- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്മ്മർ ഘടിപ്പിച്ചും ബട്ടൺ ക്യാമറവെച്ചും പാസ് വേർഡും മാഗ്‌നറ്റിക്ക് വിവരങ്ങളും ചോർത്തും; മെഷീന്റെ കണക്റ്റിവിറ്റി ഓഫ് ചെയ്ത് ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽനിന്നും പണം കവരുന്നു; അടിയന്തിരമായി പിൻ മാറ്റിയില്ലെങ്കിൽ നിങ്ങളുടെയും പണം നഷ്ടമാവാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അടിക്കടിയുണ്ടാവുന്ന എ.ടി.എം കവർച്ചകളിൽ ഉപഭോക്താക്കൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുലക്ഷത്തോളം രൂപയാണ് വിവിധ എ.ടി.എമ്മുകളിലൂടെ നഷ്ടമായത്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു കാസർകോട് സ്വദേശികളും, ഒരു കൊച്ചി സ്വദേശിയും അടക്കമുള്ള മൂന്നുപേർ പടിയിലായി. എ.ടി.എമ്മുകളിൽ സിക്മ്മർ ഘടിപ്പിച്ചും ബട്ടൺക്യാമറവെച്ചും പാസ്വേർഡും മാഗ്‌നറ്റിക്ക് വിവരങ്ങളും ചോർത്തി ഡ്യൂപ്‌ളിക്കേറ്റ് എ.ടി.എം കാർഡുണ്ടാക്കിയാണ് ഇവർ പാവങ്ങളുടെ പണം കൊള്ളയടിക്കുന്നത്. ബാങ്കിന്റെ അക്കൗണ്ടിലുള്ള പണവും ഇവർ ചോർത്തിയെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.എ.ടി.എം മെഷീന്റെ കണക്റ്റിവിറ്റി ഓഫ് ചെയ്ത് ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽനിന്ന് പണം കവരുന്നത്.ഇതിനുപിന്നിൽ ഹരിയാനയിൽനിന്നുള്ള പ്രത്യേക സംഘമാണെന്ന് പൊലീസ് കരുതുന്നു.കണ്ണൂരിൽ നടന്ന എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് ഹരിയാന സ്വദേശികളെ ഇന്നലെ പൊലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. അടിയന്തിരമായി ഉപഭോക്താക്കൾ എ.ടി.എം പാസ്വേർഡ് മാറ്റുകയാണ് ഇ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അടിക്കടിയുണ്ടാവുന്ന എ.ടി.എം കവർച്ചകളിൽ ഉപഭോക്താക്കൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുലക്ഷത്തോളം രൂപയാണ് വിവിധ എ.ടി.എമ്മുകളിലൂടെ നഷ്ടമായത്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു കാസർകോട് സ്വദേശികളും, ഒരു കൊച്ചി സ്വദേശിയും അടക്കമുള്ള മൂന്നുപേർ പടിയിലായി.
എ.ടി.എമ്മുകളിൽ സിക്മ്മർ ഘടിപ്പിച്ചും ബട്ടൺക്യാമറവെച്ചും പാസ്വേർഡും മാഗ്‌നറ്റിക്ക് വിവരങ്ങളും ചോർത്തി ഡ്യൂപ്‌ളിക്കേറ്റ് എ.ടി.എം കാർഡുണ്ടാക്കിയാണ് ഇവർ പാവങ്ങളുടെ പണം കൊള്ളയടിക്കുന്നത്. ബാങ്കിന്റെ അക്കൗണ്ടിലുള്ള പണവും ഇവർ ചോർത്തിയെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.എ.ടി.എം മെഷീന്റെ കണക്റ്റിവിറ്റി ഓഫ് ചെയ്ത് ബാങ്കിന്റെ താൽക്കാലിക അക്കൗണ്ടിൽനിന്ന് പണം കവരുന്നത്.ഇതിനുപിന്നിൽ ഹരിയാനയിൽനിന്നുള്ള പ്രത്യേക സംഘമാണെന്ന് പൊലീസ് കരുതുന്നു.കണ്ണൂരിൽ നടന്ന എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് ഹരിയാന സ്വദേശികളെ ഇന്നലെ പൊലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.
അടിയന്തിരമായി ഉപഭോക്താക്കൾ എ.ടി.എം പാസ്വേർഡ് മാറ്റുകയാണ് ഇതിനുള്ള ഏറ്റവും വലിയ പോംവഴി.അതോടൊപ്പം എല്ലാ എ.ടി.എം സെന്ററുകളിലും ആന്റി സ്‌കിമ്മർ ഘടിപ്പിക്കണമെന്നും പൊലീസ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പള്ളിക്കണ്ടി, പന്തീരങ്കാവ്, വിജയാബാങ്കിന്റെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് എന്നിവടങ്ങളിലെ എ.ടി.എമ്മുകളിലൂടെയാണ് വിവിധ ഉപഭോക്താക്കളുടെ ഒന്നരലക്ഷത്തോളം രൂപ കവർന്നത്.