- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ യോഗി സർക്കാരിനെ പുറത്താക്കി ജയിച്ചുകയറുക സമാജ് വാദി പാർട്ടി; 240 സീറ്റ് വരെ നേടി അഖിലേഷ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കും; ബിജെപിയുടെ സീറ്റ് 138-140 ആയി കുറയും; പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ്; വ്യത്യസ്ത എക്സിറ്റ് പോൾ ഫലവുമായി ആത്മസാക്ഷി
ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ നിരോധിക്കണം എന്നൊക്കെ ചില രാഷ്ട്രീയ നേതാക്കൾ പറയാറുണ്ടെങ്കിലും, മിക്കവരും ഫലങ്ങൾ കണ്ണുനട്ട് ഇരിപ്പാണ്. കഴിഞ്ഞ ദിവസം വന്ന പത്തോളം എക്‌സിറ്റ് പോൾ ഫലങ്ങൾ യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ബിജെപി നേടുമ്പോൾ പഞ്ചാബിൽ എഎപിയും, ഗോവയിൽ തൂക്ക് സഭയും ആണ് പ്രവചിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോൾ ഫലവും വ്യത്യസ്തമല്ല.
എന്നാൽ, വ്യത്യസ്തമായ സർവ്വേ ഫലം പുറത്തുവിട്ടിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പാണ്. ഇവരുടെ പ്രവചന പ്രകാരം ഉത്തർപ്രദേശിൽ 235-240 സീറ്റുകൾ നേടി സമാജ്വാദി പാർട്ടി ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കും. ബിജെപിയുടെ സീറ്റ് 312ൽ നിന്ന് 138-140 ആയി കുറയും. ബിഎസ്‌പി 19-23 സീറ്റുകളും കോൺഗ്രസിന് 12-16 സീറ്റുകളും മറ്റുള്ളവർ 1-2 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ, ഗ്രൗണ്ട്/ഫീൽഡിൽ നിന്ന് ശേഖരിച്ച സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഡിജിറ്റൽ അല്ലെങ്കിൽ ടെലിഫോണിക് സാമ്പിളുകൾ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 316,000 സാമ്പിളുകൾ ശേഖരിച്ചതായി സംഘം അവകാശപ്പെട്ടു. സെഫോളജിസ്റ്റും എഞ്ചിനീയറും തിരഞ്ഞെടുപ്പ് അനലിസ്റ്റുമായ മൂർത്തിയാണ് ഗ്രൂപ്പിന്റെ തലവൻ.ബ
യുപിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഫലവും ഗ്രൂപ്പ് പ്രവചിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിനാണിവർ മുൻതൂക്കം പ്രവചിക്കുന്നത്.പഞ്ചാബിൽ 74200 സാമ്പിളുകളാണ് വിശകലനം ചെയ്തത്. ഐ.എൻ.സി 58-61, എ.എ.പി 34-38 ശിരോമണി അകാലി ദൾ 18-21, ബിജെപി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡിൽ 49800 സാമ്പിളുകൾ പഠിച്ചു. ഐ.എൻ.സി 43-47, ബിജെപി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് പ്രവചനം. ഗോവയിൽ എടുത്ത സാമ്പിളുകളുടെ എണ്ണം 22100 ആണ്. ഐ.എൻ.സി 21-22, ബിജെപി 9-10, എ.എ.പി 2-3 ആണ് ഇവിടത്തെ ഫലം.
ഇനിനൊപ്പം പുറത്തുവന്ന ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോൾ ഫല പ്രകാരംബിജെപി യുപിയിൽ തകർപ്പൻ ജയം തേടുമെന്നും, പഞ്ചാബിൽ കോൺഗ്രസ് തിരിച്ചടി നേരിടുമെന്നുമാണ് പ്രവചിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് യുപിയിൽ 43 ശതമാനം വോട്ടുവിഹിതം നേടും. മുഖ്യ എതിരാളിയായ അഖിലേഷ് യാദവിന്റെ എസ്‌പി 35 ശതമാനം വോട്ട് സ്വന്തമാക്കും. മായാവതിയുടെ ബിഎസ്‌പി 15 ശതമാനം സീറ്റ് നേടുമ്പോൾ, കോൺഗ്രസിന് മൂന്നുശതമാനവും, മറ്റുള്ളവർക്ക് നാല് ശതമാനവും വോട്ടുവിഹിതം കിട്ടും. സർവേയിൽ സീറ്റ് നില പ്രവചിച്ചിട്ടില്ല.
പഞ്ചാബിലും ഉത്തരാഖണ്ഡിലും കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്നാണ് സർവേയിൽ പറയുന്നു. ഗോവയിൽ തൂക്കുസഭയും. പഞ്ചാബിൽ, ആംആദ്മി 40 ശതമാനം വോട്ട് നേടുമ്പോൾ, കോൺഗ്രസിന് 26 ശതമാനം മാത്രം. അകാലിദൾ 20 ശതമാനം വോട്ടും, ബിജെപി ഏഴ് ശതമാനം വോട്ടും നേടും.ഗോവയിൽ ബിജെപിക്ക് 32 ശതമാനം സീറ്റും കോൺഗ്രസിന് 29 ശതമാനവും, തൃണമൂലിന് 14 ശതമാനവും എഎപിക്ക് ഏഴുശതമാനവും.
ഉത്തരാഖണ്ഡിലാകട്ടെ, കോൺഗ്രസ് 38 ശതമാനം വോട്ട് നേടുമ്പോൾ ബിജെപി 43 ശതമാനം വോട്ട് സ്വന്തമാക്കും. എൻഡിടിവിയുടെ എക്‌സിറ്റ് പോളുകളിലും യുപിയിൽ യോഗി ആദിത്യനാഥിന്റെ തുടർഭരണം തന്നെ പ്രവചിക്കുന്നു. 403 ൽ 242 സീറ്റ് ബിജെപി നേടുമ്പോൾ എസ്‌പി 142 സീറ്റിൽ ഒതുങ്ങും. 202 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ.
പഞ്ചാബിൽ, തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിലും എഎപിക്കാണ് ജയം പ്രവചിക്കുന്നത്. 117 സീറ്റിൽ, എഎപി 63 ലും കോൺഗ്രസ് 28 ലും ജയിക്കുമെന്നാണ് പ്രവചനം. 59 ആണ് ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. ഗോവയിൽ, മിക്ക സർവേകളിലും തൂക്കുസഭയാണ് പ്രവചിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ