ത്ഹയിൽ മലയാളിയുടെ കഴുത്തി കത്തി വച്ച് മോഷ്ടാക്കൾ വാഹനം തട്ടിയെടുത്തതായി പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മലപ്പുറം കോട്ടക്കൽ സ്വദേശി അസ്മർ ബത്ഹയിലെ താമസകേന്ദ്രത്തിനടുത്ത് അക്രമിക്കപ്പെട്ടത്. വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോൾ ഓടിയത്തെിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്.

ഇഖാമയുൾപ്പെടെ മുഴുവൻ രേഖകളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി. മലപ്പുറം കോട്ടക്കൽ സ്വദേശി അസ്മറാണ് അക്രമിക്കപ്പെട്ടത്. കുടുംബ സമേതം താമസിക്കുന്ന അസ്മറിന്റെ ഭാര്യയുടെയും മക്കളുടെയും താമസ രേഖകളുൾപ്പെടെ നഷ്ടപ്പെട്ടതായി ഇയാൾ പൊലീസിൽ പരാതി നൽകി.

L U L 846 നമ്പറിലുള്ള കൊറോള കാറാണ് നഷ്ടമായത്. കാറോ, രേഖകളോകണ്ടത്തെിയാൽ 055 765 7891 എന്ന നമ്പറിൽ ബന്ധപ്പെടണം.