ്ട്.
എല്ലാ ബാങ്കുകളിലും 4500 രൂപ വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം. എല്ലാ ബാങ്കും ആ സേവനം നൽകാൻ ബാധ്യസ്ഥരാണ്. അതിനാൽ എസ്‌ബിറ്റിയിലും എസ്‌ബിഐയിലും മാത്രം വരി നിൽക്കാതെ ഇടപാടുകാർ മറ്റു ബാങ്കുകളെയും സമീപിക്കണമെന്നു സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽപ്പെട്ട ബാങ്കുകൾ അഭ്യർത്ഥിച്ചു. എസ് ബി ടിയിലേയും എസ് ബി ഐയിലേയും തിരക്ക് കുറയ്ക്കാനാണ്. കേരളത്തിൽ ഭൂരിപക്ഷം ഇടപാടുകാർക്കും എസ്‌ബിറ്റിയിലോ എസ്‌ബിഐയിലോ ആണു ബാങ്ക് അക്കൗണ്ടുള്ളത്. അതിനാൽ അവർ സ്വന്തം ബാങ്കിൽ തന്നെ പഴയ നോട്ട് മാറ്റിയെടുക്കാൻ ചെല്ലുന്നു. സ്വാഭാവികമായും വരിയും നീളുന്നു.